<
  1. Environment and Lifestyle

മാവിനും മാവിലയ്ക്കും മാമ്പഴത്തിനും ജ്യോതിഷത്തിൽ സ്വാധീനമുണ്ട്; നിങ്ങൾക്കറിയാമോ?

ഹിന്ദു മതവിശാസപ്രകാരം മാവിന്റെ ഇല പൂജാചടങ്ങുകൾക്കും വീടിന് മുറ്റത്തും ഗേറ്റിലുമെല്ലാം കെട്ടിത്തൂക്കാനും ഉപയോഗിക്കുന്നു. മാവില കെട്ടിത്തൂക്കിയാൽ ഐശ്വര്യം വരുമെന്ന വിശ്വസമാണ് ഇതിന് പിന്നിൽ.

Anju M U
mango
Mango Tree, Mango Leaves And Mango Fruits Has Significance in Jyothisham

അത്യധികം മധുരമേറിയ മാമ്പഴം… രുചിയിൽ കെങ്കേമനായ മാമ്പഴത്തിന് ജ്യോതിഷപരമായും വലിയ സവിശേഷതയുണ്ട്. ഫലത്തിന് മാത്രമല്ല, മാവിനും അതിന്റെ ഇലയ്ക്കുമെല്ലാം വിശ്വാസപരമായി ചില അർഥങ്ങളുണ്ട്. അതായത്, മാമ്പഴം ചൊവ്വയുടെ ഘടകമാണെന്നും മേടം രാശിക്കാരുടെ ഭാഗ്യവൃക്ഷമാണ് മാവെന്നും വിശ്വാസമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മാവുകൾ നേരത്തെ കുലക്കുത്തി കായ്ക്കാൻ സെപ്റ്റംബറിൽ ഈ വളം ചെയ്യൂ

ഇതിന് പുറമെ, മാവിന്റെ ഇലകളാണെങ്കിൽ, സനാതന ധർമത്തിലെ എല്ലാ ആരാധനകളിലും മംഗളകരമായ കർമങ്ങൾക്കും പൂജാ ചടങ്ങുകൾക്കും ഉപയോഗിക്കുന്നു.

മാമ്പഴവും മാവിലയും ഐശ്വര്യത്തിന് (Mango and mango leaves for prosperity)

ഹിന്ദു മതവിശാസപ്രകാരം മാവിന്റെ ഇല പൂജാചടങ്ങുകൾക്കും വീടിന് മുറ്റത്തും ഗേറ്റിലുമെല്ലാം കെട്ടിത്തൂക്കാനും ഉപയോഗിക്കുന്നു. മാവില കെട്ടിത്തൂക്കിയാൽ ഐശ്വര്യം വരുമെന്ന വിശ്വസമാണ് ഇതിന് പിന്നിൽ. വീടിന്റെ പ്രധാന കവാടത്തിൽ മാവില തൂക്കിയിടുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ഇതിന് കാരണം, മാമ്പഴവും ഇലകളും ഐശ്വര്യത്തിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നതിനാലാണ്.

കലശത്തിൽ മാവില (Mango leaves in pooja pots)

ജ്യോതിഷ പ്രകാരം, കലശം എന്നത് ഏതൊരു ആരാധനയുടെയും മംഗളകരമായ പ്രവർത്തനത്തിന്റെയും നിർണായക ഘടകമായി കണക്കാക്കപ്പെടുന്നു. വെള്ളം നിറച്ച പാത്രത്തിൽ മാവിന്റെ ഇലകൾ വച്ച് അതിന് മുകളിൽ നാളികേരം വയ്ക്കുമ്പോൾ അത് ദൈവത്തിന്റെ പ്രതീകമാകുന്നു. മാങ്ങയുടെ ഇലകൾ ദൈവത്തിന്റെ അംശമായും തേങ്ങയെ തലയായും കാണുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുറ്റത്തൊരു മാവ് നടാം, പക്ഷേ മാവു നടുമ്പോൾ കുഴിയും അതിനു നടുവിൽ പിള്ള കുഴിയും എടുത്തിരിക്കണം

ഹൈന്ദവ ഗ്രന്ഥങ്ങളിൽ മാവിനെ ദിവ്യവൃക്ഷം എന്നാണ് വിളിക്കുന്നത്. ഒരു മാവ് നടുന്നതിലൂടെ ബന്ധപ്പെട്ട 14 തലമുറകൾക്ക് പുണ്യം ലഭിക്കുമെന്ന് പറയപ്പെടുന്നു. എങ്കിലും വീടിനോട് ചേർന്ന് മാവ് നടാതിരിക്കുന്നതാണ് നല്ലത്. അതിനാൽ, പൂന്തോട്ടത്തിലോ വീട്ടുവളപ്പിലോ നടുക.

കരിയർ വളർച്ചയ്ക്ക് മാവിലകൾ (Mango leaves for career growth)

എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങൾ പുറത്തേക്ക് പോകുകയാണെങ്കിൽ, വസ്ത്രത്തിനുള്ളിൽ മാങ്ങയുടെ ഇല സൂക്ഷിക്കുന്നത് നല്ലതാണെന്നും ചില വിശ്വാസങ്ങളുണ്ട്.

വാതിലുണ്ടാക്കാൻ മാങ്ങയുടെ തടി ഉപയോഗിക്കരുത് (Do not use for furniture and doors in houses)

വീട് പണിയുമ്പോൾ വാതിലിനും മറ്റും മാവിന്റെ തടി ഉപയോഗിക്കാൻ പാടില്ലെന്നാണ് പറയുന്നത്. ദേവന്മാരുടെ പ്രാതിനിധ്യ വൃക്ഷമായി കരുതപ്പെടുന്നതിനാൽ, ആളുകളുടെ കാലുകൾ സ്പർശിക്കരുതെന്ന വിശ്വാസമുള്ളതിനാലാണിത്.

മേടം രാശിക്കാരുടെ സൗഭാഗ്യം (Luck for Aries)

എല്ലാ രാശിക്കാർക്കും മാവ് നടുന്നത് ഗുണകരമാണെങ്കിലും മേടം രാശിക്കാർക്ക് ഏറെ നല്ലതാണ്. ഈ രാശിക്കാരുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ പ്രീതിപ്പെടുത്താൻ മേടം രാശിക്കാർ വീടിനു ചുറ്റും ഒരു മാവ് നടണം. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിർത്തും. മാവില പിത്തസംഹാരി കൂടിയാണ്. ഇത് പുരട്ടുന്നതിലൂടെ വീട്ടിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. വീട്ടിൽ ഒരു മാവ് നടുന്നത് വ്യക്തിയുടെ അഭിമാനം വർധിപ്പിക്കുകയും സമ്പത്ത് വർധിപ്പിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മാമ്പഴത്തിൽ ഒതുക്കേണ്ട! മാവിലയ്ക്കുമുണ്ട് ആരോഗ്യം നൽകും നേട്ടങ്ങൾ

English Summary: Do You Know Mango Tree, Mango Leaves And Mango Fruits Has Significance in Jyothisham?

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds