ഏവർക്കും ഇഷ്ടപ്പെട്ട ഭക്ഷണ വസ്തുവാണ് നാരങ്ങാ. വലിപ്പത്തിൽ ചെറുതാണെങ്കിലും നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. പ്രതിരോധശേഷി, ചർമ്മത്തിന്റെ ആരോഗ്യം, കുടലിന്റെ ആരോഗ്യം, ശരീരഭാരം കുറയ്ക്കൽ എന്നിവയും നിരവധി അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് സൗന്ദര്യ സംരക്ഷത്തിലും, മുടിയുടെ സംരക്ഷണത്തിലും എല്ലാം ഇത് നല്ലതാണ്. നാരങ്ങാ മാത്രമല്ല നാരങ്ങയുടെ തൊലികളും ആരോഗ്യത്തിന് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അമിതമായി പ്രവർത്തിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി എന്നിവയ്ക്ക് എതിരേയും ഇത് പ്രവർത്തിക്കുന്നു.
ദഹനക്കേടിന് നല്ല മരുന്ന് കൂടിയാണ് നാരങ്ങാ. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നാരങ്ങ ചേർക്കാറുള്ളവരാണ് നമ്മളിൽ അധികവും. ചിലർ അതിരാവിലെ നാരങ്ങാ വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നു, ചിലർ സാലഡിൽ നാരങ്ങ നീര് ചേർക്കുന്നു. പിന്നെ നിത്യഭക്ഷണത്തോടൊപ്പം ഒരു ചെറുനാരങ്ങയും കഴിക്കുന്നവരുണ്ട്. ഉദാഹരണത്തിന്, ചോറിനോടൊപ്പമോ റൊട്ടിയോടൊപ്പമോ നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ഏവരും ഇഷ്ടപ്പെടുന്നു. വെജിറ്റബിൾ സാലഡ് മുതൽ ബിരിയാണി വരെ നാരങ്ങാ നീര് ഒഴിക്കാതെ ഉള്ള പാചകങ്ങൾ ചിന്തിക്കാൻ പോലും പറ്റില്ല അല്ലെ? ഇത് തൽക്ഷണം രുചി വർദ്ധിപ്പിക്കുമെന്ന് സമ്മതിക്കുന്നു, എന്നാൽ ഏതെങ്കിലും ചൂടുള്ള ഭക്ഷണത്തിൽ നാരങ്ങ നീര് ചേർക്കുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ?
പൊതുവേ ആരോഗ്യ പ്രദമാണെങ്കിലും അത് ചൂടുള്ള ഭക്ഷണത്തിൽ ചേർത്താൽ ആരോഗ്യത്തിനും ഭക്ഷണത്തിനും ദോഷം ചെയ്യും.
എന്ത് കൊണ്ടാണ് ചൂടുള്ള ഭക്ഷണത്തിൽ നാരങ്ങാ നീര് ചേർക്കരുത് എന്ന് പറയുന്നത്.
ഭക്ഷണത്തിന് സ്വാദ് വർധിപ്പിക്കുന്നതിനും, ആരോഗ്യം കൂട്ടുന്നതിനും വേണ്ടിയിട്ടാണ് പലപ്പോഴും നാരങ്ങാ നീര് ചേർക്കുന്നത്. എന്നാൽ ചൂടുള്ള ഭക്ഷണത്തിൽ വിറ്റാമിൻ സി ചേർക്കുന്നത് മൂലം ഭക്ഷണത്തിൻ്റെ പോഷകങ്ങൾ കുറയുന്നതിന് കാരണമാകുന്നു, അതിൻ്റെ കാരണം വിറ്റാമിൻ സി ചൂടിനോട് സെൻസിറ്റീവ് ആയത് കൊണ്ടാണ്, ഉയർന്ന ഊഷ്മാവുമായി സമ്പർക്കം പുലർത്തുമ്പോൾ വിറ്റാമിൻ സിയിലെ പോഷകങ്ങൾ പെട്ടെന്ന് നശിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ ചൂടുള്ള ഭക്ഷണത്തിലോ അല്ലെങ്കിൽ പാനീയങ്ങളിലോ നാരങ്ങാ നീര് ചേർക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രത്യേകിച്ച് ഗുണങ്ങളൊന്നും തന്നെ ഇല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
അത് കൊണ്ട് തന്ന ഇനി ചൂടുള്ള ഭക്ഷണത്തിൽ നാരങ്ങാ നീര് ചേർക്കുന്നതിന് മുമ്പ് നിങ്ങൾ ഒരു വട്ടം കൂടി ആലോചിച്ച് നോക്കുമല്ലോ അല്ലെ?
എന്തൊക്കെയാണ് ചെറുനാരങ്ങയുടെ ഗുണങ്ങൾ
ദഹനക്കേടിന് നല്ലതാണ് ചെറുനാരങ്ങാ
കിഡ്ണി സ്റ്റോണ അകറ്റുന്നു
മുടിയുടെ സംരക്ഷണത്തിന് നല്ലതാണ്
സൌന്ദര്യ സംരക്ഷണത്തിന്
രോഗ പ്രതിരോധ ശേഷി
പല്ലിൻ്റെ ആരോഗ്യത്തിന്
ശരീരഭാരം കുറയ്ക്കുന്നു
വയറിളക്കത്തിന്
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾ പല്ല് സൂക്ഷിക്കേണ്ടതും അത്യാവശ്യം
Share your comments