പലർക്കും ഇഷ്ടപ്പെട്ട കാര്യമാണ് പാചകം എന്നത്. എന്നാൽ പലർക്കും അടുക്കള എന്നത് പരീക്ഷണ ശാലയാണ് എന്നതിൽ സംശയമില്ല. ഏത് പ്രായത്തിലുള്ളവർക്കും ഏത് തരത്തിലുള്ള ഭക്ഷണങ്ങളും ആക്കാൻ പറ്റുന്ന സ്ഥലമാണ് അടുക്കള എന്നത്. എന്നാലോ എപ്പോഴും വിജയിക്കണമെന്നില്ല. ചിലപ്പോൾ കറിക്ക് ഉപ്പ് കൂടുകയും, മോരിന് ഉപ്പ് കൂടുകയും ചെയ്യുമ്പോൾ അത് കറിയുടെ സ്വാദിനെ ബാധിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. എന്നാൽ ചില കാര്യങ്ങൾക്ക് നിങ്ങൾക്ക് ചില പൊടിക്കൈകൾ ഉപയോഗിക്കാവുന്നതാണ്. അത് പാചകം എളുപ്പമാക്കുന്നതിനൊപ്പം രുചി കൂട്ടുകയും ചെയ്യുന്നു.
ഉപ്പ് മാവ് കട്ടിയാകാതിരിക്കാൻ
ഉപ്പ് മാവ് എല്ലാവർക്കും ഇഷ്ടപ്പെട്ട കാര്യമാണ്.ഇത് പലരുടെ വീട്ടിലും പ്രഭാത ഭക്ഷണമാണ് അല്ലെ? പക്ഷെ ചിലപ്പോഴെങ്കിലും ഇത് തയ്യാറാക്കുമ്പോൾ ഉപ്പ് മാവിൽ വെള്ളം കൂടുന്നു, അങ്ങനെ അത് കട്ടയാകുകയും അതോടൊപ്പം അത് ഫ്ലോപ്പായി പോകുകയും ചെയ്യുന്നു. എന്നാൽ ഇനി പേടിക്കേണ്ട കാര്യമില്ല. ഇനി ഇത് തയ്യാറാക്കുമ്പോൾ റവ ആണെങ്കിൽ കുറച്ച് എണ്ണ ഇളക്കി യോജിപ്പിച്ച് കഴിഞ്ഞ ശേഷം ഉണ്ടാക്കിയാൽ ഇത് കട്ട കെട്ടാതിരിക്കുകയും നല്ല സ്വാദ് നൽകുകയും ചെയ്യുന്നു.
മുട്ട പൊരിക്കുമ്പോൾ
മുട്ട ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ് അല്ലെ? അൽപ്പം ശ്രദ്ധിച്ചാൽ മുട്ട കരിയാതെ പാചകം ചെയ്യാൻ പറ്റും. മുട്ട പാചകം ചെയ്യുമ്പോൾ ചട്ടിയിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ നിങ്ങൾക്ക് അൽപ്പം വിനാഗിരി ഒഴിച്ച് മുട്ട ഒഴിക്കാം. ഇത് മുട്ടയ്ക്ക് വേറെ സ്വാദ് നൽകുകയും ഇല്ല, മാത്രമല്ല ഇത് മുട്ടയുടെ സ്വാദ് കൂട്ടുകയും ചെയ്യുന്നു.
മോരിൻ്റെ പുളി കുറയ്ക്കുന്നതിന്
പലപ്പോഴും നേരിടുന്ന പ്രശ്നമാണ് മോരിൻ്റെ പുളി കൂടി പോകുന്നത്. ഇത് അൽപ്പം പ്രശ്നം നിറഞ്ഞത് ആണ് അല്ലെ? കാരണം മോരിന് പുളി കൂടിയാൽ അത് കളയാനേ പറ്റുള്ളു, എന്നാൽ ഇനി മോരിന് പുളി കൂടിയാൽ കുറയ്ക്കുന്നതിന് വേണ്ടി കുറച്ച് ഉപ്പും പച്ചമുളകും ഇടാവുന്നതാണ്. ഇതൊക്കെ തന്നെ മോരിൻ്റെ സ്വാദും വർധിപ്പിക്കുന്നു.
തേങ്ങ ചിരകുമ്പോൾ
മലയാളികൾക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് തേങ്ങാ അല്ലെ? കറികൾക്ക് പ്രത്യേകം സ്വാദ് നൽകുന്ന ഇത് വളരെയധികം ഗുണമുള്ളതും ആണ്. എന്നാൽ തേങ്ങാ ചിരകുമ്പോൾ കഷ്ണമായി വീഴുന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമാണ് അല്ലെ? എന്നാൽ ഇനി അതോർത്ത് പേടിക്കേണ്ടതില്ല, കാരണം തേങ്ങാ ചിരകുന്നതിന് മുമ്പായി അത് അൽപ്പ സമയം ഫ്രീസറിൽ വെച്ചാൽ തേങ്ങാ നന്നായി ചിരകാൻ സാധിക്കും.
പാൽ ഉറ ഒഴിക്കുമ്പോൾ
പാൽ ഉറ ഒഴിക്കുന്നത് നല്ല കാര്യമാണ് അല്ലെ? എന്നാൽ തൈരില്ലാതെ ഉറ ഒഴിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് അതിലേക്ക് 4 അല്ലെങ്കിൽ 5 പച്ചമുളക് ഇട്ടാൽ മതി. മോര് ആവശ്യമില്ലാതെ തന്നെ നിങ്ങൾക്ക് ഇത് തയ്യാറാക്കാം..
ഇത്തരത്തിലുള്ള പൊടിക്കൈകളിലൂടെ നിങ്ങൾക്ക് അടുക്കളയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ:ആഹാരം കഴിച്ചയുടനെയുള്ള കുളി അനാരോഗ്യകരം
Share your comments