ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങള്‍?
ജീവിത തിരക്കിനിടയില്‍ പലപ്പോഴും നമ്മള്‍ രണ്ടും മൂന്നും ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. അത് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നവര്‍ ആയിരിക്കും നമ്മള്‍. എന്നാല്‍ ഇങ്ങനെ, ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനികരമായി ബാധിക്കും. ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ വരെ ഇങ്ങനെ ചൂടാക്കി കഴിച്ചാല്‍ ഉണ്ടാകും. ആവര്‍ത്തിച്ചു ചൂടാക്കി എടുക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
ചീര : മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ചീര. നൈട്രേറ്റും, അയണും, അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. എന്നാല്‍ വീണ്ടും ചൂടാക്കിയാല്‍ നൈട്രേറ്റ് കാര്‍സിനോജനിക് ആയി മാറും. അത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും
ഉരുളക്കിഴങ്ങ്: വളരെ പോഷക ഗുണമുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ ഇത് ഫ്രിഡ്ജില്‍ വച്ച ശേഷം ചൂടാക്കിയെടുക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യും. അന്നജമാണ് ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നത്. ചൂടാക്കുമ്പോള്‍ ബോട്ടുലിസം ( Botulism) എന്ന അപൂര്‍വ്വ ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമാകും. മൈക്രോവേവില്‍ ചൂടാക്കിയാല്‍ ബാക്ടീരിയ നശിക്കുമെങ്കിലും, ഭക്ഷ്യവിഷബാധ ഉണ്ടായേക്കും.
ചിക്കന്‍: ചിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ മാംസാഹാരമാണ് ചിക്കന്‍. എന്നാല്‍ ചിക്കന്‍ ഒരിക്കലും രണ്ടും മൂന്നും ദിവസം ഫ്രിഡ്ജില്‍ വച്ച് ചൂടാക്കി കഴിക്കരുത്. ആവര്‍ത്തിച്ച് ചൂടാക്കുബോള്‍ ചിക്കനിലെ പ്രോട്ടീന്‍ സംയുക്തങ്ങള്‍ വിഘടിക്കും ഇത് വയറിന് കൂടുതല്‍ പ്രശ്‌നമുണ്ടാക്കും, ദഹനത്തിന് തടസം നേരിടും. എത്രയധികം ചൂടാക്കുന്നുവോ അത്രയും വ്യത്യാസം രുചിയിലും ഗുണത്തിലും ഉണ്ടാകും എന്നോര്‍ക്കുക.
എണ്ണ: എണ്ണ ഉപയോഗിച്ച്, ബാക്കി വന്നാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണ് നമ്മള്‍, എന്നാല്‍ അങ്ങനെ ചെയ്യുന്നതിത് ക്യാന്‍സറിന് വരെ കാരണമാകും. എണ്ണ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ അതില്‍ നിന്ന് ഉയരുന്ന വിഷമയമായ പുക ശ്വാസകോശത്തിനും പ്രശ്നമുണ്ടാക്കും.
ബീറ്റ്റൂട്ട്: ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ഒരിക്കലും ആവര്‍ത്തിച്ച് ചൂടാക്കരുത്. കാരണം ചീര പോലെ നൈട്രേറ്റ് ദായകമാണ് ബീറ്റ്റൂട്ട്. ചീര ആവര്‍ത്തിച്ച് ചൂടാക്കുന്ന അതേ ദോഷഫലങ്ങള്‍ ഇതിനുമുണ്ടാകും. കൂടാതെ, വയര്‍ വേദനയും ഉണ്ടാവും.
മുട്ട: മുട്ടയില്‍ വലിയ അളവിലുള്ള പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. മുട്ട ഒറ്റത്തവണയേ ചൂടാക്കാന്‍ പാടുള്ളൂ.കാരണം ആദ്യത്തെ ചൂടാക്കല്‍ തന്നെ പ്രോട്ടീനിന്റെ സാന്നിധ്യം കുറയ്ക്കും. ഒരിക്കല്‍ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. ഇത് ദഹന വ്യവസ്ഥയെ ബാധിക്കും.
Share your comments