നാം ശ്വസിക്കുന്ന പ്രാണവായു തന്നെയാണ് നമ്മുടെ ജീവൻ. അതിലൂടെ മാത്രമേ ആധുനികവും ബാഹ്യവുമായ നമ്മുടെ ആരോഗ്യത്തെ താളലയത്തിൽ ആക്കുവാൻ സാധിക്കൂ. ശ്വസനത്തെ ക്രമീകരിക്കുക വഴി ശരീരത്തിലെ ജീവിത ഊർജത്തെ നിയന്ത്രിക്കുക എന്നതാണ് നാം 'പ്രാണായാമം' എന്നു പറയുന്നത്. പ്രാണായാമം ശീലിച്ച ഒരുവന് തൻറെ ശരീരമാകെ ആ പ്രാണൻ കൊണ്ട് നിറച്ചു മറ്റു മാലിന്യങ്ങളെ അകറ്റാൻ ആകുന്നു. മാനസികാരോഗ്യം പ്രാണായാമം മൂലം ലഭ്യമാകും എന്ന് നമുക്കറിയാം. എന്നാൽ പ്രാണായാമം ജീവിതചര്യയുടെ ഭാഗമാക്കിയാൽ ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ രോഗങ്ങളും ഇല്ലാതാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Beauty Tips: മുഖത്തെ പാടുകൾ മാറ്റുന്നതിനും സൗന്ദര്യം സംരക്ഷിക്കുന്നതിനും നാരങ്ങാ തൊലി
ശ്വാസോച്ഛാസത്തിന്റെ ഗുണങ്ങളെ ശരിക്കും ഉപയോഗപ്പെടുത്തുവാൻ സാധിച്ചാൽ അത് മികച്ച ആരോഗ്യം ലഭ്യമാകുവാൻ കാരണമാകുന്നു. ശരീരത്തിന് നല്ല സുഖമില്ലാത്ത സമയത്തും, മനസ്സിൽ അസ്വസ്ഥതകൾ നിറയുമ്പോഴും നമ്മുടെ ശ്വാസോച്ഛ്വാസത്തിന് ക്രമങ്ങൾ തെറ്റുന്നു. ഇതിന് താളാത്മകമായ ഒരു ശ്വസന രീതി വളർത്തിയെടുത്താൽ നമ്മുടെ ഉള്ളിലെ ജീവിത ഊർജ്ജത്തെ കുറെകൂടി ഊർജ്ജസ്വലമാക്കുവാനും അതിൻറെ പ്രവാഹത്തെ സുഗമമാക്കുവാനും സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: Hair care tips: ഹെയർസ്റ്റൈലിലും തലയിണയിലും ശ്രദ്ധ വേണം, കേശവളർച്ചയ്ക്ക് നിങ്ങൾ ചെയ്യേണ്ടത്…
ധ്യാനത്തിന്റെ ആദ്യപടിയാണോ പ്രാണായാമം?
പ്രാണായാമത്തിൽ തുടങ്ങി ധ്യാനത്തിലേക്ക് ഒരു വ്യക്തിക്ക് എത്താം. നമ്മുടെ ആരോഗ്യവും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുക അല്ല ധ്യാനത്തിന്റെ ലക്ഷ്യം. പൂർണ്ണമായും നമ്മുടെ ആത്മാവിനെ സ്വതന്ത്രമാക്കുക എന്നതാണ് ധ്യാനംകൊണ്ട് അർത്ഥമാക്കുന്നത്. ജ്ഞാനം, മാനസികാരോഗ്യം, ആത്മധൈര്യം എന്നിവയുടെ ഒരു പൂർണതയാണ് ധ്യാനം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ മനസ്സിനിണങ്ങിയ ഒരു സങ്കൽപരൂപത്തിനെ ധ്യാന വിഷയമായി സ്വീകരിച്ച് വിവേകത്തോടെ ധ്യാനിക്കുമ്പോൾ ഒരാളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുകയും, ഒരുപാട് രോഗങ്ങളിൽ നിന്ന് വിമുക്തി നേടുകയും ചെയ്യാം.
Our life is the very air we breathe. Only then can our modern and external health be harmonized. What we call 'pranayama' is the regulation of vital energy in the body by regulating respiration.
തേനിൻറെ രുചി അറിയാൻ അത് സ്വയം രുചിക്കുക എന്നതുപോലെ ധ്യാനത്തിന്റെ രുചിയും നാം സ്വയം അറിയണം. മനസ്സിലെ അനാവശ്യമായ സകലതിനേയും പ്രാണായാമം വഴി കഴുകിക്കളഞ്ഞ് വെടിപ്പാക്കുന്നു. മനസ്സിനെയും ശരീരത്തെയും ഒരു ഏകീകരണം ധ്യാനത്തിലൂടെ ഇവിടെ സംഭവിക്കുന്നത് കൊണ്ട് ജീവിതത്തിലെ പല കാര്യങ്ങളിലും നല്ല മാറ്റങ്ങളുണ്ടാകുന്നു. നിരാശയ്ക്ക് ഇട വരാത്ത വിധം ക്ഷമയോടെ മുന്നേറുന്ന ഒരുവനിൽ തന്നിലെ തിൻമകൾ നന്മകൾ ആക്കുവാനും അപൂർണ്ണതയെ പൂർണ്ണത ആക്കുവാനും പ്രാണായാമം മികച്ചതാണ്.
ബന്ധപ്പെട്ട വാർത്തകൾ : വീട്ടിൽ ഐശ്വര്യം കൊണ്ട് വരുന്ന ഭാഗ്യ സസ്യങ്ങൾ
Share your comments