Updated on: 17 October, 2020 3:58 PM IST

ലോകത്തിൽ ഏറ്റവും അധികം ജനങ്ങൾ കുടിക്കുന്ന പാനീയമാണ് ചായ. ഒന്നാമത്തെ സ്ഥാനം പ്രകൃതിദത്തമായ ജലത്തിന് തന്നെ. ചൈനയും ഇന്ത്യയമാണ് പ്രധാനമായും ചായയുടെ ഉൽപ്പാദനകേന്ദ്രം. നൂറ്റാണ്ടുകളായി ലോകമെങ്ങും ജനങ്ങൾ ചായ ഉപയോഗിക്കുന്നുണ്ട്. ചായയുടെ ഔഷധ ഗുണങ്ങൾ ഇതിനോടകം തന്നെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വയാണ്.

Green tea - second most consumed beverage - China - India - medicinal

അന്തർദേശീയ തലത്തിൽ ഉപയോഗിക്കുന്ന ചായയുടെ 78 ശതമാനവും ബ്ലാക്ക് ടീ ആണ്. ബാക്കി 20 ശതമാനം ഗ്രീൻ ടീ എന്ന വിഭാഗത്തിൽ പെടുന്നു. ബ്ലാക്ക് ടീ നിർമ്മിക്കുന്നത് നിരവധി പ്രക്രിയകൾക്ക് ശേഷമാണ്. അതിനു വേണ്ടി ഉപയോഗിക്കുന്നത് സാധാരണ ഉണങ്ങിയ ഇലകളാണ്. എന്നാൽ ഗ്രീൻ ടീ  പച്ച ഇലകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സംസ്കരണ പ്രക്രിയകൾ ലളിതമായതുകൊണ്ട്  ഇതിൽ ആൻറിഓക്സിഡൻസ് വലിയ അളവിൽ കണ്ടുവരുന്നു. പോളിഫിനോൾ എന്ന മറ്റൊരു ആരോഗ്യദായകമായ ഘടകം കൂടി  ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.

Black tea - antioxidants - Polyphenol

വളരെ പ്രാചീനകാലം മുതൽക്കുതന്നെ  ഇന്ത്യയിലും ചൈനയിലും  ചികിത്സയ്ക്ക് ഗ്രീൻ ടീ ഉപയോഗിക്കാറുണ്ട്. മുറിവുകൾ ഉണക്കാനും രക്തപ്രവാഹം തടയാനും ഇത് ഉപയോഗിച്ചിരുന്നു. ഹൃദയത്തിൻറെ ആരോഗ്യത്തിനും  മാനസികാരോഗ്യത്തിനും ഗ്രീൻ ടീ യുടെ ഉപയോഗം ഫലപ്രദമാണെന്ന് കണ്ടിരുന്നു. ദഹനത്തിനു സഹായിക്കുന്ന ഒരു പാനീയം  കൂടിയാണ് ഗ്രീൻ ടീ.

 Heart disease - mental health - digestion

ആധുനിക ഗവേഷണത്തിൽ  ഗ്രീൻ ടീയുടെ കൂടുതൽ ഔഷധഗുണങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാൻ  പതിവായി ഗ്രീൻ ടീ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പൊണ്ണത്തടി മൂലം വരുന്ന രോഗാവസ്ഥകൾ ആയ കൊളസ്ട്രോൾ , പ്രമേഹം എന്നിവയെ നിയന്ത്രിക്കാനും അൽഷിമേഴ്സ് , പക്ഷാഘാതം തുടങ്ങിയ  രോഗങ്ങളെ പ്രതിരോധിക്കാനും ഗ്രീൻ ടീ ക്ക് കഴിയുമെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.

Obesity - cholesterol - Alzheimer's

പല തരത്തിലുള്ള ക്യാൻസർ രോഗങ്ങളെയും ചെറുക്കാൻ ഗ്രീൻ ടീ ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇതിന് കാരണം കൂടുതൽ ഗ്രീൻ ടീ ഉപയോഗിക്കുന്ന  രാജ്യങ്ങളിലെ കാൻസർ രോഗികളുടെ കുറഞ്ഞ നിരക്കാണ്. ഗ്രീൻടീയിലുള്ള പോളി ഫെനോൾ എന്ന ഘടകം കാൻസർ ബാധിതമായ സെല്ലുകളെ നശിപ്പിക്കുകയോ വളർച്ച തടയുകയോ ചെയ്യുന്നുണ്ട് .

Cancer - skin disorders - dandruff

ചർമ്മ രോഗങ്ങൾക്ക് ഔഷധമായി ഗ്രീൻ ടീ ഉപയോഗിക്കുന്നുണ്ട്. സോറിയാസിസ് താരൻ തുടങ്ങിയവയ്ക്ക് ഈ പാനീയം  ഒരു ഔഷധമാണ്. ഇത്‌ തലച്ചോറിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഗ്രീൻ ടീ  പല തരത്തിലും ലഭ്യമാണ്. പൊടിയായും ഇലയായും ക്യാപ്സ്യൂൾ ആയും ഇത് മാർക്കറ്റിൽ ഉണ്ട്. കൂടാതെ ടീ ബാഗ് ആയും  മധുരം ചേർത്ത രൂപത്തിലും  ഇത് ലഭിക്കുന്നു.

Tea bag - capsule - sweetened

രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അതുപോലെ ഭക്ഷണത്തിനൊപ്പം ഗ്രീൻ ടീ ഉപയോഗിക്കാൻ  പാടില്ല. ഇളംചൂടുള്ള  ഗ്രീൻ ടീ ആണ് ശുപാർശ ചെയ്യപ്പെടുന്നത്. ഭക്ഷണത്തിനുശേഷം അരമണിക്കൂർ കഴിഞ്ഞ രാവിലെയും രാത്രിയും  ഗ്രീൻ ടീയുടെ ഉപയോഗം അനുവദനീയമാണ്. തിളക്കുമ്പോൾ ചേർക്കുന്നതിനേക്കാൾ നല്ലത് തിളച്ച വെള്ളത്തിലിട്ട്  ഉണ്ടാക്കുന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ചില  പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ

വിതച്ചത് കൊയ്യാം ഇരട്ടിയായി

പ്രമേഹം അകറ്റാൻ കൂവളം

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

മധുരതുളസി അഥവാ സ്റ്റീവിയ

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്

English Summary: Green tea - second most consumed beverage
Published on: 17 October 2020, 03:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now