പ്രമേഹം… അത്ര നിസ്സാരമാക്കി കളയേണ്ട രോഗമല്ലിത്. ലോകമെമ്പാടും അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു ഗുരുതരമായ രോഗമാണ് പ്രമേഹം. അതായത്, 2021ൽ 20-79 വയസ് പ്രായമുള്ളവരിൽ ഏകദേശം 537 ദശലക്ഷം പേർ പ്രമേഹ ബാധിതരാണെന്ന്
ഐഡിഎഫ് ഡയബറ്റിസിന്റെ റിപ്പോർട്ട് പറയുന്നു. 2030-ഓടെ 643 ദശലക്ഷമായും 2045-ഓടെ 783 ദശലക്ഷമായും ഉയരുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാബേജ്, ബ്രോക്കോളി കൃഷി; വർഷം 63 ലക്ഷം രൂപ സമ്പാദിക്കാം
മനുഷ്യ ശരീരത്തിലെ പാൻക്രിയാസ് ഇൻസുലിൻ ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കുന്നതിനെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകാതെ വരുന്നു. അതായത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുകയും ഇത് ഗുരുതരമായ പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു.
പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി മരുന്നുകൾ കൃത്യമായി കഴിക്കണം. അതുപോലെ ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും നല്ല ജീവിതശൈലിയിലൂടെയും പ്രമേഹത്തെ നിയന്ത്രണത്തിലാക്കാം. ഇതിന് ചില ഔഷധസസ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കേരളീയ സദ്യയിൽ കൃത്യമായി വിഭവങ്ങൾ വിളമ്പാൻ കൂടി അറിയണം, ഓരോ വിഭവങ്ങളുടെ സ്ഥാനം ദാ ഇങ്ങനെയാണ്...
അതായത് പാലക്ക് പോലെ രൂപത്തിൽ തോന്നിക്കുന്ന അരുഗുല എന്ന ഇല പ്രമേഹരോഗികൾക്ക് ബെസ്റ്റാണ്. സൗദിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ ഇലവർഗം ജര്‍ജീര്‍ എന്ന് അറിയപ്പെടുന്നു. ഗാര്‍ഡന്‍ റോക്കറ്റ്, സലാഡ് റോക്കറ്റ് എന്നും പേരുകൾ ഇവയ്ക്കുണ്ട്.
ഷുഗർ രോഗികൾ അരുഗുലയെ ആഹാരശൈലിയിലേക്ക് ഉൾപ്പെടുത്തിയാൽ തീർച്ചയായും മികച്ച ഫലം ലഭിക്കും.
കറികളിലും കൂടാതെ, സലാഡുകൾ ഉണ്ടാക്കുന്നതിനും പച്ചയായി ഗാർണിഷിങ്ങിനും ഉപയോഗിക്കാവുന്ന അരുഗുലയിൽ നൈട്രേറ്റുകളും പോളിഫെനോളുകളും ഉയർന്ന അളവിൽ കാണപ്പെടുന്നു. നൈട്രേറ്റ് ശരീരത്തിലുള്ളത് രക്തസമ്മർദം കുറയ്ക്കുമെന്നും 2014 ലെ ഒരു പഠനം കണ്ടെത്തി.
അരുഗുലയുടെ പോഷകങ്ങൾ (Nutrients of arugula)
നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ ആന്റിഓക്‌സിഡന്റുകളും ഫൈബറും ഫൈറ്റോകെമിക്കലുകളും ഈ പച്ച ഇലകളിൽ കാണപ്പെടുന്നു. ഇതുകൂടാതെ ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടമാണിത്. വിറ്റാമിൻ സി, ഇ, കെ എന്നിവയുടെ കലവറയാണിത്.
അരുഗുല ഇലകൾ എങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കുന്നു (How Arugula Leaves Control Diabetes)
അരുഗുല കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇലക്കറികൾ പ്രമേഹം തടയുന്നതിന് വളരെ പ്രയോജനകരമാണെന്ന് 2016 ലെ ഒരു പഠനം പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വൃക്കരോഗികൾ പാലക് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കരുത്
നാരുകളാൽ സമ്പുഷ്ടമാണ് അരുഗുല ഇല. നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിക്കുന്നു. ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതായത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അരുഗുല സഹായിക്കുന്നു.
അരുഗുല എങ്ങനെ ഉപയോഗിക്കാം
അരുഗുല ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് അത്യധികം ഗുണകരമാണ്. ഇത് സാലഡിന്റെ രൂപത്തിലും കഴിക്കാം. കൂടാതെ കറികളിലും മറ്റും ചേർത്ത് കഴിച്ചാൽ ശരീരത്തിന് പ്രയോജനകരമാകും.
Share your comments