1. Environment and Lifestyle

ആർത്തവ സമയത്തെ കഠിന വേദന കുറയ്ക്കാം!

ആർത്തമ സമയത്ത് മൂന്നോ അല്ലെങ്കിൽ നാലോ മണിക്കൂറുകൾ വരെ അടിവയറ്റിൽ വേദന അനുഭവപ്പെടാം. കൂടാതെ കൈകാലുകൾക്ക്, നടുവിന് വേദന, തലവേദന, ഛർദ്ദി എന്നിങ്ങനെയുള്ള പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ആ സമയത്ത് ഉണ്ടാകുന്നത്.

Saranya Sasidharan
Pain during menstruation can be reduced by
Pain during menstruation can be reduced by

ആർത്തവത്തിനോടനുബന്ധിച്ചുള്ള വേദന എല്ലാവർക്കും പേടിയാണ്. പല ആളുകൾക്കും പല തരത്തിലാണ് വേദന കണ്ട് വരുന്നത്, ചിലവർക്ക് ആർത്തവത്തിന് ഒരാഴ്ച മുമ്പേ വരുമെങ്കിൽ ചിലവർക്ക് ആർത്തവം ആകുമ്പോൾ മാത്രമാണ് വേദന വരികയുള്ളു, എന്നാൽ മറ്റ് ചിലവർ ആകട്ടേ വേദനയേ ഉണ്ടാകില്ല.

ആർത്തമ സമയത്ത് മൂന്നോ അല്ലെങ്കിൽ നാലോ മണിക്കൂറുകൾ വരെ അടിവയറ്റിൽ വേദന അനുഭവപ്പെടാം. കൂടാതെ കൈകാലുകൾക്ക്, നടുവിന് വേദന, തലവേദന, ഛർദ്ദി എന്നിങ്ങനെയുള്ള പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ആ സമയത്ത് ഉണ്ടാകുന്നത്.

ആർത്തവ സമയത്ത് കഠിനമായി വേദന കുറയ്ക്കുന്നതിന് വീട്ടിൽ തന്നെ ചില കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.

ഗ്രീൻ സ്മൂത്തി കഴിക്കാം

ഇലക്കറികളും പച്ചക്കറികളും അടങ്ങിയ പാനീയങ്ങൾ നിങ്ങളുടെ ശരീരത്തിന് ജലാശം നൽകുന്നതിനൊപ്പം തന്നെ ആർത്തവ വേദനയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സ്പിനാഷും ഇഞ്ചിയും ബദാം പാലിൽ ചേർത്ത് ഉണ്ടാക്കിയ സ്മൂത്തി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഇരുമ്പും മഗ്നീഷ്യവും നൽകുന്നതിന് സഹായിക്കുന്നു. ഇരുമ്പ് നിങ്ങളുടെ ശരീരത്തെ ഊർജസ്വലമാക്കുകയും, മഗ്നീഷ്യം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും അതുവഴി വേദന ശമിപ്പിക്കുകയും ചെയ്യും.

ഇഞ്ചി ചായ

ഇഞ്ചിയൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തത്തിൽ ആൻ്റി ഓക്സിഡൻ്റകളും ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിനും ശരീരത്തിന് ഊർജ്ജം നൽകുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇഞ്ചി ചായ കുടിക്കുന്നത് ശരീരത്തിന് സ്വാഭാവിക ചൂട് നൽകുകയും ചെയ്യുന്നു. ആർത്തവുമായി ബന്ധപ്പെട്ട വയറുവേദനയും ഓക്കാനവും കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു.

ചമോമൈൽ ചായ

ചമോമൈൽ ചായയിൽ ഗ്ലൈസിൻ ഹിപ്പുറേറ്റ് തുടങ്ങിയ അവശ്യ സംയുക്തങ്ങൾ അടങ്ങിട്ടുണ്ട്. ഇത് പേശികൾക്കുണ്ടാകുന്ന വേദനയിൽ നിന്നും ആശ്വാസം നൽകുന്നതിന് സഹായിക്കുന്നു, മാത്രമല്ല ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവ വേദനയെ ശമിപ്പിക്കുന്നതിന് സഹായിക്കുന്നു. ചായ കുടിക്കുന്നത് ആർത്തവം മൂലം ഉണ്ടാകുന്ന ക്ഷീണത്തെ പ്രതിരോധിക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. തിളപ്പിച്ച വെള്ളത്തിലേക്ക് ചമോമൈൽ പൂക്കൾ ഇട്ട് 5 മിനിറ്റ് വെച്ചതിന് ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്.

മഞ്ഞൾ പുളി വെള്ളം

ആയുർവേദത്തിൽ പ്രധാനമാണ് മഞ്ഞൾ, മഞ്ഞളിൻ്റെ കൂടെ പുളിയും ചേർത്ത ആയുർവേദ മിശ്രിതം ആർത്തവ വേദന ഒഴിവാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പാനീയങ്ങളിൽ ഒന്നാണ്. പുളിയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ശരീരത്തിലെ ഹോർമോണുകളെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. അങ്ങനെ ഇത് ആർത്തവ വേദന കുറയ്ക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഗർഭാശയ സങ്കോചം തടയാൻ സഹായിക്കുന്നു.

പൈനാപ്പിൾ ജ്യൂസ്

പൈനാപ്പിളിൽ ബ്രൊമലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട് ഇത് ആർത്തവ വേദന കുറയ്ക്കുന്നതിനും പേശികളെ വിശ്രമിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ആർത്തവവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നു. അങ്ങനെ ആർത്തവ സമയത്തെ പല തരത്തിലുള്ള വൈദന കുറയ്ക്കുന്നതിന് പൈനാപ്പിൾ ജ്യൂസ് കുടിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മം സൗന്ദര്യമുള്ളതാക്കാൻ സഹായിക്കുന്ന കൊളാജന്‍ പൗഡര്‍ വീട്ടിലുമുണ്ടാക്കാം

English Summary: Pain during menstruation can be reduced by

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds