തിരക്ക് പിടിച്ച പണികൾക്കിടെ എവിടെയാ വ്യായാമം ചെയ്യാൻ സമയം! എന്നാലും ശരീരം ആരോഗ്യത്തോടെ ഫിറ്റായി ഇരിക്കണമെങ്കിൽ വലപ്പോഴും വ്യായാമം ചെയ്താലോ എന്ന് നിങ്ങളും ചിന്തിക്കാറില്ലേ? പ്രവൃത്തിദിനങ്ങളിൽ വ്യായാമം ചെയ്യാൻ സമയമില്ലെങ്കിലും, വാരാന്ത്യങ്ങളിൽ വ്യായാമം ചെയ്യുന്നതും ശരീരത്തിന് പ്രയോജനം ചെയ്യും. അതായത്, ആഴ്ചയിൽ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് പകരം വാരാന്ത്യത്തിലെ രണ്ട് ദിവസം മാത്രം കഠിനമായി വ്യായാമം ചെയ്താൽ മതിയോ എന്നും നിങ്ങൾ ആലോചിച്ചിട്ടില്ലേ?
ഏതാനും ഗവേഷണ റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് ആഴ്ചയിൽ മുഴുവൻ ദിവസവും വ്യായാമം ചെയ്യുന്നില്ലെങ്കിലും, വാരാന്ത്യത്തിൽ രണ്ട് ദിവസങ്ങളിൽ മാത്രം വ്യായാമം ചെയ്യുന്നത് നല്ലതാണ്.
ഈ റിപ്പോർട്ട് അനുസരിച്ച്, ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് അതായത് 2.30 മണിക്കൂർ മിതമായ വ്യായാമം ചെയ്യണം. നിങ്ങൾ കഠിനമായി വ്യായാമം ചെയ്യുകയാണെങ്കിൽ, അത് 75 മിനിറ്റ് അല്ലെങ്കിൽ ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ ചെയ്യുന്നതാണ് ആരോഗ്യത്തിന് ഗുണകരമാകുന്നത്.
7 ദിവസവും വ്യായാമം എന്നത് സമയപരിധി കാരണം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കുള്ള ടിപ്സുകളാണിത്. രണ്ട് ദിവസം മാത്രം വ്യായാമം ചെയ്താലും അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, ബാക്കിയുള്ള ദിവസങ്ങളിൽ കൂടി നല്ല ശ്രദ്ധ കൊടുക്കണം. അതായത്, ബാക്കി 5 ദിവസവും ശരീരത്തിന് അയവ് നൽകുന്ന ഒരു പ്രവർത്തനവും ചെയ്യാതിരിക്കുകയും, 2 ദിവസങ്ങളിൽ ഒന്നര മണിക്കൂർ വരെ വ്യായാമം ചെയ്യുകയുമാണെങ്കിൽ അത് ശരിയായ രീതിയല്ലെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു.
അതിനാൽ ബാക്കിയുള്ള നിങ്ങളുടെ പ്രവൃത്തി ദിവസങ്ങളിൽ ജോലിയ്ക്ക് പോകുമ്പോൾ സ്റ്റെപ്പുകൾ കേറുക, ലിഫ്റ്റ് ഒഴിവാക്കുക, ജോലിയുടെ വിശ്രമ വേളകളിൽ വ്യായാമം ചെയ്യുക പോലുള്ളവ ചെയ്യാം. അര മണിക്കൂറെങ്കിലും, നടക്കുന്നതും ഗുണകരമാണ്. ഇങ്ങനെ ശീലം തുടരുകയാണെങ്കിൽ, ആഴ്ചയിൽ രണ്ട് ദിവസം വ്യായാമത്തിന് മാറ്റി വയ്ക്കുന്നത് നല്ലതാണ്.
ഓരോ ആഴ്ചയും 150 മിനിറ്റ് അതായത് രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന മിതമായ വ്യായാമം അല്ലെങ്കിൽ ഒന്നേകാൽ മണിക്കൂർ കഠിന വ്യായാമമോ ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വ്യായാമം എന്തിന് ചെയ്യണം?
എങ്ങനെ വ്യായാമം ചെയ്യണമെന്നത് അറിയുന്നതിന് മുൻപ് എന്തിനാണ് വ്യായാമം ചെയ്യുന്നത് എന്ന് മനസിലാക്കുക. അതായത്, പ്രമേഹം, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങളെ ശമിപ്പിക്കുന്നതിന് വ്യായാമം അത്യുത്തമമാണ്.
എന്നും വ്യായാമം ചെയ്താൽ മരണസാധ്യത കുറവായിരിക്കും എന്നും ഇംഗ്ലണ്ടിലെ ലോഫ്ബോറോ സർവകലാശാലയിലെ ഓഡോണോവന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വിശദീകരിക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ആഴ്ചയിൽ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നവർ മരിക്കാനുള്ള സാധ്യത 35 ശതമാനം കുറവാണെന്നാണ് ഈ പഠനത്തിലെ കണ്ടെത്തൽ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വ്യായാമം ചെയ്യുകയാണെങ്കിലും ഫലമുണ്ട്. ഇവർക്ക് വ്യായാമം ചെയ്യാത്ത ആളുകളെ അപേക്ഷിച്ച് 30 മുതല്‍ 34 ശതമാനം വരെ മരണ സാധ്യത കുറവാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം
വ്യായാമം പതിവായി ചെയ്യുന്നതും വലിയ നേട്ടമാകില്ല. എന്നാൽ കൃത്യമായി എന്ത് വ്യായാമം ചെയ്യുന്നു എന്നതാണ് പ്രധാനം.
ബന്ധപ്പെട്ട വാർത്തകൾ: ഡയറ്റിലെ ഈ തെറ്റുകൾ ശരീരഭാരം കുറയ്ക്കില്ല…
ഡയറ്റിൽ ഏർപ്പെടുന്നവരും വ്യായാമം ചെയ്യുന്നതിൽ നന്നായി ശ്രദ്ധിക്കണം. അതായത്, പൊണ്ണത്തടി മാറ്റാനും അമിത ഭാരം കുറയ്ക്കാനും ആഴ്ചയിൽ രണ്ട് തവണ എങ്കിലും വ്യായാമം ചെയ്യണം. അതുപോലെ, വ്യായാമം ഒരു ശീലമാക്കണമെന്ന് ആഗ്രഹിക്കുന്നവർ, ബ്രിസ്ക് വോക്കിങ് തെരഞ്ഞെടുക്കുന്നതിന് ഊന്നൽ നൽകുക. കാരണം, വ്യായാമം തുടങ്ങുന്നതിന് ബ്രിസ്ക് വോക്കിങ് ആണ് ഏറ്റവും മികച്ച ഓപ്ഷൻ
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments