സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍? പ്രത്യേകിച്ചും ദിവസത്തില്‍ രണ്ടില്‍ കൂടുതല്‍ നേരം? എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ നന്നായി ശ്രദ്ധിക്കണം, പ്രത്യേകിച്ച് സ്ത്രീകള്‍. എന്താണന്നല്ലേ? ആരോഗ്യസംരക്ഷണത്തിനും സ്ത്രീകളുടെ കാര്യത്തിലും ഒരു വില്ലനായി മാറുന്നുണ്ട് കാപ്പി. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് കാപ്പി സ്ഥിരമായി കുടിക്കുന്നത് മൂലം വരിക എന്ന് നമുക്ക് നോക്കാം.
വന്ധ്യത നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാപ്പി ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്ത്രീകളിലാണെങ്കിലും പുരുഷന്‍മാരില്‍ ആണെങ്കിലും കാപ്പി പലപ്പോഴും വന്ധ്യത നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാപ്പി കൂടുതല്‍ കുടിക്കുന്നവരില്‍ അബോര്‍ഷനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അല്ലാത്തവരില്‍ പലപ്പോഴും കഫീന്റെ അളവ് വന്ധ്യത പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സ്ഥിരം കാപ്പികുടി നിങ്ങളുടെ ഉറക്കത്തെ നല്ല രീതിയില്‍ ബാധിച്ചേക്കാം. തലച്ചോറിലുള്ള ഉറങ്ങാന്‍ സഹായിക്കുന്ന സെല്ലുകളെ ഇവ നശിപ്പിക്കുന്നു. നിരന്തരമായ കാപ്പി കുടി സെല്ലുകളെ സങ്കോചിപ്പിക്കുകയും, അത് വഴി ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആയ മെലടോണിന്‍ എന്ന ഹോര്‍മോണിനെ ബാധിക്കുകയും അത് വഴി നിങ്ങളുടെ ഉറക്കത്തിനെ അത് ബാധിക്കുകയും ചെയ്യുന്നു. കാപ്പി കുടിക്കുന്നത് പലപ്പോഴും ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കുകയാണ് ചെയ്യുന്നത്. ടോക്‌സിന്‍ നിറയുന്നതിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം കൂടിയ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്. അത്‌കൊണ്ട് നല്ല രീതിയില്‍ ശ്രദ്ധിയ്ക്കുക.
സ്തനവലിപ്പം കുറയുന്ന അവസ്ഥയാണ് പലപ്പോഴും കാപ്പി കുടിക്കുന്നതിലൂടെ ഉണ്ടാവുന്നത്. ദിവസവും മൂന്ന് കപ്പ് കാപ്പിയിലധികം കഴിക്കുന്നവരില്‍ ഇത്തരം സ്ഥിതി ഉണ്ടാവുന്നുണ്ട്. എന്നാല്‍ സ്ഥിരമായി കുടിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. ആയതിനാല്‍ തന്നെ സ്ഥിരമായ കാപ്പികുടി നിയന്ത്രിക്കുക. നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട് കാപ്പിയുടെ അമിതോപയോഗം. ഇത് പല വിധത്തിലാണ് സ്ത്രീകളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നത്. വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകക്കുന്നു. സ്ഥിരമായി കാപ്പി കുടിച്ചാല്‍ നിങ്ങളുടെ ഹൃദയത്തെ അത് നല്ല രീതിയില്‍ ബാധിക്കും. അതുകൊണ്ട് ഒക്കെ തന്നെ നിങ്ങള്‍ സ്ഥിരമായി കപ്പി കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിങ്ങളുടെ ആരോഗ്യത്തെ അത് ബാധിമെന്ന് കരുതി തന്നെ കാപ്പിയുടെ അളവ് കുറയ്ക്കുക
Share your comments