<
  1. Environment and Lifestyle

കുട്ടികളിലെ വിശപ്പില്ലായ്മ; രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

രക്ഷിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് കുട്ടികളിലെ വിശപ്പില്ലായ്മ. പല കുട്ടികളെയും ഭക്ഷണം കഴിപ്പിക്കുക എന്നത് പ്രധാന വെല്ലുവിളി തന്നെയാണ്.

Saranya Sasidharan
Food
Food

രക്ഷിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് കുട്ടികളിലെ വിശപ്പില്ലായ്മ. പല കുട്ടികളെയും ഭക്ഷണം കഴിപ്പിക്കുക എന്നത് പ്രധാന വെല്ലുവിളി തന്നെയാണ്. കുട്ടികളുടെ വളര്‍ച്ചാ സമയത്ത് പോഷക ഗുണങ്ങളുള്ള ഭക്ഷണം ഏറെ പ്രധാനമാണ്. പോഷകാഹാരങ്ങളുടെ കുറവ് ശാരീരിക, മാനസിക വളര്‍ച്ച മുരടിച്ചു പോകാന്‍ കാരണമാകും. ഭാവിയില്‍ പലപ്പോഴും പല പ്രശ്‌നങ്ങള്‍ക്കും ഈ വിശപ്പില്ലായ്മ കാരണമാകാറുണ്ട്.

ഭക്ഷണം കഴിച്ചതിനു ശേഷം 3 മുതല്‍ 4 മണിക്കൂര്‍ കഴിയുമ്പോഴാണ് കഴിച്ച ഭക്ഷണം നല്ലരീതിയില്‍ ദഹിക്കുന്നത്. അതിനാല്‍ ഭക്ഷണങ്ങള്‍ നല്‍കുന്ന ഇടവേള ഇതനുസരിച്ചായിരിക്കണം. കൃത്യമായ സമയങ്ങളില്‍ ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷത്തിനു മുന്‍പ് പാല്‍ കൊടുക്കുന്നത് ഒഴിവാക്കുക. പാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യ ഘടകമാണെങ്കില്‍ കൂടിയും പാല്‍ കൊടുത്താല്‍ പിന്നെ വിശപ്പ് ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പ്രധാന ഭക്ഷണം ആദ്യം കൊടുക്കുക.

കുട്ടികള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കാതിരിക്കുക, പകരം ഭക്ഷണത്തില്‍ ചില പ്രത്യേക ചേരുവകള്‍ ചേര്‍ത്താല്‍ വിശപ്പ് വര്‍ധിപ്പിക്കാന്‍ സാധിക്കും. കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ കറുവപ്പട്ട, ഇഞ്ചി, മല്ലി, ഒറിഗാനോ തുടങ്ങിയവ ചേര്‍ക്കുക.

കുട്ടികളെ നിര്‍ബന്ധമായും പ്രാതല്‍ കഴിപ്പിക്കണം. ഇത് ഒഴിവാക്കുന്നത് മൂലം പല കുട്ടികളിലും വിശപ്പ് ഉണ്ടാകാതിരിക്കാൻ കാരണമാകും. കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ പ്രാതല്‍ വേണം നല്‍കാന്‍.

കുട്ടികൾക്ക് നാരങ്ങാ വെള്ളം നല്‍കുക, വിശപ്പ് ഉണ്ടാകാന്‍ ഏറ്റവും നല്ലതാണ് നാരങ്ങാ വെള്ളം. കുട്ടികള്‍ക്ക് വിശപ്പു തോന്നണമെങ്കില്‍, വളരണമെങ്കില്‍ നല്ല വ്യായാമം അത്യാവശ്യമാണ്. കളികളാണ് കുട്ടികള്‍ക്കു പറ്റിയ നല്ല വ്യായാമം.

സിങ്കിന്റെ അഭാവം കുട്ടികളില്‍ വിശപ്പു കുറയ്ക്കാനും പ്രതിരോധ ശേഷി കുറയ്ക്കാനുമെല്ലാം ഇടയാക്കും. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. കശുവണ്ടിപ്പരിപ്പ്, മത്തങ്ങാക്കുരു, തണ്ണിമത്തന്‍ എന്നിവ സിങ്ക് സമൃദ്ധമായ ഭക്ഷണങ്ങളാണ്.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒന്നാണ് കപ്പലണ്ടി. അത് കുട്ടികളുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ

വഴുതനയുടെ പോഷക സമൃദ്ധി

പോഷക ഗുണങ്ങൾ  നിറഞ്ഞ കാടമുട്ട 

പോഷക ഭക്ഷണത്തിന് പ്രിയമേറുന്നു, ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായത്തിന് വന്‍കുതിപ്പ്

English Summary: For the attention of parents child hungry

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds