നമ്മളിൽ മിക്കവരും നമ്മുടെ ദൈനംദിന ഉപയോഗത്തിലുള്ള പലചരക്ക് സാധനങ്ങളും, ഭക്ഷണങ്ങളും റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്ന ആളുകളാണ്. ഇങ്ങനെ ചെയ്യുന്നത് അവയുടെ ഗുണനിലവാരം ദീർഘകാലത്തേക്ക് കേടുകൂടാതെയിരിക്കുന്നതിന് സഹായിക്കുന്നു. എന്നാൽ എല്ലാ ഭക്ഷണങ്ങളും ഫ്രിഡ്ജിൽ വെക്കാൻ സാധിക്കുമോ? അത് ആരോഗ്യത്തിന് നല്ലതാണോ?
അല്ല എന്ന് തന്നെയാണ് ഉത്തരം. എന്നാൽ ഏതൊക്കെ ഭക്ഷണങ്ങളാണ് ഫ്രിഡ്ജിനുള്ളിൽ വെക്കാൻ സാധിക്കാത്തത് എന്ന് അറിയുമോ? നിങ്ങളുടെ റഫ്രിജറേറ്ററിനുള്ളിൽ നിങ്ങൾ അറിയാതെ സൂക്ഷിച്ചു വയ്ക്കുന്ന, എന്നാൽ പാടില്ലാത്ത ഭക്ഷണങ്ങൾ...
തക്കാളി
അതെ, നിങ്ങളെല്ലാവരും തക്കാളി ഫ്രിഡ്ജിൽ വെക്കുന്ന ആൾക്കാരാണ്, എന്നാൽ ഇത് ഇനി വെക്കരുത്. എന്ത്കൊണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈ ചുവന്ന പഴങ്ങളിൽ തണുത്ത താപനിലയോട് പ്രതികരിക്കുന്ന ഒരു എൻസൈം അടങ്ങിയിട്ടുണ്ട്, അത് തക്കാളിയുടെ സുഗന്ധം ഉത്പ്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും സ്വാദും രുചിയും ഇല്ലാതാക്കുകയും ചെയ്യുന്നു. തണുത്ത താപനില അവരുടെ കോശങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതിനാൽ അവയുടെ ഘടന പോലും ഇല്ലാതാക്കുന്നു. അത്കൊണ്ട് തന്നെ ഇനി മുതൽ തക്കാളി ഫ്രിഡ്ജിൽ വെക്കരുത്.
അവോക്കാഡോ
അവോക്കാഡോകൾ ഫ്രിഡ്ജിൽ വയ്ക്കുന്നത് അവയുടെ പഴുക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അങ്ങനെ ഇത് ഉപഭോഗത്തിന് അനുയോജ്യമല്ലാതാക്കുന്നു. മാത്രമല്ല, തണുത്ത താപനില അവയുടെ ഘടനയെ തകരാറിലാക്കുന്നു, അങ്ങനെ അത് ചീഞ്ഞഴിഞ്ഞ് പോകുന്നു. അത്കൊണ്ട് തന്നെ അവയെ ഫ്രിഡ്ജിന് പുറത്ത് സ്വാഭാവികമായി പാകമാകാൻ അനുവദിക്കുന്നതാണ് നല്ലത്. ഇത് അവയുടെ ഗുണനിലവാരം, ദീർഘായുസ്സ്, സ്വാദിഷ്ടമായ രുചി എന്നിവയും ഉറപ്പാക്കും.
ബ്രഡ്
നിങ്ങൾ റഫ്രിജറേറ്ററിനുള്ളിൽ ബ്രെഡ് സൂക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ അത് ചെയ്യുന്നത് നിർത്തേണ്ട സമയമാണിത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, തണുത്ത താപനില ബ്രെഡിൽ അടങ്ങിയിരിക്കുന്ന അന്നജം വീണ്ടും ക്രിസ്റ്റലൈസ് ചെയ്യാൻ ഇടയാക്കും, ഇത് ഈർപ്പം നഷ്ടപ്പെടുകയും ഗുണനിലവാരത്തിൽ വീഴ്ച വരുത്തുകയും ചെയ്യുന്നു, ഇത് ഉപയോഗപ്രദമാണെങ്കിലും ഫ്രഡ്ജിനുള്ളിൽ വെച്ചത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങ്
പലരും ഉരുളക്കിഴങ്ങിന്റെ ഗുണനിലവാരം നിലനിർത്താൻ റഫ്രിജറേറ്ററിനുള്ളിൽ സൂക്ഷിക്കുന്നു. എന്നാൽ ഫ്രിഡ്ജിനുള്ളിലെ തണുത്ത താപനില ഈ പച്ചക്കറികളിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു, ഇത് വറുക്കുമ്പോഴോ കറി വെക്കുമ്പോഴോ കാർസിനോജെനിക് പദാർത്ഥം ഉത്പാദിപ്പിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അത്കൊണ്ട് തന്നെ സാധാരണ മുറിയിലെ ഊഷ്മാവിൽ അവ സൂക്ഷിക്കാൻ ശുപാർശ ചെയ്യുന്നു.
തണ്ണിമത്തൻ
തണുത്ത തണ്ണിമത്തൻ, സൺ മെലൺ, മസ്ക് മെലൺ എന്നിവ ഇഷ്ടപ്പെടാത്തവരുണ്ടോ? എന്നിരുന്നാലും ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. ഇത് ഷെൽഫ് ആയുസ്സ് കുറയാനും ഗുണനിലവാരം നഷ്ടപ്പെടാനും ഇടയാക്കും. തണുത്ത താപനിലയിൽ തണ്ണിമത്തന് അവയുടെ നിറവും സ്വാദും നഷ്ടപ്പെടുന്നതിനും കാരണമായേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അടുക്കളയിലെ സ്ഥിരം സാന്നിധ്യം; തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ
Share your comments