സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) ന്റെ കണക്കുപ്രകാരം, ദേശീയ തലസ്ഥാനത്തെ മൊത്തത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 317 എന്ന 'Very Bad' വിഭാഗത്തിൽ തുടരുന്നു. ഇന്ന് രാവിലെ, ഡൽഹി യൂണിവേഴ്‌സിറ്റി ഏരിയയിൽ AQI 348 ആയി രേഖപ്പെടുത്തി, അതേസമയം ഐഐടി ഡൽഹിയിലെ വായു നിലവാരം AQI 273 ആയിരുന്നു.
ഡൽഹി എയർപോർട്ട് ടെർമിനൽ 323 AQI ആയും, അതുപോലെ, നോയിഡയിൽ 372 AQI രേഖപെടുത്തി, അതേസമയം, ഗുരുഗ്രാം എന്നിവിടങ്ങളിൽ 276 AQI ആയിരുന്നു വായുവിന്റെ ഗുണനിലവാരം. മോശം വായുവിന്റെ ഗുണനിലവാരം തുടരുന്ന സാഹചര്യത്തിൽ, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന് (GRAP) കീഴിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉപസമിതി നവംബർ 18-ന് ഒരു യോഗം ചേർന്നു, മുഴുവൻ NCR-ലെയും GRAP-ന്റെ ഘട്ടം I-ന്റെയും ഘട്ടം II-ന് കീഴിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു.
IMD/IITM നൽകുന്ന ഡൈനാമിക് മോഡലും കാലാവസ്ഥാ പ്രവചനവും അനുസരിച്ച്, അടുത്ത കുറച്ച് ദിവസങ്ങളിൽ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരം 'Bad' മുതൽ 'Very Bad' വിഭാഗങ്ങളുടെ ഏറ്റവും താഴ്ന്ന ഭാഗം വരെ ഏറ്റക്കുറച്ചിലുകൾ വരാൻ സാധ്യതയുണ്ട് എന്ന് അറിയിച്ചു. ഡൽഹിയുടെ വടക്ക്/വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നാണ് പ്രബലമായ കാറ്റ് പ്രവചിക്കുന്നതെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
കമ്മീഷന്റെ ഉപസമിതി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും അതിനനുസരിച്ച് വായുവിന്റെ ഗുണനിലവാരം അവലോകനം ചെയ്യുകയും ചെയ്യും എന്നറിയിച്ചു. 0 മുതൽ 100 വരെയുള്ള വായു ഗുണനിലവാര സൂചിക 'Good' എന്നു കണക്കാക്കപ്പെടുന്നു, അതേസമയം 100 മുതൽ 200 വരെ അത് 'Moderate' 200 മുതൽ 300 വരെ 'Bad' ആയും, 300 മുതൽ 400 വരെ അത് 'Very Bad' ആയും, 400 മുതൽ 500 വരെ 'Severe' ആയും കണക്കാക്കപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: 2017 മുതൽ യമുന മലിനീകരണത്തിൽ ഗണ്യമായ വർദ്ധനവ്: ഡൽഹി സർക്കാർ റിപ്പോർട്ട്
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments