ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ശരീരത്തിന് പലവിധ അനാരോഗ്യങ്ങൾ ഉണ്ടാകാറുണ്ട്. ജോലിത്തിരക്കിലൂടെയും തെറ്റായ ആഹാരശൈലിയിലൂടെയും തലവേദന ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. എന്നാൽ ദിവസവും കുറച്ച് നേരം ഇരുന്ന് തല മസാജ് ചെയ്താൽ തലവേദനയെ മറികടക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ മുടി കൊഴിയാറില്ലേ? ഇനി ശ്രദ്ധിച്ചാൽ മതി
തലവേദനയെ മറികടക്കുന്നതിനൊപ്പം, നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനും കേശസംരക്ഷണത്തിനും വരെ മസാജിങ് നല്ലതാണ്. സ്വന്തമായി മസാജ് ചെയ്യുകയാണെങ്കിലും, മറ്റാരുടെയെങ്കിലും സഹായം തേടുകയാണെങ്കിലും ശരിയായി മസാജ് ചെയ്യുന്നതിൽ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലികളിൽ നിന്നുള്ള സമ്മർദം ഒഴിവാക്കാനും ഉത്കണ്ഠ കുറയ്ക്കാനും മസാജ് ചെയ്യുന്നത് സഹായിക്കും. അതായത് കൈവിരലുകൾ വിടർത്തി ശിരോചർമത്തിലും മുടിയിഴകൾക്കും ഇടയിലൂടെ സഞ്ചരിച്ചാണ് മസാജ് ചെയ്യേണ്ടത്.
ഇങ്ങനെ മസാജ് ചെയ്യുന്നതിലൂടെ ആരോഗ്യത്തിന് പലവിധേന പ്രയോജനമുണ്ടാകുന്നു. തല മസാജ് ചെയ്യുമ്പോൾ തലവേദന ഒഴിവാക്കാം. ഒപ്പം മറ്റെന്തൊക്കെ നേട്ടങ്ങളാണ് ശരീരത്തിന് ലഭിക്കുന്നതെന്നും പരിശോധിക്കാം.
1. തലവേദനയിൽ നിന്നും ആശ്വാസം
വേനൽക്കാലത്ത് മിക്കയുള്ളവരും അനുഭവിക്കുന്ന പ്രശ്നമാണ് തലവേദന. എന്നാൽ ശരിയായ രീതിയിൽ തല മസാജ് ചെയ്താൽ അത് മികച്ച ഫലം ചെയ്യും. മൈഗ്രേൻ പോലുള്ള തലവേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ നിങ്ങൾക്ക് തല മസാജ് ചെയ്യാം. നിങ്ങളുടെ കഴുത്തിലോ തലയിലോ പിരിമുറുക്കം അനുഭവപ്പെടുമ്പോഴെല്ലാം അത് തലവേദന ഉണ്ടാക്കും. ടെൻഷൻ, തലവേദന, മൈഗ്രേൻ എന്നിവയുടെ ലക്ഷണങ്ങൾ ശമിപ്പിക്കാൻ തല മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
2. മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നു
തല മസാജ് ചെയ്യുന്നത് മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും മുടി നല്ല നീളവും തിളക്കവും വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. കാരണം തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുന്നതാണ്.
3. രക്തസമ്മർദം കുറയ്ക്കുന്നു
ഉയർന്ന രക്തസമ്മർദവും സമാനമമായ ബുദ്ധിമുട്ടുകളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും, ദിവസേനയുള്ള മസാജ് കൂടിയ രക്തസമ്മർദത്തെ ശമിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.
കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളെ ഫലപ്രദമായി കുറയ്ക്കാനും നമ്മുടെ രക്തസമ്മർദത്തിന്റെ അളവ് നിയന്ത്രിക്കാനും തല മസാജ് ചെയ്യുന്നതിന് സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
4. ഓർമശക്തി വർധിപ്പിക്കുന്നു
തല മസാജ് ചെയ്യുന്നത് നമ്മുടെ ഏകാഗ്രത ഒരു പരിധി വരെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തല മസാജ് ചെയ്യുന്നത് ഓർമശക്തി വർധിപ്പിക്കുമെന്നും തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും പറയപ്പെടുന്നു. തല മസാജ് ചെയ്യുന്നത് രക്തയോട്ടം ത്വരിതപ്പെടുത്താനും സഹായിക്കുന്നു.
5. സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു
ദിവസേന തല മസാജ് ചെയ്യുന്നത് നമ്മുടെ തലയോട്ടിയുടെയും അതിന്റെ പ്രവർത്തനങ്ങൾക്കും നല്ലതാണ്. മാനസികാരോഗ്യം വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. തല മസാജ് ചെയ്യുന്നത് നമുക്ക് ആശ്വാസം നൽകുകയും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: രാവിലെ എഴുന്നേറ്റാൽ തലവേദന! കാരണവും പരിഹാരവും അറിയാം…
Share your comments