ചെവി വേദന പലപ്പോഴും വേദനാ ജനകമാണ്. കുട്ടികളിലും അത് പോലെ തന്നെ മുതിർന്നവരിലും ചെവി വേദന ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഈ വേദന വരുന്നത് പോലെ തന്നെ പോകുകയും ചെയ്യും, എന്നാൽ മാറാതെ സ്ഥിരമായി നിൽക്കുന്ന വേദനകൾ പലപ്പോഴും അസ്വസ്ഥകൾക്ക് കാരണമാകുന്നു. ചെവി വേദന രണ്ട് ചെവികളിലും ബാധിക്കും എന്നാലും ഇത് ഒരു ചെവിയിലാണ് പതിവായി സംഭവിക്കുന്നത്.
എന്താണ് ഇതിന് കാരണം
ചെവിയിലെ അണുബാധ ( ഓട്ടിറ്റിസ് മീഡിയ ) ആണ് ചെവി വേദന വരുന്നതിലുള്ള പ്രധാന കാരണം, മദ്ധ്യ കർണത്തിൻ്റെ അണുബാധ മൂലമാണ് ഇതുണ്ടാകുന്നത്. ചെവി പഴുപ്പ് എന്നും ഇതിനെ പറയുന്നു. ചെവിയുടെ നടുക്ക് ബാക്ടീരിയ അല്ലെങ്കിൽ അണുബാധ മൂലമോ ഇത് ഉണ്ടാകാം. ചെവിയുടെ വേദന വരുമ്പോൾ തന്നെ പനി, ഓക്കാനം, തല കറക്കം, താത്കാലികമായി കേൾവി നഷ്ടപ്പെട്ട് പോകുക എന്നിവയും തോന്നിയേക്കാം. കർണ്ണ പുടത്തിനും ആന്തര കർണത്തിനും ഇടയിലുള്ള യൂസ്റ്റേഷ്യൻ നാളി ഉൾപ്പെടുന്ന ഭാഗത്തെയാണ് അസുഖം ബാധിക്കുന്നത്.
അണുബാധയല്ലാതെയും വേദന ഉണ്ടാകാം..
അതിന് കാരണം സൈനസൈറ്റിസ്, കാവിറ്റി, ചെവിയിലെ ദ്വാരം, ചെവിയിലെ മെഴുക്ക്, ചെവിയിൽ ചെളി അടിഞ്ഞ് കൂടൽ, ജലദോഷം, മൂക്കടപ്പ്, എന്നിവ മൂലമോ ചെവി വേദന ഉണ്ടാകാം.
സാധാരണയായി ഇത് പെട്ടെന്ന് മാറാറുണ്ട്. അത് കൊണ്ട് തന്നെ ഇത് അപകടകാരികളല്ല. അത് ദിവസങ്ങൾക്കുള്ളിൽ തന്നെ മാറും. തന്നെയുമല്ല നിങ്ങൾക്ക് വീട്ടു വൈദ്യങ്ങൾ ഉപയോഗിച്ച് ചെറിയ രീതിയിലുള്ള ചെവി വേദനകൾ മാറ്റാവുന്നതുമാണ്.
ചെവി വേദന മാറ്റാൻ പറ്റുന്ന വീട്ട് വൈദ്യങ്ങൾ
ഒലീവ് എണ്ണ
ഒലിവ് എണ്ണ ഒരു ലൂബ്രിക്കറ്റായി പ്രവർത്തിക്കുന്നു. അങ്ങനെ ഇത് ചെവി വേദനയിൽ നിന്ന് ആശ്വാസവും കിട്ടുന്നു. മാത്രമല്ല ഇത് ചെവിയിൽ ഉണ്ടാക്കുന്ന മൂളലിനും ആശ്വാസം കിട്ടുന്നു. മൂന്ന് അല്ലെങ്കിൽ നാല് തുള്ളി ഇളം ചൂടുള്ള ഒലിവ് എണ്ണ ചെവിയിൽ ഒഴിക്കുക. 5 മുതൽ 10 മിനിറ്റ് നേരം വിടുക. അതിന് ശേഷം എണ്ണ കളയാൻ തല ചെരിച്ച് വെക്കുക. കുറച്ച് ദിവസത്തേക്ക് നിങ്ങൾ ഇത് ചെയ്യുക. എന്നാൽ ഇതിന് പകരമായി നിങ്ങൾക്ക് ടീ ട്രീ ഓയിലും ഒലിവ് ഓയിലും കലർത്തി ഉപയോഗിക്കാം. ഇത് തുള്ളി മരുന്ന് പോലെ ഉപയോഗിക്കാം.
ഗുണങ്ങൾ
ടീ ട്രീ എണ്ണയിൽ ആൻ്റി ഫംഗൽ, ആൻ്റി സെപ്റ്റിക്, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ചെവിയിലെ അണുബാധയെ ചെറുക്കുന്നതിനൊപ്പം വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വെളുത്തുള്ളി
ആൻ്റി ബയോട്ടിക് ഗുണങ്ങൾ ഉള്ളതിനാൽ ഇതും വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒരു വെളുത്തുള്ളി അരിഞ്ഞ് എടുത്ത് എള്ള് എണ്ണ ഒലിവ് എണ്ണ ഇനി ഇതും അല്ലെങ്കിൽ കടുക് എണ്ണയിൽ ഇട്ട് നന്നായി മൂപ്പിച്ച് എടുത്ത് അത് തണുപ്പിക്കുക. ശേഷം എണ്ണ അരിച്ച് എടുത്ത് വേദന വരുന്ന ചെവിയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തുള്ളി ഒഴിക്കാം.
ഇത് അല്ലെങ്കിൽ വെളുത്തുള്ളിയുടെ നീര് എടുത്ത് ചെവിയിൽ ഒഴിക്കാം.
ഉപ്പ്
ചെവി വേദനയ്ക്കുള്ള ഫല പ്രദമായ മരുന്നാണ് ഉപ്പ്. അതിന് ആൻ്റി മൈക്രോബയൽ ഗുണങ്ങൾ ഉണ്ട്. ഉപ്പ് ചെറുതായി ചൂടാക്കി എടുത്ത് ഒരു കിഴിയിലോ അല്ലെങ്കിൽ തുണിയിലോ ഇട്ട് ചെവിയിലും താടിയെല്ലിലും പിടിക്കുക. ഇത് ചെവിയിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഒലിവ് ഓയിൽ ആണോ വെളിച്ചെണ്ണയാണോ ആരോഗ്യത്തിന് നല്ലത്? അറിയാം
Share your comments