ഡൽഹിയിലെ വായു നിലവാരം കൂടുതൽ മെച്ചപ്പെടുന്നു, AQI ഇപ്പോൾ 'Moderate ' വിഭാഗത്തിൽ പെടുന്നു.
ബുധനാഴ്ച ഡൽഹിയിലെ വായുനിലവാരം കൂടുതൽ മെച്ചപ്പെട്ടു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്റ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡൽഹിയിലെ മൊത്തം എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ബുധനാഴ്ച രാവിലെ 176 ആയിരുന്നു. കഴിഞ്ഞ ദിവസത്തെ എ.ക്യു.ഐ 221ൽ നിന്ന് കാര്യമായ പുരോഗതിയാണിത്.
നവംബർ 14 മുതൽ ഉപരിതല കാറ്റിന്റെ വേഗത കുറയുകയും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വരുന്ന പുകമഞ്ഞ് കുറയുകയും ചെയ്യുന്നതിലൂടെ വായു മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് സഫർ(SAFAR) പ്രവചിച്ചിരുന്നു, അതിനാൽ ഡൽഹി-എൻസിആറിന്റെ(NCR) മലിനീകരണം കുറയുന്നു.
ചൊവ്വാഴ്ച മാത്രം 141 കാർഷിക തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്ത അയൽ സംസ്ഥാനമായ പഞ്ചാബിൽ, കാർഷിക തീപിടിത്തത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് ഡൽഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടത്. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) കണക്കുകൾ പ്രകാരം പഞ്ചാബിൽ തിങ്കളാഴ്ച നാല് കാർഷിക തീപിടിത്തങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഡൽഹിയിലെ PM 2.5 മലിനീകരണത്തിൽ കാർഷിക തീയുടെ പങ്ക് തിങ്കളാഴ്ച 13 ശതമാനത്തിൽ നിന്ന് ചൊവ്വാഴ്ച 3 ശതമാനമായി കുറഞ്ഞതായി SAFAR റിപ്പോർട്ട് ചെയ്യുന്നു. പൂജ്യത്തിനും 50 നും ഇടയിലുള്ള AQI "Good ", എന്നും 51നും 100 നും ഇടയിൽ "Satisfactory " എന്നും, 101നും 200 നും "Moderate ", എന്നും 201നും 300നും "Poor", എന്നും 301നും 400 നും "Very Poor " എന്നും , 401നും 500 നും "Severe" എന്നിങ്ങനെ കണക്കാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 221ലേക്ക് മെച്ചപ്പെട്ടു
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments