നമ്മെ ഏറെ പ്രയാസപ്പെടുത്തുന്ന ഒന്നാണ് മുടി കൊഴിച്ചിൽ. പല മരുന്നുകളും ഉപയോഗിച്ചിട്ടും അതിന് ശാശ്വത പരിഹാരം ഉണ്ടാകാറില്ല അല്ലെ... മുടി കൊഴിച്ചിലിന് പല കാരണങ്ങളാണ് ഉള്ളത്. ശരീരത്തിലെ പോഷകങ്ങളുടെ അപര്യാപ്തത മൂലമോ അല്ലെങ്കിൽ അന്തരീക്ഷ മലിനീകരണം കാരണമോ ജീവിത ശൈലി കാരണമോ ഒക്കെ മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്.
എന്നാൽ പ്രകൃതി ദത്തമായി പല കാര്യങ്ങളും മുടി കൊഴിച്ചിലിന് പകരക്കാരാകാറുണ്ട്. അത്തരമൊന്നാണ് വെളുത്തുള്ളി.
തലമുടിയുടെ വളർച്ചയ്ക്ക് വെളുത്തുള്ളി എങ്ങനെയൊക്കെയാണ് സഹായിക്കുന്നത്?
ഇന്ത്യൻ അടുക്കളയിലെ അഭിവാജ്യ പരമ്പരാഗത ഘടകമാണ് വെളുത്തുള്ളി. ഇത് ഭക്ഷണത്തിന് രുചി മാത്രമല്ല ശരീരത്തിന് ആരോഗ്യവും നൽകുന്നു. വിവിധ രോഗങ്ങൾക്കുള്ള ഒരു ഔഷദമാണ് വെളുത്തുള്ളി. അത് കൊണ്ട് അത് പ്രശസ്തമാവുമാണ്. ഇനി ഇതൊന്നുമല്ലാതെ തന്നെ കേശസംരക്ഷണത്തിൽ വെളുത്തുള്ളിയ്ക്ക് ചെറുതല്ലാത്തൊരു പങ്ക് ഉണ്ട്.
മുടികൊഴിച്ചിലിന് വെളുത്തുള്ളി എങ്ങനെയൊക്കെ ഉപയോഗിക്കാം...
ഒരു പഠനമനുസരിച്ച് വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫറും സെലിനിയവും എന്ന ഘടകങ്ങൾ മുടിയുടെ ആരോഗ്യത്തിനെ ശക്തപ്പെടുത്താൻ സഹായിക്കും.
മുടിയുടെ വളർച്ചയ്ക്ക് വെളുത്തുള്ളിയുടെ ഗുണങ്ങൾ
• വെളുത്തുള്ളിയിൽ ആൻ്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ തലയോട്ടിയിൽ വരുന്ന കേടുപാടുകൾക്കും, മുടിയുടെ വളർച്ചയ്ക്കും, മാത്രമല്ല തലയോട്ടിയിൽ കാണപ്പെടുന്ന ബാക്ടീരിയയേയും, അണുക്കളേയും നശിപ്പിക്കുവാൻ സഹായിക്കുന്നു.
• മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ സി വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്കും ഏറെ നല്ലതാണ്. മാത്രമല്ല കൊളാജൻ ഉൽപ്പാദനവും ഇത് വർധിപ്പിക്കുന്നു.
• രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കുന്നതിൽ വെളുത്തുള്ളി പ്രധാന പങ്ക് വഹിക്കുന്നു.
• വെളുത്തുള്ളിയിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ആരോഗ്യം നൽകുന്നു.
• മുടി കൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് രോമകൂമങ്ങളെ ശുദ്ധീകരിക്കുന്നു. അങ്ങനെ താരനെ ഇല്ലാതാക്കുന്നു. അത് വഴി മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നു.
• മുടിക്ക് നല്ല ഉള്ള് ഉണ്ടാകാൻ സഹായിക്കുന്നു. അത് വഴി നല്ല അഴകുള്ള മുടി ലഭിക്കുന്നു.
വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം
പല തരത്തിൽ നിങ്ങൾക്ക് വെളുത്തുള്ളി ഉപയോഗിക്കാം
1. വെളുത്തുള്ളിയും വെളിച്ചെണ്ണയും
വെളുത്തുള്ളി നന്നായി അരിഞ്ഞ് ചതച്ച് എടുക്കുക. ഇത് ചൂടുള്ള വെളിച്ചെണ്ണയിൽ യോജിപ്പിച്ച് എടുക്കുക. ഇത് തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. 30 നേരം വിശ്രമിച്ചതിന് ശേഷം ഇത് നന്നായി കഴുകി കളയുക.
2. തേനും വെളുത്തുള്ളിയും
ചതച്ചെടുത്ത വെളുത്തുള്ളി തേനും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം മുടിയിലും ശിരോചർമ്മത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. ഇത് ഏറ്റവും കുറഞ്ഞത് 30 മിനിറ്റ് അല്ലെങ്കിൽ അതിൽ കൂടുതൽ നേരം വെക്കുക. ഇത് ചെറുചൂട് വെള്ളത്തിൽ കഴുകി കളയുക. ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
3. വെളുത്തുള്ളി എണ്ണ
വീട്ടിൽ നിന്ന് തന്നെ നമുക്ക് മുടിയുടെ വളർച്ചക്കായി വെളുത്തുള്ളി എണ്ണ തയ്യാറാക്കാവുന്നതാണ്. വെളുത്തുള്ളി അല്ലികൾ എടുത്ത് ചതച്ച് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ ഒഴിക്കുക. കുറഞ്ഞത് ഒരാഴ്ച് എങ്കിലും സൂക്ഷിക്കേണ്ടതാണ്. അത് കഴിഞ്ഞ് നിങ്ങൾക്ക് മുടിയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടി വളരുന്നതിനും ഉള്ള് ഉണ്ടാവുന്നതിനും സഹായിക്കുന്നു.
പ്രത്യേകം ശ്രധിക്കുക: വെളുത്തുള്ളി മാത്രമായി ഉപയോഗിക്കരുത്. കാരണം ഇത് പ്രകോപനം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അത് തലയോട്ടിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനും ചൊറിച്ചിലിനും കാരണമാകുന്നു, അത് കൊണ്ട് തന്നെ വെളുത്തുള്ളിയുടെ കൂടെ എന്തെങ്കിലും ചേർക്കേണ്ടത് അത്യാവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ : പ്രമേഹത്തിനും, കൊളസ്ട്രോളിനും പാഷൻ ഫ്രൂട്ട് ഇല
Share your comments