ഹാൻഡ് വാഷ് വീട്ടിൽ നിർമ്മിക്കാം മലയാളിയുടെ ശുചിത്വ ശീലങ്ങളിലേക്ക് ഹാൻഡ് വാഷ് എന്ന ഒന്നുകൂടെ എത്തിയിട്ട് വർഷണങ്ങൾ കഴിഞ്ഞു. ഹാൻഡ് വാഷുകൾ ഇല്ലാതെ കൈകഴുകാൻ വയ്യാത്ത അവസ്ഥയിലാണ് നമ്മൾ. മിനി ഹാൻഡ് വാഷ്, ഹാൻഡ്‌വാഷ് ചെറിയ സാഷെകൾ എന്നിവ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി . നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ. എന്നാൽ വീട്ടിലെ എല്ലാ ബാത്റൂമിലും വാഷ് ഏരിയയിലും മറ്റും വിലകൂടിയ ഹാൻഡ്‌വാഷ് വാങ്ങി വച്ച് നടുവൊടിയുകയാണ് നമ്മുടെ.
ചെറിയ ചിലവിൽ കടുത്ത രാസപദാർത്ഥങ്ങൾ വാങ്ങി പല പല ഗന്ധങ്ങളിൽ ഹാൻഡ് വാഷുകൾ വിപണിയിൽ ഇറക്കി നമ്മളെ വരുതിയിലാക്കുന്ന വൻകിട കുത്തക കമ്പനികളെ നമുക്കിനി ബഹിഷ്കരിക്കാം. കയ്യിലെ അഴുക്ക് കളയാൻ സാധാരണ സോപ്പ് ധാരാളമാണ്.
സൗകര്യത്തിനു കുപ്പിയിൽ ലഭിക്കുന്നതാണ് ഹാൻഡ് വാഷുകള്ടെ ആകർഷണം ചെറിയ ചിലവിൽ വീട്ടിൽ തന്നെ ഹാൻഡ് വാഷ് നിർമ്മിക്കുന്നത് എങ്ങനെ എന്ന് നോക്കാം .
1. ചെറിയ ഒരു സോപ്പ് ,സുഗന്ധ തൈലം, ഗ്ലിസറിൻ, വെള്ളം എന്നിവ ഉണ്ടെങ്കിൽ ഈസിയായി ഹാൻഡ് വാഷ് നിർമിക്കാം.
2. ഇതിനായി ആദ്യം സോപ്പ് ചെറുതായി ഗ്രേറ്റ് ചെയ്ത് എടുക്കുക.
3. ഗ്രേറ്റ് ചെയ്ത എടുത്ത സോപ്പ ആവശ്യത്തിന് വെള്ളത്തിൽ ചേർത്തു തിളപ്പിക്കുക.
4. മിശ്രിതത്തിന് കട്ടി കൂടരുത് .
5. സോപ്പ് നന്നായി അലിഞ്ഞു കഴിഞ്ഞാൽ ഒരു സ്പൂൺ ഗ്ലിസറിനും സുഗന്ധ തൈലവും ചേർക്കുക.
6. തണുത്തു കഴിയുമ്പോൾ ആവശ്യത്തിന് കുപ്പികളിൽ ആക്കി ഉപയോഗിക്കാം.
7. കടുത്ത രാസവസ്തക്കൾ ഇല്ലാത്ത അഴുക്കുകൾ കളയാൻ നല്ലൊരു ഹാൻഡ് വാഷ് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചു നിർമിക്കാം ഉപയോഗിക്കാം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കുകയുമാവാം.
Share your comments