മുടി എപ്പോഴും അഴകോടെ ആരോഗ്യത്തോടെയിരിക്കണമെന്നാണ് നമ്മുടെയൊക്കെ ആഗ്രഹം. എന്നാൽ അതിന് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷെ ഇതിന് വേണ്ടി മുടിയിൽ അധിമായി കെമിക്കൽസ് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനെ ബാധിക്കുന്നു, ഇത് മുടി കൊഴിയുന്നതിനും പൊട്ടി പോകുന്നതിനും മുടിയുടെ ഉള്ള് കുറയുന്നതിനും കാരണമാകുന്നു. ഹെയർ സ്റ്റൈൽ ചെയ്യുന്നതിന് ഏറ്റവും ഉത്തമം ഹെയർ ജെല്ലുകളാണ്. ഇത് മുടിയ്ക്ക് തിളക്കവും മിനുസവും നൽകുന്നതിന് സഹായിക്കുന്നു.
മുടി സ്റ്റൈൽ ചെയ്യുന്നതിന് ഹെയർ ജെല്ല് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. വിപണിയിൽ നിന്ന് വാങ്ങുന്നതിനുപകരം പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിലുണ്ടാക്കുന്ന ഹെയർ ജെല്ലുകൾ മുടിക്ക് ആരോഗ്യം നൽകുകയും, എന്നാൽ മുടിയെ നല്ല അഴകോടെയിരിക്കാനും സഹായിക്കുന്നു.
മുടി ആരോഗ്യത്തോടെയിരിക്കുന്നതിന് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർ ജെല്ലുകൾ
ഫ്ളാക്സ് സീഡ് ഹെയർ ജെൽ
ഒരു പിടി ഫ്ളാക്സ് സീഡുകൾ ഏകദേശം എട്ട് മിനിറ്റ് തിളപ്പിക്കുക, ഇടയ്ക്ക് ഇത് ഇളക്കാൻ മറക്കരുത്. ചെയ്തുകഴിഞ്ഞാൽ, അത് തണുക്കാൻ അനുവദിക്കുക. തണുത്തതിന് ശേഷം ഇത് നല്ല വൃത്തിയുള്ള തുണിയിലോ അല്ലെങ്കിൽ അരിപ്പയിലോ അരിച്ച് എടുക്കുക. ഇതൊരു എയർടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റുക. ഇത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാം, രണ്ടാഴ്ചത്തേക്ക് ഇത് ഉപയോഗിക്കാം. ഫ്ളാക്സ് സീഡുകളിൽ സിങ്ക്, മഗ്നീഷ്യം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനെ സംരക്ഷിക്കുന്നു.
ജലാറ്റിൻ ഹെയർ ജെൽ
കുറച്ച് ജലാറ്റിൻ ഏകദേശം അഞ്ച് മിനിറ്റ് വെള്ളത്തിൽ കുതിർക്കുക. ലായനി തിളപ്പിക്കുക, ഇത് തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക. ചെയ്തു കഴിഞ്ഞാൽ, അത് തണുക്കാൻ അനുവദിക്കുക. ഇതിലേക്ക് കുറച്ച് കറ്റാർ വാഴ ജെല്ലും സുഗന്ധത്തിനായി നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും അവശ്യ എണ്ണയും (റോസ്, ലാവെൻഡർ അല്ലെങ്കിൽ റോസ്മേരി) ചേർക്കുക. ഒരു ഗ്ലാസ് പാത്രത്തിലേക്ക് മാറ്റുക, രണ്ടാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
സിട്രസ് ഹെയർ ജെൽ
ഒരു കറ്റാർവാഴ ഇല എടുത്ത് അതിന്റെ പൾപ്പ് പിഴിഞ്ഞെടുക്കുക. നാരങ്ങ നീരും ഏതാനും തുള്ളി ടീ ട്രീ അവശ്യ എണ്ണയും ചേർത്ത് ഇളക്കുക. ഈ ലായനി ഒരു പാത്രത്തിലോ അല്ലെങ്കിൽ ഗ്ലാസ് പാത്രത്തിലോ സൂക്ഷിച്ച് ഫ്രിഡ്ജിനുള്ളിൽ വയ്ക്കുക. നാരങ്ങയുടെയും ടീ ട്രീയുടെയും സത്ത് മുടിക്ക് പോഷണം നൽകുന്നു. ആദ്യത്തേത് ആൻറിബയോട്ടിക് ഗുണങ്ങളാൽ നിറഞ്ഞതാണെങ്കിൽ, രണ്ടാമത്തേതിൽ ആന്റിമൈക്രോബയൽ ഏജന്റുകൾ അടങ്ങിയിട്ടുണ്ട്.
ചിയ ജെൽ
ഒരു പാനിൽ നാല് കപ്പ് വെള്ളത്തിൽ ഒരു കപ്പ് ചിയ വിത്ത് കലർത്തുക. ഇത് രാത്രി മുഴുവൻ കുതിർക്കാൻ വെക്കുക. അടുത്ത ദിവസം രാവിലെ, മിശ്രിതം 10-15 മിനിറ്റ് ചൂടാക്കുക, ഇതിനെ ഇളക്കിക്കോണ്ടിരിക്കേണ്ട കാര്യമില്ല, ശേഷം ഇതിനെ അരിച്ചെടുക്കുക. തുടർന്ന് വിറ്റാമിൻ ഇ ഓയിലും ലാവെൻഡർ/സ്വീറ്റ് ബദാം/കാസ്റ്റർ/വാനില ഓയിലും ചേർക്കുക. നന്നായി ഇളക്കുക. മിശ്രിതം സ്വാഭാവികമായി തണുപ്പിക്കട്ടെ, എന്നിട്ട് അണുവിമുക്തമാക്കിയ പാത്രത്തിലേക്ക് ഒഴിക്കുക.
വെണ്ടയ്ക്ക ജെൽ
അഞ്ച് വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളാക്കി ചട്ടിയിൽ ഇടുക, വെള്ളം ഒഴിച്ച് 10 മുതൽ 15 മിനിറ്റ് വരെ തിളപ്പിക്കുക. നല്ല മെഷ് സ്‌ട്രൈനർ ഉപയോഗിച്ച് ദ്രാവകം അരിച്ചെടുക്കുക. ലാവെൻഡർ/വാനില അവശ്യ എണ്ണയ്‌ക്കൊപ്പം കുറച്ച് തുള്ളി വിറ്റാമിൻ ഇ ഓയിൽ ചേർക്കുക. നന്നായി ഇളക്കി, തണുത്തതിന് ശേഷം ഒരു കുപ്പിയിലേക്ക് ലായനി ഒഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്താം?
Share your comments