വേനൽക്കാലത്ത് കഴിക്കുന്ന ഒരു സ്വാദിഷ്ടമായ പഴമാണ് ചക്ക. മാർച്ച് മുതലുള്ള അടുത്ത നാല് മാസങ്ങൾ ചക്കയുടെ ഉത്സവമായതിനാൽ തന്നെ പഴമായി മാത്രമല്ല, ചോറിനൊപ്പം കൂട്ടാൻ വച്ചും, പച്ചചക്ക വറുത്തും പുഴുങ്ങിയുമെല്ലാം കഴിക്കാൻ മിക്കവരും ഇഷ്ടപ്പെടുന്നു. എന്തിനേറെ സസ്യഭുക്കുകളുടെ നോൺ വെജിറ്റേറിയൻ ആഹാരമാണ് ചക്കെയെന്നും അറിയപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുന്തിരിയിലെ രാസപ്രയോഗം പൂർണമായും നീക്കം ചെയ്യാനുള്ള സൂത്രം! നിസ്സാരം, ആർക്കും ചെയ്യാം
കേരളത്തിന് പുറത്തായാലും പല പല രുചികളിൽ ചക്ക പരീക്ഷിക്കാറുണ്ട്. രുചിയിലെ ഗുണം പോലെ, ഈ ഫലം ആരോഗ്യത്തിനും പ്രധാനപ്പെട്ടതാണ്. അതായത്, ചക്കയിലെ പോഷകങ്ങൾ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. അതിനാൽ തന്നെ ചക്ക കഴിക്കുന്നതിലൂടെ ശരീരത്തിന് മെച്ചപ്പെട്ട പല ഗുണങ്ങൾ ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
-
പ്രമേഹനിയന്ത്രണം (Control Diabetes)
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ആകുന്നത് മൂലം പ്രമേഹരോഗത്തിന് കാരണമാകും. എന്നാൽ ഇതിനെതിരെ ചക്ക വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ പഴത്തിൽ ഉൾക്കൊള്ളുന്ന നാരുകൾ ശരീരത്തിലെ ഗ്ലൂക്കോസ്, ഇൻസുലിൻ എന്നിവയെ മന്ദഗതിയിലാക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. തൽഫലമായി, പ്രമേഹരോഗികളിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.
-
പ്രതിരോധശേഷി വർധിപ്പിക്കുന്നു (Boosts immunity)
കാലാവസ്ഥ മാറുന്നതിനനുസരിച്ച് കാലാനുസൃതമായ പല രോഗങ്ങളും നമ്മെ ചുറ്റിപ്പറ്റി വന്നേക്കാം. ചൂട് അതികഠിനമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ വേനൽക്കാലത്ത് അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് ചക്ക വളരെ ഫലപ്രദമാണ്. ഡയറ്ററി ഫൈബർ, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ, ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ-എ, സി, ബി ഉൾപ്പെടെയുള്ളവയും രോഗങ്ങളെ ചെറുക്കുന്നതിനായി പ്രതിരോധശേഷി നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വെറുതെ കളയണ്ട ചക്കക്കുരു !
-
ശരീരഭാരം കുറയ്ക്കുന്നു (Reduce body weight)
കുറഞ്ഞ കലോറിയും ഡയറ്ററി ഫൈബറും അടങ്ങിയ ചക്ക നമ്മുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് നമ്മുടെ വിശപ്പിനെ ദീർഘകാലത്തേക്ക് നിയന്ത്രണത്തിലാക്കുന്നു. ഇതുകൂടാതെ, ചക്ക കഴിക്കുന്നത് ഉപാപചയ നിരക്ക് വർധിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.
-
അസ്ഥികളെ ശക്തിപ്പെടുത്തുന്നു (Make your bones strong)
ചക്ക കാൽസ്യത്തിന്റെ മികച്ച ഉറവിടമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് നമ്മുടെ എല്ലുകളെ ശക്തമാക്കുന്നതിന് വളരെ പ്രധാനമാണ്. കൂടാതെ, വിറ്റാമിൻ-സി, മഗ്നീഷ്യം എന്നിവയും ഇതിൽ കാണപ്പെടുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും കാൽസ്യം ആഗിരണം ചെയ്യാനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വഴുതന നന്നായി വളരാൻ ചക്കക്കുരു കൊണ്ടുള്ള ഈ വിദ്യ അറിയില്ലെങ്കിൽ പറഞ്ഞുതരാം…
-
ആരോഗ്യമുള്ള ഉറക്കത്തിന് (For healthy sleep)
ഉറക്കമില്ലായ്മ പോലുള്ള അവസ്ഥകൾക്കും ചക്കയിലൂടെ പരിഹാരം കണ്ടെത്താനാകും. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ അളവ് നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നു. ഇതുമൂലം ഞരമ്പുകൾക്ക് വിശ്രമം ലഭിക്കുകയും നല്ല ഉറക്കത്തിലേക്ക് വഴിവക്കുകയും ചെയ്യുന്നു. ചക്ക പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ഉറക്കചക്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പഠനങ്ങളിലും വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾക്ക് മികച്ചത് പച്ച ചക്ക ഉണക്കിയത്, വിപണിയിലും മികച്ച വില
എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് വീട്ടുവളപ്പിലുള്ള ചക്കയിൽ നിന്ന് തന്നെ പരിഹാരം കണ്ടെത്താം. വേനൽകാലത്ത് ചക്ക കഴിച്ചാൽ പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാമെന്ന് മാത്രമല്ല, പൊണ്ണത്തടി ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
Share your comments