

ആരോഗ്യവാനായ ഒരു വ്യക്തി ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം . ശരീരത്തിൽ നിന്നും നഷ്ടപെടുന്ന വെള്ളത്തിന്റെ തോത് അനുസരിച്ചു വെള്ളത്തിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
കാലാവസ്ഥ, ചെയ്യുന്ന ജോലിയുടെ പ്രത്യേകത, കഴിക്കുന്ന ഭക്ഷണത്തിന്‍റെ വ്യത്യസ്തത എന്നിവയനുസരിച്ചാണ് ശരീരത്തിൽ ജലത്തിന്റെ ആവശ്യകത. ദിനാരംഭം തന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ ആകാം.
രാവിലെ എഴുനേറ്റയുടൻ വെള്ളം കുടിക്കുന്നതു വളരെ നല്ലതാണു. ആന്തരിക പ്രവർത്തനങ്ങളെ ഊർജിതമാക്കാൻ ഇത് സഹായിക്കും രോഗികൾ, ഡയറ്റ് പിന്തുടരുന്നവർ എന്നിവർ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണു രോഗാവസ്ഥയിൽ ദഹനം സുഗമമാക്കാനും മെലിയാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിശപ്പ് തോന്നാതിരിക്കാനും ഈ വെള്ളംകുടി സഹായിക്കും.
അടുത്ത പ്രധാന കാര്യം വെള്ളം കുടി ഒരു ദിവസത്തിന്റെ ആദ്യ പകുതിയിൽ ആകണം എന്നതാണ്. രണ്ടാം പകുതിയേക്കാൾ ആദ്യപകുതിയിൽ വെള്ളം കുടിക്കുന്നത് ഉറക്കം നൽകുന്നതിനും ദിവസം മുഴുവൻ ആക്റ്റീവ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യും.
ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിച്ചാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൻറ കാലറി കുറക്കാൻ സാധിക്കും.
ഇത് ശരീരഭാരം വർധിക്കുന്നതിൽ നിന്ന് തടയും. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കളയുന്നതിനു വെള്ളം വളരെ അത്യാവശ്യമാണ്, തലച്ചോറിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും ഉപാപചയ പ്രവർത്തനങ്ങൾക്കും മാത്രമല്ല ചർമ്മത്തിന്റെ അഴകിനും ആരോഗ്യത്തിനും വെള്ളം സഹായിക്കുന്നു
Share your comments