<
  1. Environment and Lifestyle

നിങ്ങളുടെ ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ മനോഹരമാക്കാന്‍ ഇതാ 10 ഇന്‍ഡോര്‍ സസ്യങ്ങള്‍

നിങ്ങളുടെ ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ മനോഹരമാക്കാന്‍ മനോഹരമായ ചെടികളാണ് ആവശ്യം അല്ലെ? അങ്ങനെ വളര്‍ത്താന്‍ കഴിയുന്ന സസ്യങ്ങളുടെ പട്ടിക ആണ് ഇവിടെ കാടുത്തിരിക്കുന്നത്, അവര്‍ക്ക് കുറച്ച് സ്ഥലം മാത്രമാണ് ആവശ്യം എന്നാല്‍ ഒരു മേശപ്പുറത്ത് മനോഹരമായി കാണുകയും ചെയ്യും.

Saranya Sasidharan
Indoor water garden
Indoor water garden

നിങ്ങളുടെ ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ മനോഹരമാക്കാന്‍ മനോഹരമായ ചെടികളാണ് ആവശ്യം അല്ലെ? അങ്ങനെ വളര്‍ത്താന്‍ കഴിയുന്ന സസ്യങ്ങളുടെ പട്ടിക ആണ് ഇവിടെ കാടുത്തിരിക്കുന്നത്, അവര്‍ക്ക് കുറച്ച് സ്ഥലം മാത്രമാണ് ആവശ്യം എന്നാല്‍ ഒരു മേശപ്പുറത്ത് മനോഹരമായി കാണുകയും ചെയ്യും.

നിങ്ങളുടെ ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡനില്‍ നിങ്ങള്‍ക്ക് വളര്‍ത്താന്‍ കഴിയുന്ന സസ്യങ്ങള്‍

1. മൊസൈക് പ്ലാന്റ് Mosaic Plant
Botanical Name: Ludwigia sedioides

മൊസൈക് പ്ലാന്റ് ജലത്തിന്റെ ഉപരിതലത്തില്‍ പുറത്തേക്ക് വരുന്ന തരത്തില്‍ ചുരുണ്ട വജ്ര ആകൃതിയിലുള്ള ഇലകളോടെ കാണപ്പെടുന്നു. അക്വേറിയം ടാങ്കുകളിലും ഇത് നന്നായി പ്രവര്‍ത്തിക്കുന്നു.

2. ലക്കി ബാംബൂ Lucky Bamboo
Botanical Name: Dracaena Sanderiana

ഈ ഹൈഡ്രോപോണിക് പ്ലാന്റ് വെള്ളത്തില്‍ മാത്രം വളര്‍ത്താം, നിങ്ങള്‍ക്ക് എവിടെയും സൂക്ഷിക്കാന്‍ കഴിയുന്ന ഒരു മികച്ച ടേബിള്‍ടോപ്പ് പ്ലാന്റ് ആണ് ഇത്. സൂക്ഷിക്കാനും ഇത് വളരെ എളുപ്പമാണ്.

3. വാട്ടര്‍ വിസ്റ്റീരിയ Water Wisteria
Botanical Name: Hygrophila difformis

ഈ ജലസസ്യം പ്രധാനമായും ആഴം കുറഞ്ഞ വെള്ളത്തില്‍ വളരുന്നു, ഉയര്‍ന്നതും താഴ്ന്നതുമായ വെളിച്ചത്തില്‍ നന്നായി വളരാന്‍ കഴിയുന്നു. നല്ല വളര്‍ച്ചയ്ക്ക് 2-3 മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

4. ഇംഗ്ലീഷ് ഐവി English Ivy
Botanical Name: Hedera helix

വാട്ടര്‍ ഗാര്‍ഡനിലെ ചില്ലു പാത്രങ്ങളില്‍ ഈ ചെടി മനോഹരമായി കാണപ്പെടുന്നു. മികച്ച ഡിസ്പ്ലേയ്ക്കായി കോഫി ടേബിളില്‍ വെക്കാവുന്നതാണ്

