Environment and Lifestyle

പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഇനിയും ഉപേക്ഷിച്ചില്ലേ 

plastic bottle
നിങ്ങൾ ഇപ്പോളും പലവര്ണങ്ങളിൽ ഉള്ള പ്ലാസ്റ്റിക് ബോട്ടലുകളുടെ ആരാധകനാണോ എങ്കിൽ നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ശാസ്ത്രജ്ഞരും , ആരോഗ്യവിദഗ്ധരും   പ്ലാസ്റ്റിക് ബോട്ടിലുകൾ അപകടകരമാണ് എന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിട്ടും നമ്മുടെ ശീലത്തിൽ കുറവുകാണുന്നില്ല. കുടിവെള്ള കുപ്പികളുടെ ഗുണനിലവാരത്തിലല്ല, അതിന്റെ ആകർഷണത്തിലും വിലക്കുറവിലുമാണ് ഭൂരിഭാഗം ജനങ്ങളും ശ്രദ്ധിക്കുന്നത് പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ചില വിഭാഗം ജനങ്ങൾ വേണ്ടത്ര ബോധവാൻമാരല്ല പക്ഷെ സ്റ്റീൽ വാട്ടർ ബോട്ടിലുകളുടെ വിലകൂടുതലും ഗ്ലാസ് വാട്ടർ ബോട്ടിലുകൾ സൂക്ഷിക്കാനുള്ള ബുദ്ദിമുട്ടും മൂലം പലരും ആ പഴയശീലം തുടരുന്നു എന്നതാന് വാസ്തവം. 

എല്ലാത്തരം പ്ലാസ്റ്റിക് കുപ്പികളും ഹാനികരമല്ല എന്നൊരു വാദം ഉണ്ട് നിലവാരം കൂടിയ കുപ്പികൾ ഉപയോഗിക്കാം പക്ഷെ  ഇതിൽ നിന്നും കാലക്രമേണ പുറത്തുവരാവുന്ന കെമിക്കലുകളും പിന്നെ സ്ഥിരമായ ഉപയോഗം കൊണ്ട് അകമേ ഉണ്ടാവുന്ന ചെറിയ പോറൽ ഭാഗങ്ങളിൽ ബാക്ടീരിയ ഉണ്ടാവാനുള്ള സാദ്ധ്യതകളും ആണ് ഇവിടെ വില്ലൻ. .തന്നെ ദിവസവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ഇവ വൃത്തിയാക്കണം എങ്കിൽ ഉപയോഗിക്കാം പക്ഷെ  അത് പ്രായോഗികമല്ല അതിനാൽത്തന്നെ വിലയല്പം കൂടിയാലും സ്റ്റീൽ ഗ്ലാസ് കുപ്പികൾ ശീലമാക്കാം.നമ്മുടെ നല്ലനാളേയ്ക്കും നല്ലൊരു തലമുറയ്ക്കും വേണ്ടി  ഇനിമുതൽ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കൂ സമൂഹത്തിനു മാതൃകയാകൂ 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox