<
  1. Environment and Lifestyle

വെറും വയറ്റിൽ ചായ പാടില്ല, പകരം ആരോഗ്യം നൽകും ഈ പാനീയങ്ങൾ

ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം ചായയോ കാപ്പിയോ കുടിയ്ക്കുക. എങ്കിലും ചായ ഇഷ്ടമല്ലാത്തവർക്കോ മറ്റ് ജീവിതചൈര്യ രോഗങ്ങൾ കാരണം ചായ കുടിയ്ക്കാൻ പാടില്ലാത്തവരോ പകരം എന്ത് കുടിയ്ക്കണമെന്നത് അറിയാമോ?

Anju M U
best drinks
ആരോഗ്യം നൽകും ഈ പാനീയങ്ങൾ ചായയ്ക്ക് പകരക്കാർ

ഇന്ത്യക്കാർക്ക് അതിരാവിലെ ഒരു കപ്പ് ചായ (a cup of tea in morning) നിർബന്ധമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനായി ഒരു ഗ്ലാസ് ചായയ്ക്ക് കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല

ചായ രാവിലെ കുടിയ്ക്കുന്നത് ഹൃദയസംബന്ധമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. കൂടാതെ, ശരീരത്തിലെ നിര്‍ജ്ജലീകരണ പ്രശ്നങ്ങൾക്കും പരിഹാരമാണ് ചായ. കഫീനിലുള്ള ചില ഘടകങ്ങള്‍ ശരീരത്തിന് കൂടുതല്‍ ജലാംശം നല്‍കുന്നു.

ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ചായയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ, ഓര്‍മശക്തി ത്വരിതപ്പെടുത്തുന്നതിനും ദിവസവും രാവിലെയുള്ള ചായശീലം സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: അധികം പഞ്ചാരയാവണ്ട! പകരക്കാരാണ് ആരോഗ്യത്തിന് നല്ലത്

എന്നാൽ ചായ ഇഷ്ടമല്ലാത്തവർക്കോ മറ്റ് ജീവിതചൈര്യ രോഗങ്ങൾ കാരണം ചായ കുടിയ്ക്കാൻ പാടില്ലാത്തവരോ പകരം എന്ത് കുടിയ്ക്കണമെന്നത് അറിയാമോ? ചായ പലതും ഉപയോഗിച്ച് നിങ്ങൾക്ക് രാവിലെ ആരംഭിക്കാം.
മാത്രമല്ല, വെറുംവയറ്റിൽ ചായ കുടിയ്ക്കുന്നതും കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിച്ചേക്കാം. അതിനാൽ തന്നെ ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം ചായയോ കാപ്പിയോ കുടിയ്ക്കുക.

രാവിലെ വെറുംവയറ്റിൽ ചായയും കാപ്പിയും (tea or coffee in an empty stomach) കുടിക്കുന്നത് അസിഡിറ്റിക്കും വയറുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. അതിനാൽ, രാവിലെ ചായയ്ക്കും കാപ്പിയ്ക്കും പകരം മറ്റ് ചില പാനീയങ്ങൾ (Substitutes for tea and coffee) നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

  • പാൽ (Milk)

പ്രഭാതഭക്ഷണത്തിൽ ചായയ്ക്ക് പകരം പാൽ കുടിക്കുന്നത് ശീലമാക്കുക. പാൽ വളരെ പോഷകഗുണമുള്ളതായി കണക്കാക്കപ്പെടുന്നു. വിറ്റാമിൻ, കാൽസ്യം എന്നിവ അടങ്ങിയ പാൽ പതിവായി കുടിയ്ക്കുന്നത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നു.

  • ചെറുചൂടുള്ള നാരങ്ങാവെള്ളം (hot lemon juice)

രാവിലെ വെറുംവയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കാം. ദഹനവ്യവസ്ഥയും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമാണ്. ഈ പാനീയം കുടിച്ചാൽ ശരീരഭാരം വർധിക്കുമെന്ന ആശങ്കയും വേണ്ട. കൂടാതെ, ശരീരത്തിന് അകത്തുള്ള വിഷപദാർഥങ്ങളെ നീക്കം ചെയ്യാനും നാരങ്ങാവെള്ളത്തിന് സാധിക്കും.

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ നീക്കാന്‍ ചെറുചൂടുള്ള നാരങ്ങാവെള്ളം നല്ലതാണ്. കുടല്‍ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിയ്ക്കുന്നതിലൂടെ പ്രയോജനം ലഭിക്കും.

  • തേങ്ങാവെള്ളം (coconut water)

ആരോഗ്യത്തിന്റെ കാര്യത്തിൽ തേങ്ങാവെള്ളം ഗുണകരമാണ്. എന്നും രാവിലെ തേങ്ങാവെള്ളം കുടിച്ചാൽ നിങ്ങളുടെ ചർമ പ്രശ്‌നങ്ങൾ ഇല്ലാതാകും. വേനൽക്കാലത്ത് നിങ്ങളുടെ വയറ് തണുപ്പിക്കാനുള്ള ഉത്തമ ഉപാധിയാണ് തേങ്ങാവെള്ളം. കറ്റാർ വാഴ ജ്യൂസ്, മാതളനാരങ്ങ നീര് എന്നിവയും രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്.

English Summary: Do not Take Tea In An Empty Stomach, Choose These Drinks As Substitutes

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds