എല്ലാത്തരം പച്ചക്കറികളും ആരോഗ്യത്തിനു ഗുണകരമാണ് എന്നാൽ കണ്ണിന്റെ ആരോഗ്യത്തെ കാക്കുന്ന ചില പച്ചക്കറികൾ ഏതൊക്കെ എന്ന് നോക്കാം കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് കാരറ്റ്. ഇതില്‍ അടങ്ങിയിട്ടുള്ള കരോട്ടിന്‍ വിറ്റാമിന്‍ എ ധാരാളം ഉള്ളതാണ്.ഇത് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.ചീര , ബദാം വാൾനട്ട് ,എന്നിവ കണ്ണിനെ പ്രത്യേകം സംരക്ഷിക്കുന്ന ആഹാരമാണ് . മൽസ്യം കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമായ ആഹാരമാണ് മല്‍സ്യം കഴിക്കുന്നതും കാഴ്ച വര്‍ധിപ്പിക്കും. ട്യൂണ,സാല്‍മണ്‍ തുടങ്ങിയവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വര്‍ധിപ്പിക്കുന്നു. ഏതു പ്രായത്തിലും കാഴ്ച്ചയെ സഹായിക്കുന്ന ഒരു ആഹാരമാണ് മുട്ട കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ മുട്ട കഴിക്കുന്നതിലൂടെ പ്രതിരോധിക്കാനാവും.
നേത്ര വ്യായാമങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ് ഇവ കണ്ണിലെ പേശികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പികുയും കണ്ണിന്റെ ചുരുങ്ങാനും വികസിക്കാനും ഉള്ള കഴിവ് പരിപോഷിപ്പിക്കുകയും ചെയ്യുന്നൂ. നിത്യവും അരമണിക്കൂറെങ്കിലും വ്യായാമത്തിലേര്‍പ്പെടണം.കൂടുതല്‍ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുവെങ്കില്‍ ഇടയ്ക്കിടയ്ക്ക് കണ്ണുകളടച്ച് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം.പച്ചവെള്ളത്തില്‍ മൂന്നോ, നാലോ തവണ കണ്ണുകഴുകുന്നത് കണ്ണുകള്‍ക്ക് ഉണ്ടാകുന്ന ക്ഷീണം കുറയ്ക്കുകയും കണ്മുകള്‍ വൃത്തിയാകുകയും ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട് തീക്ഷ്ണമായ പ്രകാശത്തില്‍ ജോലി ചെയ്യേണ്ട അവസരത്തില്‍ അനുയോജ്യമായ ഗ്ലാസുകള്‍ ഉപയോഗിക്കുക.നന്നായി ഉറങ്ങുക.6-8 മണിക്കൂര്‍ വരെ ഉറങ്ങുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
Share your comments