ദാഹം തീർക്കാനും ക്ഷീണമകറ്റാനും മോരിനും തൈരിനുമുള്ള ഗുണം നമ്മൾ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. മോരും തൈരും നേർപ്പിച്ച നിർമിക്കുന്ന സംഭാരം വളരെ രുചികരവും ഗുണകരവുമാണ്. വേനൽകാലത് സംഭാരവിപണി കുതിച്ചുയരുന്നതിന്റെ പിന്നിലും ഇതാണ്. കടുത്ത വെയിലിൽ പുറത്തു പോയി വരുന്നവർക്ക് ഒരു ഗ്ലാസ് സംഭാരം നൽകിയാൽ ലഭിക്കുന്ന ആശ്വാസം ചെറുതല്ല. നേർപ്പിച്ച മോരിൽ കറിവേപ്പിലയും, മുളകും, ഇഞ്ചിയും ഉപ്പും ചേർത്ത് തയ്യാറക്കുന്ന സംഭാരം ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല എന്നാൽ ഈ സംഭാരത്തിൽ നമുക്കിഷ്ടപെട്ട ചേരുവകൾ കൂടി ചേർന്നാലോ ഇതാ കുറച്ചു പുതുമയാർന്ന സംഭാരം ചേരുവകൾ.
മാമ്പഴ സംഭാരം പഴുത്ത മാമ്പഴം, മോര്, കറിവേപ്പില, മുളക് , ഇഞ്ചി ഉപ്പു ജീരകപ്പൊടി എന്നിവചേർത്തു അതീവ രുചികരമായ സംഭാരം തയ്യാറാക്കാം , മാതള നാരങ്ങയുടെ അല്ലികൾ മോര്, കറിവേപ്പില, മുളക് , ഇഞ്ചി ഉപ്പു ജീരകപ്പൊടി എന്നിവചേർത്തും, ഇതേകൂട്ടിൽ പുതിനയില, കുരുകളഞ്ഞ നെല്ലിക്ക, പച്ചമാങ്ങ, ചെറുനാരകത്തിന്റെ ഇല എന്നിവചേർത്തും രുചികരമായ സംഭാരങ്ങൾ ഉണ്ടാക്കാം. അഭിരുചിക്കനുസരിച്ചു ഇഷ്ടമുള്ള പഴങ്ങളോ പച്ചക്കറികളോ ഉപയോഗിച്ച് രുചികരമായ സംഭാരം ആസ്വദിക്കുന്നത് ശരീരത്തിലും മനസിനും ഉണർവ് നൽകും.
Share your comments