ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനയാണ് യോഗ എന്ന ആരോഗ്യപരിപാലന സമ്പ്രദായം. നമ്മുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ സൗഖ്യം തരുന്ന ഒരു പ്രക്രിയയാണ് യോഗ. യോഗ എന്നാൽ ഒറ്റവാക്കിൽ പറഞ്ഞാൽ ഉന്നതിയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിക്കാം. അതായത് ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നാം എത്തിച്ചേരുന്ന ഒരു യാത്ര. യോഗയെ കുറിച്ചും അത് മനുഷ്യൻറെ മനസ്സിലും ശരീരത്തിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പതഞ്ജലി മഹർഷി തൻറെ ഗ്രന്ഥമായ പതഞ്ജലി യോഗശാസ്ത്രത്തിൽ വിവരിക്കുന്നുണ്ട്. പലപ്പോഴും ചില വ്യക്തികൾ പറയുന്നപോലെ യോഗ നമ്മുടെ അമിതവണ്ണത്തെ കുറയ്ക്കുവാൻ വേണ്ടിയോ, മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ വേണ്ടിയോ ചെയ്യുന്ന ഒന്നല്ല.
ബന്ധപ്പെട്ട വാർത്തകൾ: യോഗയുടെ സമകാലിക പ്രസക്തി
മറിച്ച് യോഗ സമ്പ്രദായം പകർന്നുനൽകുന്ന അനുഭൂതികളും, ആരോഗ്യഗുണങ്ങളും വാക്കുകൾക്കതീതമാണ്. നമ്മുടെ ഋഷിവര്യന്മാർ ദീർഘകാലത്തെ ധ്യാന- മനനാദികളിൽ നേടിയെടുത്ത വിജ്ഞാനമാണ് ഇതിൽ ഉൾചേർന്നിരിക്കുന്നത്. നമ്മുടെ തലമുറകളായി വിശ്വാസം ആർജ്ജിച്ച ചികിത്സാസമ്പ്രദായമായ യോഗയുടെ മഹിമ ലോകത്താകമാനം ഇപ്പോൾ പ്രചരിച്ചിരിക്കുന്നു. കേന്ദ്രസർക്കാർ യോഗയുടെ പ്രചരണാർത്ഥം ജൂൺ 21 യോഗ ദിനമായി തന്നെ ആചരിക്കുന്നു.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
യോഗ ചെയ്യാൻ ഏറ്റവും ഉത്തമമായ സമയമായി കണക്കാക്കുന്നത് അതിരാവിലെ തന്നെയാണ്. സൂര്യനമസ്കാരത്തിൽ തുടങ്ങി ഓരോ യോഗമുറകളിലൂടെ അത് മുന്നോട്ടു പോകുന്നു. യോഗ ചെയ്യുമ്പോൾ നിങ്ങൾ വിശ്വാസമർപ്പിക്കുന്ന ശക്തിയെ മനസ്സിൽ ധ്യാനിച്ച് ആരംഭിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: Yoga Tips: യോഗ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
രാവിലെ ഒരു ഗ്ലാസ് ശുദ്ധജലം കുടിച്ച് യോഗ അഭ്യസിക്കുന്നത് ആണ് ഉത്തമം. തലേദിവസം തുളസിയിലയിട്ടു വെച്ചിരിക്കുന്ന വെള്ളമാണ് നല്ലത്. കുടിച്ചതിന് ശേഷം പ്രാഥമിക കർമ്മങ്ങൾ നടത്തി അയവുള്ള ഡ്രസ്സ് ധരിച്ചു യോഗ ആരംഭിക്കാം. എപ്പോഴും കിഴക്ക് ദിശയ്ക്ക് അഭിമുഖമായി യോഗ ചെയ്യണം. രാവിലെ യോഗ ചെയ്യാൻ സാധിക്കാത്തവർക്ക് വൈകീട്ട് 4 മുതൽ 7 മണി വരെയുള്ള സമയം യോഗ ചെയ്യാം. ആർത്തവസമയത്ത് യോഗ പാടില്ല എന്നൊരു തെറ്റിദ്ധാരണ പൊതുവെ ഉണ്ട്. എന്നാൽ പ്രാണായാമവും മറ്റു സൂക്ഷ്മ വ്യായാമങ്ങളും ഈ സമയത്ത് ചെയ്യാവുന്നതാണ്. കഠിനമായ ഏതെങ്കിലും രോഗത്തിന് വിധേയരായവർ യോഗ ചെയ്യുന്നത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആയിരിക്കണം. യോഗ കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് മാത്രമേ ഭക്ഷണം കഴിക്കാവൂ. വൈകുന്നേരം സമയം യോഗ ചെയ്യുന്നവർ നാലു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കണം. ഗർഭിണികൾ യോഗ ചെയ്യുന്നത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം. യോഗ ചെയ്യുമ്പോൾ തറയിൽ ഷീറ്റ് വിരിക്കുക. കൂടാതെ ഈ സമയങ്ങളിൽ ഫാനോ എയർകണ്ടീഷണറോ ഉപയോഗിക്കരുത്.
യോഗയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പ്രാണായാമം. പ്രാണായാമം നടത്തുക വഴി തലച്ചോറിലെ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ ആകുന്നു. നല്ല ചിന്തകൾ മനസ്സിൽ നിറയുവാൻ പ്രാണായാമം അത്യുത്തമം തന്നെ. പ്രാണായാമം ആയുസ്സും ആരോഗ്യവും ഒരുപോലെ പ്രധാനം ചെയ്യുന്ന ഘടകമാണെന്ന് പതഞ്ജലി മഹർഷി പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: യോഗ സ്ഥിരമായി ചെയ്താൽ ഈ ആരോഗ്യഗുണങ്ങൾ നേടാം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments