ആരോഗ്യവും സൗന്ദര്യവുമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇന്നത്തെ ജീവിതശൈലിയും സൗന്ദര്യവർധക വസ്തുക്കളും മലിനീകരണവുമെല്ലാം കരുത്തുറ്റ മുടിയ്ക്ക് ദോഷവുമാണ്. ഇതുതന്നെയാണ് മുടി കൊഴിച്ചിൽ, നര, അറ്റം പിളരൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകുന്നത്.
ആരോഗ്യകരമായ ഭക്ഷണക്രമവും കേശസംരക്ഷണത്തിന് ചില വീട്ടുവൈദ്യങ്ങളും പരീക്ഷിച്ചാൽ മുടി വളർച്ച ഉറപ്പാക്കാം. മാത്രമല്ല, മുടിയുടെ അറ്റം പിളരുന്നത് ഇതിലൂടെ ഒഴിവാക്കാനുമാകും.
മുടിയുടെ അറ്റം പൊട്ടുന്നതിനുള്ള വീട്ടുവൈദ്യങ്ങൾ
- മുട്ട ഹെയർ മാസ്ക്- മുട്ട ആരോഗ്യമുള്ള മുടിക്ക് പ്രയോജനകരമാണ്. എന്നാൽ മുടി പൊട്ടുന്ന പ്രശ്‌നമുള്ളവർ മുട്ട കൊണ്ടുള്ള ഹെയർ മാസ്ക് മുടിയിൽ പുരട്ടണം. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ആരോഗ്യം നൽകുന്നു. അതിനാൽ ഒരു മുട്ടയിൽ ഒരു സ്പൂൺ തേനും 3 സ്പൂൺ ഒലിവ് ഓയിലും കലർത്തുക. ഒരു മണിക്കൂറോളം ഈ പാക്ക് മുടിയിൽ പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ മുടി കൊഴിയാറില്ലേ? ഇനി ശ്രദ്ധിച്ചാൽ മതി
- പപ്പായ- തൈര് ഹെയർ മാസ്‌ക്- പപ്പായയും തൈരും മുടിക്ക് ഗുണം ചെയ്യും. മുടിയുടെ അറ്റം പിളരുന്ന പ്രശ്നം കുറയ്ക്കാൻ പപ്പായ കൊണ്ട് ഉണ്ടാക്കിയ ഹെയർ മാസ്ക് മുടിയിൽ പുരട്ടുക. ശേഷം പഴുത്ത പപ്പായയുടെ പൾപ്പ് എടുത്ത് അതിൽ തൈര് കലർത്തുക. ഇനി ഇത് മുടിയിൽ പുരട്ടി ഉണങ്ങിയ ശേഷം ഷാംപൂ ചെയ്യുക.
- തേൻ- തൈര് ഹെയർമാസ്ക്- തേനും തൈരും ചേർത്തുള്ള പേസ്റ്റ് മുടിയിൽ പുരട്ടുന്നത് നല്ലതാണ്. ഇത് മുടിയുടെ വരൾച്ച കുറയ്ക്കുകയും മുടിയുടെ അറ്റം പിളരുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിനായി കുറച്ച് തൈര് എടുത്ത് അതിൽ 2 ടീസ്പൂൺ തേൻ കലർത്തുക. ഈ മിശ്രിതം മുടിയിൽ പുരട്ടി അരമണിക്കൂർ നേരം വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
- വാഴപ്പഴം ഹെയർമാസ്ക് (Banana hair mask)- മുടി രണ്ടായി പിളരുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി വാഴപ്പഴം കൊണ്ട് നിർമിച്ച മാസ്ക് പുരട്ടുന്നത് മുടിക്ക് ഗുണം ചെയ്യുന്നു. ഇത് പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, വിറ്റാമിൻ എ, സി, ഇ എന്നിവയുടെ അഭാവം നികത്തുന്നു. ഇത് മുടി കൊഴിച്ചിലും അറ്റം പിളരുന്നതും കുറയ്ക്കുന്നു. ഇതിനായി ഒരു പഴുത്ത ഏത്തപ്പഴം എടുത്ത് നന്നായി ചതച്ച് മുടിയിൽ പുരട്ടി അരമണിക്കൂറോളം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക.
- മുടി ചീകുമ്പോൾ ശ്രദ്ധിക്കാം- മുടിയുടെ അറ്റം പൊട്ടുന്നതിന് നാട്ടുവൈദ്യങ്ങൾ പ്രയോഗിക്കുന്നത് പോലെ മുടി ചീകുന്നതിലും ശ്രദ്ധിക്കാം. മുടി ചീകുമ്പോള്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. അടുപ്പിച്ച് പല്ലുകളുള്ള ചീര്‍പ്പ് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ പല്ലുകള്‍ നല്ലപോലെ അകന്നിരിക്കുന്ന ചീര്‍പ്പുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് മുടിയുടെ അഗ്രം പൊട്ടിപോകുന്നത് തടയുന്നു.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments