<
  1. Environment and Lifestyle

തടി കുറയ്ക്കാൻ വാഴപ്പഴവും ഈ കൂട്ടുകളും ചേർത്ത് ദിവസവും കഴിക്കാം…

എന്നാൽ ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ കഴിക്കുന്ന ഏത്തപ്പഴത്തിന്റെ അളവും രീതിയും ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.

Anju M U
banana
തടി കുറയ്ക്കാൻ വാഴപ്പഴവും ഈ കൂട്ടുകളും ചേർത്ത് ദിവസവും കഴിക്കാം…

ശരീരഭാരം കുറയ്ക്കാൻ എങ്ങനെയും പരിശ്രമിക്കുന്നവരാണ് നമ്മൾ മിക്കവരും. എന്നാൽ ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഭക്ഷണത്തിലും ഭക്ഷണ ശീലങ്ങളിലും ആവശ്യമായ പല മാറ്റങ്ങളും വരുത്തിയ ശേഷമാണ് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്തും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പഴം കഴിച്ചാൽ ഇനി തൊലി കളയണ്ട; ചർമം സംരക്ഷിക്കാം

പൊതുവെ അമിതഭാരത്തിന് കാരണമാകുന്നതാണ് നേന്ത്രപ്പഴം. ശരീരഭാരം വർധിപ്പിക്കുന്നതിനാൽ ഡയറ്റിലുള്ളവർ പലപ്പോഴും വാഴപ്പഴത്തിനെ ഒഴിവാക്കുകയാണ് പതിവ്.

അതേസമയം ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധനുമായ ഡോ. സുനാലി ശർമ്മയുടെ അഭിപ്രായത്തിൽ, ഒരു വാഴപ്പഴത്തിൽ ഏകദേശം 105 കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കാനാണ് വഴിവക്കുക. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ കഴിക്കുന്ന ഏത്തപ്പഴത്തിന്റെ അളവും രീതിയും ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. അതായത്, നേന്ത്രപ്പഴം ശരിയായ രീതിയിൽ കഴിക്കുന്നത് ഫലപ്രദമായി ശരീരഭാരം കുറയ്ക്കും.

ശരീരഭാരം കുറയ്ക്കാൻ വാഴപ്പഴം (Bananas for weight loss)

ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് സുനാലി ശർമ പറഞ്ഞു. ശരീരഭാരം കുറയ്ക്കാൻ, വാഴപ്പഴം വ്യായാമത്തിന് മുൻപോ വ്യായാമത്തിന് ശേഷമുള്ള ഭക്ഷണമായോ കഴിക്കണം. കാരണം ഇത് ഊർജ്ജം വർധിപ്പിക്കുക മാത്രമല്ല, കഠിനമായ ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം ശരീരത്തെ വീണ്ടെടുക്കാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ:  ദമ്പതികൾക്ക് വന്ധ്യത മാറാൻ ദുരിയാൻ പഴം ശീലമാക്കിയാൽ മതി

ശരീരഭാരം കുറയ്ക്കാൻ വാഴപ്പഴത്തിന്റെ പ്രത്യേക ഭക്ഷണങ്ങൾ (Special banana dish for weight loss)

ഏത്തപ്പഴം ചെറിയ അളവിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ, ഒരു വാഴപ്പഴത്തിന്റെ പകുതി എടുത്ത് ഇതിലേക്ക് ഒരു കപ്പ് കൊഴുപ്പ് കുറഞ്ഞ തൈര് ഒഴിക്കുക. ഇതിലേക്ക് മൂന്നോ നാലോ വാൽനട്ട് ചേർത്ത് അതിലേക്ക് ഒരു കപ്പ് ചിയ വിത്തുകൾ കൂടി ചേർക്കാം.
ഒന്നോ രണ്ടോ ടീസ്പൂൺ തേൻ എന്നിവ എടുക്കുക. ശേഷം, എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിൽ ഇട്ട് ഇളക്കുക. ഈ രുചികരമായ ഷേക്ക് നിങ്ങൾക്ക് പൂർണമായി ഊർജ്ജം നൽകുന്നതാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മലബന്ധം ഒഴിവാക്കാൻ പനം കൽക്കണ്ടം ഉത്തമം
ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള മറ്റൊരു നേന്ത്രപ്പഴക്കൂട്ടും പരിചയപ്പെടാം. ഏത്തപ്പഴവും ഈന്തപ്പഴവും സ്മൂത്തിയും തടി കുറക്കാനുള്ള നല്ലൊരു റെസിപ്പിയാണ്. ഇത് തയ്യാറാക്കാൻ, നാല് ഈന്തപ്പഴവും ഒരു വാഴപ്പഴവും, മുക്കാൽ കപ്പ് ബദാം പാലും എടുക്കുക. ഇവ മൂന്നും ബ്ലെൻഡറിൽ യോജിപ്പിച്ച് തണുപ്പിച്ച് കുടിക്കുക.

തടി കുറയ്ക്കാൻ വാഴപ്പഴം ഉത്തമമാണെന്ന് പറയാൻ പിന്നെയും കാരണങ്ങളുണ്ട്. ഇതില്‍ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇതില്‍ 100 കലോറിയും 3 ഗ്രാം ഡയറ്റെറി ഫൈബറും ഉൾക്കൊള്ളുന്നു. ദിവസേന പ്രവൃത്തി ചെയ്യാൻ ആവശ്യമായ നാരുകളുടെ 12 ശതമാനം ഒരു പഴത്തില്‍ നിന്നും ലഭിയ്ക്കും.

ബന്ധപ്പെട്ട വാർത്തകൾ: വൈവിധ്യങ്ങളുടെ വാഴ ലോകത്തെ 'നീല കേമൻ'

വാഴപ്പഴം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ, വയർ പെട്ടെന്ന് നിറയുന്ന പോലുള്ള പ്രതീതി ജനിപ്പിക്കുന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കില്ലെന്നതും ആവശ്യത്തിനുള്ള ഊര്‍ജം ലഭിക്കുമെന്നതും നേട്ടമാണ്. പഴത്തിലുള്ള റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് പെട്ടെന്ന് വിശപ്പ് തോന്നാതിരിയ്ക്കാനും സഹായകരമാണ്.

English Summary: Eat These Recipes With Banana To Reduce Your Body Weight

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds