 
            നമ്മുടെ ചില ആഹാരങ്ങൾ വയറിന് അത്രയേറെ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. വയറിൽ ഇവ കൊഴുപ്പായി അടിഞ്ഞു കൂടുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവക്കും. ഇങ്ങനെ വയറിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ വിസറൽ ഫാറ്റ് എന്ന് പറയുന്നു. വയറിൽ പെട്ടെന്ന് അടിഞ്ഞു കൂടുന്ന ഫാറ്റായതിനാൽ ആരോഗ്യത്തിന് ഇവ വളരെ ദോഷകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പുരട്ടാനും കഴിക്കാനും തൈര്; ഗുണങ്ങളറിയാം
ആരോഗ്യത്തിന് അത്ര നന്നല്ലാത്ത ഭക്ഷണവും വ്യായാമക്കുറവുമാണ് ഇങ്ങനെയുള്ള ആരോഗ്യ അവസ്ഥയ്ക്ക് കാരണം. എന്നാൽ നമ്മുടെ വീട്ടിൽ തന്നെയുള്ള ചില ഭക്ഷണങ്ങളിലൂടെ വയറിലെ ഈ കൊഴുപ്പ് നീക്കാൻ സാധിക്കും.
വയറിന് ഉത്തമം തൈര്
തൈരിൽ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു കപ്പ് തൈരില്‍ 20 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് വയര്‍ കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകമാണ്. വയര്‍ പെട്ടെന്ന് നിറയാനും ഇവ സഹായിക്കുന്നു.
അതുപോലെ തന്നെ വയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കാൻ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയ ഭക്ഷണം ഉത്തമമാണ്. തൈരിലാണെങ്കിൽ ഇവ രണ്ടും അടങ്ങിയിരിക്കുന്നു. 
തൈരിലെ പോഷക ഘടകങ്ങൾ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധതയെയും മലബന്ധം, വയറിളക്കം കോളോൺ കാൻസർ പോലുള്ള ആരോഗ്യ പ്രശ്നങ്ങളെയും തടയുന്നു.
ദഹനം മെച്ചപ്പെടുത്തി വയറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ തീർച്ചയായും കഴിയ്ക്കണം. തൈരിന്റെ പ്രോബയോട്ടിക്ക് എന്ന സ്വഭാവം വയറിന്റെ ആരോഗ്യത്തിനും കുടല്‍ ആരോഗ്യത്തിനും നല്ല ദഹനത്തിനും സഹായകരമാണ്. 
മനുഷ്യ ശരീരത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളാലും സമ്പന്നമാണ് തൈര്. ഇത് കുടൽ സംബന്ധമായ പ്രശ്നങ്ങളെ അകറ്റുന്നു. ദഹന പ്രശ്നങ്ങളെ ശമിപ്പിക്കാനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും തൈര് കഴിയ്ക്കുന്നതിലൂടെ സാധിക്കുന്നു.
എന്നാൽ, വയറിന്റെ ആരോഗ്യത്തിനായി തൈര് കഴിയ്ക്കുന്നവർ കൊഴുപ്പ് കുറഞ്ഞ തൈര് വേണം കഴിയ്ക്കേണ്ടത്. രാവിലെ പ്രഭാത ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താവുന്നതാണ്. ഇത് കൊഴുപ്പും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നു.
ജീവിതശൈലിയും ശ്രദ്ധിക്കാം
തൈരിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. കാത്സ്യം എല്ലുകളെ ശക്തിപ്പെടുത്തുന്നു. എല്ലുകൾക്ക് ഉണ്ടാവുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും തൈരിനുണ്ട്.
തൈരിലൂടെ മാത്രമല്ല, നമ്മുടെ ജീവിതശൈലിയിൽ കാര്യമായി ശ്രദ്ധ നൽകിയാൽ വയറിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ പ്രതിരോധിക്കാം. കൃത്യമായ ഉറക്കം നൽകുക, ധാരാളം വെള്ളം കുടിക്കുക, മധുര പലഹാരങ്ങളിൽ നിയന്ത്രണം കൊണ്ടുവരിക എന്നിവയിലൂടെ വയറിലെ കൊഴുപ്പ് കുറയ്ക്കാനാകും. അതുപോലെ സമ്മർദങ്ങൾ കുറച്ച് മനസ്സിനും ശരീരത്തിനും സുരക്ഷിതത്വം നൽകുന്നതിലും ശ്രദ്ധ വേണം.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments