ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. നാരുകളും പോഷക ഗുണങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കണമെന്ന് ഡോക്ടറർമാരും നിർദേശിക്കാറുണ്ട്. പച്ചക്കറികൾ എപ്പോൾ വേണമെങ്കിലും കഴിക്കാം. എന്നാൽ പഴങ്ങൾ അങ്ങനെയല്ല. ഭക്ഷണം കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നത് ദഹനത്തെ ബാധിക്കും. പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. പഴങ്ങളിലെ പഞ്ചസാരയും ഭക്ഷണത്തിലെ അന്നജവും മറ്റ് ബാക്ടീരിയകളും ഭക്ഷണത്തിനെ പുളിപ്പിക്കാൻ സാധ്യതയുണ്ട്.
ഇതുമൂലം പഴങ്ങൾ ദഹിക്കാതെ വരികയും, പോഷകങ്ങൾ ശരീരത്തിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ദഹനത്തെ ബാധിക്കുന്നതിന് പുറമെ, നെഞ്ചെരിച്ചിൽ, വയറുവീർക്കൽ, പുളിച്ച് തികട്ടൽ, ഗ്യാസ് തുടങ്ങിയ ബുദ്ധിമുട്ടുകളും നിങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇനി രാവിലെ പഴം കഴിയ്ക്കുകയാണെങ്കിൽ 1 ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം കഴിക്കാം. വെറും വയറ്റിൽ പഴങ്ങൾ കഴിയ്ക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും ഇത് നല്ലൊരു മാർഗമാണ്.
കൂടുതൽ വാർത്തകൾ: നരച്ച മുടി പറിച്ചെടുത്താൽ കൂടുതൽ മുടി നരയ്ക്കുമോ?
ആഹാരത്തിന് ശേഷം പഴങ്ങൾ കഴിക്കണമെങ്കിൽ 1 മണിക്കൂറിന് ശേഷം കഴിച്ചോളൂ. അല്ലെങ്കിൽ പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള സമയത്ത് കഴിയ്ക്കാം. മിക്ക പഴങ്ങളിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴം, ആപ്പിൾ എന്നിവയിൽ ധാരാളം നാരുകൾ ഉണ്ട്. രാത്രിയിൽ ആഹാരത്തിന് മുമ്പ് പഴങ്ങൾ കഴിയ്ക്കുന്നത് നല്ലതാണ്.
രാത്രിയിൽ പഴം കഴിച്ചാൽ..
ഉറങ്ങുന്നതിന് 4 മണിക്കൂർ മുമ്പെങ്കിലും ആഹാരം കഴിച്ചിരിക്കണം. പഴങ്ങൾ പെട്ടെന്ന് ദഹിക്കും. എന്നാൽ മറ്റ് ആഹാരങ്ങൾ അങ്ങനെയല്ല. രാത്രിയിൽ ധാന്യാഹാരമാണ് കഴിക്കുന്നതെങ്കിൽ അത് ദഹിക്കാൻ നാലോ അഞ്ചോ മണിക്കൂറുകൾ ആവശ്യമാണ്. അപ്പോൾ ഇവ രണ്ടും ഒരുമിച്ച് കഴിച്ചാലുള്ള കാര്യം ആലോചിച്ച് നോക്കൂ.
അതുപോലെ ഉറങ്ങുന്നതിന് തൊട്ടുമുമ്പും പഴങ്ങൾ കഴിക്കാൻ പാടില്ല. പഴങ്ങൾ കഴിയ്ക്കുമ്പോൾ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടും. ഇങ്ങനെ ഊർജം അധികമായി ശേഖരിക്കേണ്ടി വരും. ഈ സമയത്ത് ശരീരത്തിന് വിശ്രമം നൽകുന്നത് ശരിയല്ല. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും.
പഴങ്ങൾ മിക്സ് ചെയ്ത് കഴിക്കാമോ?
പഴങ്ങൾ മിക്സ് ചെയ്ത് കഴിക്കുന്നതിൽ കുഴപ്പമില്ല. പഴങ്ങളിൽ തേൻ ചേർത്ത് കഴിയ്ക്കുന്നത് നല്ലതാണ്. പഞ്ചസാരയുടെ അളവ് കുറഞ്ഞ പഴങ്ങൾ കഴിയ്ക്കണം. തണ്ണിമത്തൻ, കിവി എന്നിവ തെരഞ്ഞെടുക്കുക. മാമ്പഴവും പേരയ്ക്കയും നല്ലതാണ്.
Share your comments