ഇന്നത്തെ കാലത്ത് പ്രമേഹം വളരെ സർവ്വസാധാരണമാണ്. ഏത് തരത്തിലുള്ള ആളുകൾക്കും പ്രായഭേദമന്യേ വരുന്ന രോഗമാണ് ഇത്. ഇതിന് പല തരത്തിലുള്ള കാര്യങ്ങൾ ബാധകമായിട്ടുണ്ട്. ഇന്നത്തെ ജീവിത രീതികളോ അല്ലെങ്കിൽ പാരമ്പര്യമോ, ചില മരുന്നുകളോ ആയിരിക്കാം ഇതിന് കാരണം. ഇത് അമിതമാകുമ്പോൾ അത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. അത്കൊണ്ട് തന്നെ അതിനെ കൃത്യമായ അളവിൽ നിലനിർത്തുക എന്നതാണ് അതിനുള്ള പോംവഴി. പ്രമേഹത്തിന് ഇന്ന് മരുന്നുകൾ ഒരുപാട് നിലവിൽ ഉണ്ടെങ്കിലും അതിനൊപ്പം തന്നെ ജീവിതരീതികളും, ഭക്ഷണരീതികളും മാറ്റേണ്ടതായിട്ടുണ്ട്.
പ്രമേഹത്തിനെ ഫലപ്രദമായി നിലനിർത്തുന്നതിന് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താം
തുളസി ഇലകൾ
തുളസി ഇലകൾ പാൻക്രിയാസ് ബീറ്റാ സെൽ പ്രവർത്തനവും ഇൻസിലിൻ സ്രവവും മെച്ചപ്പെടുത്തുന്നകതിനാൽ തുളസി ഇലകൾ പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കുന്നു. ഒരു പഠനമനുസരിച്ച് ഈ ഇലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരഭാരം രക്താതിമർദ്ദം ഉയർന്ന കൊളസ്ട്രോൾ എന്നിവയുടെ ലക്ഷണങ്ങൾ നയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ദിവസേന കുറച്ച് തുളസി ഇല കഴിക്കുന്നത് ശീലമാക്കുക.
ഉലുവ ഇലകൾ
ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും ഗ്ലൂക്കോസ് ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ പ്രവണത കുറയ്ക്കുകയും ചെയ്യുന്നു, അത്കൊണ്ട് തന്നെ ഉലുവ ഇലകളിൽ പ്രമേഹ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഏകദേശം 10 ഗ്രാം ഉലുവ ഇലകൾ ചൂട് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് സഹായകരമാണ്.
മുരിങ്ങ ഇലകൾ
രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ഇൻസുലിൻ ഗുണങ്ങൾ പഞ്ചസാരയിൽ അടങ്ങിട്ടുണ്ട്. മാത്രമല്ല ഇലകൾക്ക് ശക്തമായ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിട്ടുണ്ട്. ഇത് വീക്കം, ഫ്രീ റാഡിക്കുകൾ എന്നിവ ചെറുക്കാൻ സഹായിക്കുന്നു. ഇവ രണ്ടും പ്രമേഹത്തിൻ്റെ തുടക്കത്തിൽ ഡിഎൻഎയെയും പ്രോട്ടീനുകളെയും നശിപ്പിക്കുന്നു, പ്രമേഹവുമായി ബന്ധപ്പെട്ട ഗുണങ്ങൾ ചെടികൾക്ക് മാത്രമുള്ളതാണ്, ചെടിയുടെ മറ്റ് ഭാഗങ്ങൾക്ക് ഇല്ല.
കറിവേപ്പില
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പ്രത്യേക തരം നാരുകളാൽ സമ്പന്നമാണ് കറിവേപ്പില. ഈ ഇലകൾ ശരീരത്തിൽ ഇൻസുലിൻ ആവശ്യമായ അളവിൽ ഉൽപ്പാദിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും ഭക്ഷണത്തിനു ശേഷമുള്ള വർദ്ധനവ് ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കുന്നു. പാചകത്തിൽ എല്ലാം കറിവേപ്പില ചേർക്കാവുന്നതാണ്. ഇത് പ്രമേഹത്തിന് മാത്രമല്ല മറിച്ച് മറ്റ് പല ആരോഗ്യഗുണങ്ങളും കറിവേപ്പിലയ്ക്ക് ഉണ്ട്.
Share your comments