വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ ചർമ്മത്തിന് ഘടന നൽകുന്ന കൊളാജൻ എന്ന പ്രോട്ടീൻറെ ഉൽപ്പാദനം കുറയുകയും ചർമ്മത്തിൻറെ ഇലാസ്റ്റികത കുറഞ്ഞുവരുന്നതും മൂലമാണ് ചർമ്മം അയഞ്ഞു തൂങ്ങുന്നതും ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നതും. ഇതിനെ ഒരു പരിധിവരെ പരിഹരിക്കാൻ നമുക്ക് ചില പ്രകൃതിദത്ത വഴികള്‍ ചെയ്‌തുനോക്കാവുന്നതാണ്. പപ്പായ ഇത്തരം പ്രശ്‌നങ്ങൾക്ക് ഒരു ഉത്തമ പരിഹാരമാണ്.
പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപ്പെയ്ന്‍ എന്ന എന്‍സൈമാണ് ഇതിനായി നമ്മെ സഹായിക്കുന്നത്. പപ്പായ കഴിയ്ക്കുന്നതും മുഖത്ത് പുരട്ടുന്നതും ഒരുപോലെ ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളുമെല്ലാം ചര്‍മ്മകോശങ്ങള്‍ക്ക് ഗുണം നല്‍കും. ഇതിനായി പച്ചപപ്പായയോ പഴുത്തതോ ഉപയോഗിക്കാം. പച്ചപപ്പായ കറി വച്ചോ ജ്യൂസാക്കിയോ കഴിക്കാം. എന്നാൽ ഉപ്പും മസാലകളും ഒന്നുമിടാതെ കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ജ്യൂസാക്കുമ്പോള്‍ ഇതിലെ നാരുകള്‍ കളയാതെ കഴിയ്ക്കുക. അതായത് ഇത് അരിച്ചെടുക്കരുത്.
പപ്പായ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. പഴുത്ത പപ്പായ പാലും തേനുമെല്ലാം ചേര്‍ത്തിളക്കി മുഖത്ത് പുരട്ടാം. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഇത് മുഖത്തെ കറുപ്പും പാടുകളുമെല്ലാം ഒരു പരിധി വരെ മാറ്റും. കണ്ണിനടിയിലെ കറുപ്പ് മാറാന്‍ പപ്പായ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പപ്പായ കൃഷി- ആദായകരം
ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പപ്പായ ഒഴിവാക്കണം. പ്രമേഹമുള്ളവര്‍ ഇത് ഇടയ്ക്ക് മാത്രം കഴിക്കുക. അതായത് പഴുത്തത്. പഴുത്ത പപ്പായ സ്ഥിരം കഴിയ്ക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. ഇതുപോലെ മുലയൂട്ടുന്നവരും ഗര്‍ഭിണികളും പപ്പായ അധികം ഉപയോഗിയ്ക്കാതിരിയ്ക്കുക.
Share your comments