ജീവിതചൈര്യയിലെ തെറ്റായ ശൈലികൾ പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. മോശം ദിനചര്യയിലൂടെ ഇത്തരത്തിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ടവയാണ് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ഇതിന് പൊതുവായി രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്നാമത്തേത് സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക എന്നതും, രണ്ടാമത്തേതായി പുറത്ത് നിന്നുള്ള ഭക്ഷണം.
ബന്ധപ്പെട്ട വാർത്തകൾ:
പുറത്ത് നിന്നുന്ന ഭക്ഷണങ്ങളിൽ എണ്ണ, മസാലകൾ എന്നിവ കൂടുതലായി ഉപയോഗിക്കുന്നു. അതിനാൽ തന്നെ ഇത് വയറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇതുമൂലം അസിഡിറ്റി, വയറുവേദന, തലവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. എന്നാൽ മലബന്ധം പോലുള്ള ആ ബുദ്ധിമുട്ടുകൾക്ക് ഏതാനും ചില മികച്ച വീട്ടുവൈദ്യങ്ങളുണ്ട്. ഇവയാണ് ചുവടെ വിവരിക്കുന്നത്.
മലബന്ധം ഒഴിവാക്കാനുള്ള 6 ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ
-
വെള്ളം കുടിക്കുക
വെള്ളത്തിന്റെ അഭാവം വയറുവേദനയ്ക്കും കാരണമാകുന്നു. അതിനാൽ, ദിവസവും 10 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതിനായി ശ്രദ്ധിക്കണം. ഇത് തീർച്ചയായും മലബന്ധം എന്ന പ്രശ്നത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകും
-
ദിവസവും ഒരു ആപ്പിൾ
മലബന്ധം എന്ന പ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ ആപ്പിൾ വളരെ സഹായകമാണെന്ന് തെളിയിക്കുന്നു. ദിവസവും വെറും വയറ്റിൽ ആപ്പിൾ കഴിച്ചാൽ മലബന്ധം എന്ന പ്രശ്‌നമുണ്ടാകില്ല. ആപ്പിളിൽ നാരുകളുടെ അളവ് കൂടുതലായി കാണപ്പെടുന്നു. ഇത് വയറുവേദനയെ ശമിപ്പിക്കാൻ സഹായിക്കുന്നു.
-
ലെമനേഡ്
നിങ്ങൾക്ക് വയറ്റിൽ മലബന്ധത്തിന്റെ പ്രശ്നം ഉണ്ടാകുമ്പോഴെല്ലാം നാരങ്ങ വെള്ളം കുടിക്കുക. ഇതുമൂലം നിങ്ങളുടെ ശരീരത്തിലെ ടോക്‌സിനുകൾ പുറത്തുവരും. കറുത്ത ഉപ്പ് ചേർത്ത് നാരങ്ങാവെള്ളം കുടിച്ചാൽ ഇരട്ടി ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
-
പപ്പായ
പപ്പായ കഴിച്ചാൽ മലബന്ധം പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുന്നു. രാവിലെ പ്രഭാതഭക്ഷണത്തിൽ പപ്പായ കഴിച്ചാൽ വയറിന്റെ പ്രശ്‌നങ്ങൾ ഒഴിവാക്കാം. നാരുകൾക്കൊപ്പം വിറ്റാമിൻ ഡിയും ഇതിൽ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് വയറിനെ സുഗമമാക്കാൻ കഴിയുന്നത്.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
നാരിന്റെ അഭാവവും വയറിന് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ, അവോക്കാഡോ, ബീൻസ്, ചെറുപയർ, ബദാം, ബ്രൊക്കോളി തുടങ്ങിയ നിങ്ങളുടെ ഭക്ഷണക്രമത്തിൽ സ്ഥിരമാക്കിയാൽ അത് ശരീരത്തിൽ ധാരാളം നാരുകൾ ലഭിക്കുന്നതിന് സഹായിക്കുന്നതാണ്.
-
തേൻ
മലബന്ധം ഒഴിവാക്കാൻ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ തേൻ കുടിക്കുന്നത് പതിവാക്കുക. ദിവസവും ഇത് കഴിക്കുന്നതിലൂടെ മലബന്ധം ഒഴിവാക്കാം. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസ് പ്രശ്നങ്ങളും ഒഴിവാക്കാനാകും. ഇങ്ങനെ മലബന്ധം പരിഹരിയ്ക്കപ്പെടും. തേന്‍ കഴിക്കുമ്പോൾ വയറ്റിലെ അസിഡിറ്റി കുറയുന്നു. ധാരാളം വിറ്റമിനുകളും മിനറലുകളും അടങ്ങിയതാണ് തേൻ എന്നതിനാൽ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനും ഇത് വളരെ ഗുണകരമാണ്.
-
ആവണക്കെണ്ണ
കുട്ടികളിലെ മലബന്ധ പ്രശ്നങ്ങൾ ഒഴിവാക്കാനായുളള ഏറ്റവും നല്ല പരിഹാരമാണ് ആവണക്കെണ്ണ. 1 സ്പൂണ്‍ ആവണക്കെണ്ണയിൽ 1 ഗ്ലാസ് ചൂടുപാല്‍ ചേർക്കുക. ഇത് കിടക്കാന്‍ നേരത്ത് കുട്ടികള്‍ക്ക് പതിവായി നൽകിയാൽ വയറിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
-
വാഴപ്പഴം
മലബന്ധത്തിനുള്ള മികച്ച പ്രതിവിധിയാണ് പഴം. രാവിലെ വെറുംവയറ്റില്‍ പഴവും ഒപ്പം കുറച്ച് ചെറുചൂടുള്ള വെള്ളവും കുടിച്ചാൽ മലബന്ധം ഒഴിവാക്കാനാകും.
Share your comments