ഹൃദ്രോഗങ്ങൾക്കെതിരെ എപ്പോളും പറഞ്ഞു കേൾക്കുന്ന പേരാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ലോകത്താകമാനം നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെട്ടു വരുന്ന ഒന്നാണിത് നമ്മുടെ വീടുകളിൽ ചൊർക്ക എന്ന പേരിൽ നിർമ്മിച്ചിരുന്ന ഒന്നാണ് ഇത് ചേരുവകൾ മാത്രം മരുന്നെന് മാത്രം . സൈനസൈറ്റിസ്, പനി, ഫ്ലൂ പോലുള്ള രോഗബാധകളെ സുഖപ്പെടുത്താനുള്ള ഇതിന്‍റെ കഴിവ് പ്രശസ്തമാണ്. എല്ലാ ദിവസവും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നത് വഴി ദഹനം മെച്ചപ്പെടുകയും, രക്തസമ്മര്‍ദ്ധം, ക്ഷീണം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ധക്കുറവ്, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയവ ഭേദമാക്കാനും സാധിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചുവരുന്നു.
ഇത്രയേറെ ഗുണങ്ങൾ ഉള്ള ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വലിയ വിലകൊടുത്തു കടകളിൽ നിന്നും വാങ്ങാതെ നല്ല ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എങ്ങനെ വീട്ടിൽ നിർമിക്കാം എന്ന് നോക്കാം.
അരകിലോ ആപ്പിൾ ,ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളവും ആണ് ഇതിനു ആവശ്യം.
നന്നായി കഴുകി വൃത്തിയാക്കിയ ആപ്പിൾ തൊലിയോ കുരുവോ തണ്ടോ ഒന്നുംതന്നെ കളയാതെ വലിയ കഷണങ്ങൾ ആക്കി മുറിക്കുക.
അരക്കിലോ ആപ്പിൾ മുറിച്ചത് ഒരു ഗ്ലാസ് ജാറിൽ ഇട്ടു വയ്ക്കുക ഇതിൽ 3 സ്പൂൺ പഞ്ചസാര, കാൽ സ്പൂൺ യീസ്റ്റ് എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്തുവയ്ക്കുക.
ഇതിൽ ബാക്കി വെള്ളവും കൂടി ചേർത്ത് മരത്തവി കൊണ്ട് നന്നായി ഇളക്കുക.
വായ് മൂടിക്കെട്ടി ഈർപ്പം ഇല്ലാത്ത സ്ഥലത്തു വയ്ക്കുക.
എല്ലാ ദിവസവും മരത്തവി കൊണ്ട് ഇളക്കി കൊടുക്കുക.
3 ആഴ്ചയാണ് ഇത് പാകമാകാൻ എടുക്കുന്ന സമയം.
അതിനുശേഷം ഇത് നാനായി അരിച്ചെടുത്തു ഗ്ലാസ് ബോട്ടിലിൽ സൂക്ഷിച്ചു വയ്ക്കാം.
ഇത് ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ വളരെക്കാലം കേടുകൂടാതെ ഇരിക്കും .
Share your comments