
പുറത്തു പോകുമ്പോൾ കഴിക്കാൻ ലഭിക്കുന്ന സ്നാക്സുകളിലെ എണ്ണയുടെ അംശം കളയുവാൻ പലരും ചെയ്യുന്ന രീതിയാണ് അതിനൊപ്പം ലഭിക്കുന്ന ടിഷ്യു പേപ്പർ കൊണ്ട് അമർത്തി തുടയ്ക്കുക എന്നത്. വളരെ ഹെൽത്ത് കോൺഷ്യസ് ആണ് നമ്മളെന്ന് സ്വയം ബോധിപ്പിക്കാൻ നാം ചെയ്യുന്ന ഈ കാര്യം എത്ര വലിയ മണ്ടത്തരമാണെന്ന് അറിയാമോ. അത് മാത്രമല്ല എണ്ണയിൽ വറുക്കുന്ന ആഹാരസാധനങ്ങൾ അധികമുള്ള എണ്ണ കളയാനായി ടിഷ്യു പേപ്പർ ഉപയോഗിക്കാറുണ്ട് . ഒളിഞ്ഞിരിക്കുന്ന അപകടം എന്തെന്നാൽ നിരവധി അപകടകാരികളായ രാസപദാർത്ഥങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു . ശരീരത്തിന് വളരെ ഹാനികരമായ ലെഡ് പോലുള്ള വസ്തുക്കളുടെ സാനിധ്യം ഇതിൽ ഉണ്ട്. ആഹാര പദാർത്ഥങ്ങൾ ഇതിൽ പൊതിയുമ്പോൾ ഇവ അതിൽ പറ്റിയിരിക്കുകയും ശരീരത്തിൽ എത്തുകയും ചെയ്യും.പേപ്പര്‍ പള്‍പ്പ് കൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിലും, അതിന്റെ കളറിനു വേണ്ടിയും, സോഫ്റ്റ്‌നസ്സിനു വേണ്ടിയും, കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ വേണ്ടിയും ചേർക്കുന്ന കെമിക്കലുകൾക്ക് മനുഷ്യനെ കൊല്ലാൻ വരെ ശേഷിയുണ്ട് എന്നതാണ് സത്യം.

ടിഷ്യു പേപ്പർ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാവാക്കാൻ വയ്യാത്ത ഒരു സാഹചര്യമാണുള്ളത് ഒരു വ്യക്തി കിലോക്കണക്കിന് ടിഷ്യു പേപ്പർ ആണ് ഒരു വര്ഷം ഉപയോഗിക്കുന്നത് .ടോയ്‌ലറ്റ് ടിഷ്യു , പേപ്പർ ടവൽസ് ഫേഷ്യൽ ടിഷ്യു, ടേബിൾ നാപ്കിൻസ് , റാപ്പിംഗ് ടിഷ്യു എന്നിങ്ങനെ പലതരത്തിലാണ് ഇവ നമ്മുടെ മുൻപിൽ എത്തുന്നത്.

ഇവയുടെ ശരിയായ ഉപയോഗം പോലുമറിയാതെ പലരും ഇത് ഉപയോഗിക്കുന്നുണ്ട്. ഒരുപ്രാവശ്യം മാത്രം തുടച്ചു കളയേണ്ട ഈ പേപ്പർ . ആഹാര സാധനങ്ങൾ പൊതിയാനോ ഭക്ഷണത്തിലെ എണ്ണ കളയാനും തീരെ ഉപയോഗിക്കരുത് ചെറിയ കുട്ടികളുടെ മലമൂത്ര വിസർജനത്തിനു ശേഷം സ്വകാര്യ ഭാഗങ്ങൾ തുടയ്ക്കാനോ ഇത് ഒട്ടും ഉപയോഗിക്കാതിരിക്കുക. ആരോഗ്യത്തെ ഹനിക്കാതിരിക്കുക.
Share your comments