പോത്തൻകോട്: ലോകചരിത്രത്തിൽ തന്നെ കറുത്ത ഏടുകൾ നൽകി ക്കൊണ്ടാണ് കൊറോണ വൈറസ് വ്യാപനം നടന്നു കൊണ്ടിരിക്കുന്നത് മനുഷ്യൻ ഇത്തരത്തിലൊരു ദുരന്തമുഖത്ത് നിൽക്കുമ്പോൾ നമ്മുടെ പരമ്പരാഗത ജീവിതരീതികളിലേ ക്ക് മടങ്ങി പ്പോകേണ്ടതിന്റെ ആവശ്യകതയെ ഓർമ്മപ്പെടു ത്തുന്ന ഡോക്യുമെന്ററി യുമായി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി യുടെ ആശയത്തിന് സ്ക്രിപ്റ്റ് തയാറാക്കി യിരിക്കുന്നത് അധ്യാപിക ബിന്ദു നന്ദനയാണ്
'കൊറോണ -അതിജീവനത്തിന്റെ ജൈവ പാഠം 'എന്ന ഡോക്യുമെന്ററിയുടെ അവതരണം നിർവഹിച്ചി രിക്കുന്നത് വിദ്യാർഥിനി നന്ദാ ഗോപനാണ് പരമ്പരാഗത ഭക്ഷണ രീതികളും പാരമ്പര്യവും സം സ്‌കാരവുമെല്ലാം തിരികെ കൊണ്ട് വരേണ്ടത് അത്യന്താപേക്ഷി തമാണ്
കേട്ടു കേൾവി പോലുമില്ലാത്ത അടച്ചിടലുമായി നാം പൊരുത്തപ്പെട്ടി രിക്കുന്നു
ഫാസ്റ്റ് ഫുഡ് കഴിക്കാതെ വീട്ടിലെ നാടൻ ഭക്ഷണം കഴിക്കുന്നു
പരമ്പരാഗത ജീവിതരീതികൾ, ഭക്ഷണക്രമങ്ങൾ, ചികിത്സാ രീതികൾ, ജീവിതശൈലികൾ ചിട്ട വട്ടങ്ങൾ എല്ലാം ഇന്ന് പരീക്ഷിച്ചു കൊണ്ടിരിക്കുന്നു
അനുകരണത്തിന്റെയും അഹം ബോധത്തിന്റെയും മുഖാവരണത്തിന് പകരം അതിജീവനത്തിന്റെ മുഖാവരണം അണിയുന്ന കാഴ്ച്ച
പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ കൊറോണ പോലെയുള്ള മഹാ മാരികളെ അതിജീവിക്കാൻ സാധിക്കും എന്ന സന്ദേശമാണ് ഡോക്യുമെന്ററി നൽകുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡ് കാലം-ആവേശം പകരുന്നത് കൃഷി മാത്രം
Share your comments