5. ഹയാസിന്ത് Hyacinth
Botanical Name: Hyacinthus

നിങ്ങളുടെ വീട്ടില്‍ വര്‍ണ്ണാഭമായ പൂക്കള്‍ കാണണമെങ്കില്‍ വെള്ളത്തില്‍ ഹയാസിന്ത് ചെടികള്‍ വളര്‍ത്തുക. ഇടുങ്ങിയ നെക്ക് ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കുക, നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത എന്നാല്‍ വെളിച്ചമുള്ള തണുത്ത സ്ഥലത്ത് സൂക്ഷിക്കുക.

Lucky Bamboo
Lucky Bamboo

6. മിനിയേച്ചര്‍ യെല്ലോ വാട്ടര്‍ലില്ലി Miniature Yellow Waterlily
Botanical Name: Nymphaea 'Pygmaea Helvola'

'ഹെല്‍വോല' മുകളിലേക്ക് വളഞ്ഞ മഞ്ഞ ദളങ്ങളും കപ്പ് ആകൃതിയിലുള്ള പൂക്കളും വൃത്താകൃതിയിലുള്ള പച്ച ഇലകളും കാണിക്കുന്നു. പൂര്‍ണ്ണ സൂര്യപ്രകാശം കിട്ടുന്ന എന്നാല്‍ ഭാഗിക തണലില്‍ ഈ വാട്ടര്‍ ഗാര്‍ഡന്‍ പ്ലാന്റ് വളര്‍ത്തുക.

7. പെറി ബേബി റെഡ് Perry's Baby Red
Botanical Name: Nymphaea 'Perry's Baby Red'

അലങ്കാര പാഡുകളോട് കൂടിയ സുഗന്ധമുള്ള ചുവന്ന-ഇരട്ട പൂക്കളുള്ള 'പെറിസ് ബേബി റെഡ്' മനോഹരിയാണ്. ചെറിയ ഗ്ലാസുകള്‍ക്ക് അനുയോജ്യമായ ചെടിയാണിത്. പൂര്‍ണ്ണ സൂര്യനില്‍ പ്ലാന്റ് നന്നായി പ്രവര്‍ത്തിക്കുന്നു.

8. പീസ് ലില്ലി Peace Lily
Botanical Name: Spathiphyllum

പീസ് ലില്ലി വെള്ളത്തില്‍ മാത്രം വളര്‍ത്താം. 4-6 ദിവസത്തിലൊരിക്കല്‍ വെള്ളം മാറ്റുകയും ചെടിക്ക് പരോക്ഷമായ വെളിച്ചം നല്‍കുകയും ചെയ്യുക.

9. പോത്തോസ് Pothos
Botanical Name: Epipremnum aureum

ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡനുകള്‍ക്ക് ഗോള്‍ഡന്‍ പോത്തോസ് മികച്ച തിരഞ്ഞെടുപ്പാണ്. അവര്‍ ഗ്ലാസ് ജാറുകളില്‍ മനോഹരമായി വളരുന്നു, മാത്രമല്ല പരിപാലിക്കാന്‍ വളരെ എളുപ്പമാണ്.

10. സ്പൈഡര്‍ പ്ലാന്റ് Spider Plant
Botanical Name: Chlorophytum comosum

വെള്ളത്തില്‍ സ്പൈഡര്‍ ചെടികള്‍ വളര്‍ത്തുന്നത് എളുപ്പമുള്ള കാര്യമാണ്. ഇലകള്‍ വെള്ളത്തില്‍ തൊടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെടിയെ നല്ല വെളിച്ചത്തില്‍ നിലനിര്‍ത്തുകയും ചെയ്യുക.

English Summary: Here are 10 indoor plants to beautify your indoor water garden

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds