<
  1. Environment and Lifestyle

നന്നായി ഉറങ്ങാൻ നന്നായി ശീലിക്കാം....

കടുത്ത ക്ഷീണവും മാനസിക സമ്മർദ്ദങ്ങളും തെറ്റായ ജീവിതശൈലിയും കാരണം ഉറക്കം ശരിയ്ക്കും ലഭിക്കാത്തവരുണ്ട്. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതും മിക്കയുള്ളവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ നോക്കാം.

Anju M U
sleep
നന്നായി ഉറങ്ങാൻ നന്നായി ശീലിക്കാം....

ഉറക്കം ശരിയായില്ലെങ്കിൽ ദിനചൈര്യയും ജോലിയുമെല്ലാം താളം തെറ്റുമെന്നത് നിസ്സംശയം പറയാം. പല രോഗങ്ങൾക്കുമുള്ള ശമനമാണ് ഉറക്കം. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും കൃത്യമായ ഉറക്കം അനിവാര്യമാണ്. കടുത്ത ക്ഷീണവും മാനസിക സമ്മർദ്ദങ്ങളും തെറ്റായ ജീവിതശൈലിയും കാരണം ഉറക്കം ശരിയ്ക്കും ലഭിക്കാത്തവരുണ്ട്. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതും മിക്കയുള്ളവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്.

ദീര്‍ഘകാലം ഉറക്കമില്ലാതിരുന്നാൽ, ക്രോണിക് ഇന്‍സോംനിയ പോലുള്ള പലതരം ആരോഗ്യപ്രശ്‌നങ്ങൾക്കും വഴി വയ്ക്കും. പകല്‍ ക്ഷീണം അനുഭവപ്പെടുക, എഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷമില്ലാതിരിക്കുക, രാത്രി ഉറക്കത്തിനിടെ ഇടയ്ക്ക് ഇടയ്ക്ക് എഴുന്നേല്‍ക്കുക എന്നിവയാണ് ഇന്‍സോംനിയയുടെ ലക്ഷണങ്ങള്‍.

പകൽ അധികമായി ഉറങ്ങുന്നത് പലപ്പോഴും രാത്രി കൃത്യമായ ഉറക്കം ലഭിക്കാതിരിക്കാനുള്ള കാരണമാകുന്നു.

അതിനാൽ തന്നെ ഉറക്കക്കുറവിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി മനസിനും ശരീരത്തിനും സുഖകരമായ ഉറക്കം നൽകണം. ജീവിതശൈലിയും ആവശ്യമെങ്കിൽ ഭക്ഷണശീലങ്ങളും മാറ്റി ഉറക്കം വീണ്ടെടുക്കണം.

ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ നോക്കാം. എന്നാൽ ഉറക്കഗുളികകള്‍ അമിതകാലം ഉപയോഗിക്കുന്നത് സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. രോഗങ്ങളുടെ ബന്ധപ്പെട്ടുള്ള ഉറക്കമില്ലായ്മ ചികിത്സയിലൂടെ മാറ്റിയെടുക്കേണ്ടതാണ്.

ഉറക്കം വരാൻ....

  • വായന നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. കിടക്കുന്നതിന് മുന്‍പ് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുക.

  • ഉറങ്ങുന്നതിന് മുൻപ് മനസിന് ഇഷ്ടപ്പെടുന്ന പാട്ടുകള്‍ കേള്‍ക്കുക.

  • രാത്രിയിൽ അൽപം പഞ്ചസാരയും ഉപ്പും ചേർത്ത വെള്ളം കുടിക്കുക. സമ്മര്‍ദ്ദം കുറച്ച് വേഗം ഉറക്കം കിട്ടാന്‍ ഇത് സഹായിക്കുന്നു.

  • രാത്രിയിൽ മഞ്ഞൾ പാൽ കുടിക്കുന്നത് തലച്ചോറിനും കുടലിനും ഗുണകരമാണ്.

  • രാത്രി കിടക്കുന്നതിന് മുന്‍പ് അധികം വെള്ളം കുടിക്കേണ്ട. പകല്‍ സമയത്ത് മാത്രം വെള്ളം നന്നായി കുടിക്കുക. ഉറക്കത്തിനിടെ മൂത്രശങ്ക ഉണ്ടാവാൻ ഇത് കാരണമാകും. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ എഴുന്നേൽക്കുന്നത് ഉറക്കത്തിന് പ്രശ്നമാകുന്നു.

  • രാത്രിയിൽ കാപ്പിയും ചായയും കുടിയ്ക്കുന്നത് ഒഴിവാക്കുക. ഉറങ്ങാൻ പ്രേരിപ്പിക്കുന്ന തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഉൽപാദനത്തെ കഫീൻ തടസ്സപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ ഇവ ഉറക്കത്തിന് വെല്ലുവിളിയാണ്.

  • എരിവുള്ളതും മസാലയും കൊഴുപ്പും കൂടുതൽ അടങ്ങിയതുമായ ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് മുൻപ് കഴിയ്ക്കരുത്. ഇവ ദഹനത്തിന് മോശമായി ബാധിക്കുമെന്നതിനാൽ രാത്രിയിൽ പരമാവധി ഒഴിവാക്കുക.

  • പകല്‍ സമയത്ത് നന്നായി വ്യായാമം ചെയ്യുക. ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ രാത്രി ഉറക്കം സുഖകരമാകും.

  • കിടക്കുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. ശരിയായ ഉറക്കം ലഭിക്കാന്‍ ഇത് കാരണമാകും.

  • പിരിമുറുക്കങ്ങളും ആശങ്കയും ഉത്കണ്ഠയും അകറ്റുക.
  • കിടപ്പുമുറിയിൽ നിന്നും അധികം ശബ്ദം, അമിത വെളിച്ചം എന്നിവ ഒഴിവാക്കുക.
  • വ്യത്യസ്ത സമയങ്ങളില്‍ ഉറങ്ങാന്‍ പോകുന്നത് പരമാവധി കുറയ്ക്കുക. ദിവസവും കൃത്യമായ സമയം ഉറക്കത്തിനായി മാറ്റി വയ്ക്കുക.
  • ടെലിവിഷന്‍ കാണുന്നതും കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ ഉപയോഗിക്കുന്നതും അധികമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഉറക്കത്തെ ഇവ ദോഷകരമായി ബാധിക്കും.
English Summary: Easy tips to get good sleep

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds