വിളർച്ച അല്ലെങ്കിൽ രക്തക്കുറവ് ചിലവർക്കെങ്കിലും ഉണ്ടാവുന്ന ആരോഗ്യ പ്രശ്നമാണ്. അനീമിയ എന്ന് പറയുന്ന വിളർച്ചയ്ക്ക് കാരണം അയേണിൻ്റെ കുറവാണ്. അതിന് നാം കഴിക്കുന്ന ഭക്ഷണവും കാരണമായി വരാം. വിളർച്ച പരിഹരിക്കാൻ ആയേണിന്റെ ടോണിക്കും, മരുന്നുകളും ലഭ്യമാണ്. എന്നാൽ മരുന്ന് കഴിക്കാതെ തന്നെ പ്രകൃതി ദത്തമായ വഴികളിലൂടെ തന്നെ ഇതിന് പരിഹാരം കാണാവുന്നതാണ്. ചില ഭക്ഷണങ്ങൾ കഴിച്ച് ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.
എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്
ഇരുമ്പ്, വിറ്റാമിൻ എ, സി, മഗ്നീഷ്യം, എന്നിവ അടങ്ങിയിരിക്കുന്ന മുരിങ്ങയില ആരോഗ്യത്തിന് വളരെ നല്ലതാണ്. മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഗീമോഗ്ലോബിൻ്റെ അളവും, ചുവന്ന രക്താണുക്കളുടെ അളവും കൂട്ടുന്നതിന് വളരെ നല്ലതാണ്.
മുരിങ്ങയില കറിവെച്ച് കഴിക്കാം, അല്ലെങ്കിൽ പേസ്റ്റ് ആക്കി ശർക്കര ചേർത്ത് കഴിക്കാവുന്നതാണ്.
• ചെമ്പ്
ചെമ്പ് ശരീരത്തിലെ അയേണിൻ്റെ അളവ് കൂട്ടാൻ വളരെ നല്ലതാണ്. കോപ്പർ പാത്രത്തിൽ വെള്ളം സൂക്ഷിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിലെ കോപ്പർ വെള്ളത്തിൽ അടങ്ങുന്നതാണ് ഗുണങ്ങൾക്ക് കാരണം. ഇത് കൊണ്ട് തന്നെ പണ്ട് കാലത്ത് ചെമ്പ് പാത്രത്തിൽ വെള്ളം സൂക്ഷിക്കുന്നത് ഒരു പതിവായിരുന്നു.
• എള്ള്
ഇരുമ്പ്, ചെമ്പ്, സിങ്ക്, സെലിനിയം, വിറ്റാമിൻസ് എന്നിവ അടങ്ങിയ എള്ള് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് മാത്രമല്ല ഇത്, ഹീമോഗ്ലോബിൻ്റെ ആളവ് കൂട്ടുന്നതിനും സഹായിക്കുന്നു. എള്ള് ഉണ്ട കഴിക്കാം, അല്ലെങ്കിൽ എള്ള് ചേർത്ത മറ്റ് ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.
• ബീറ്റ്റൂട്ട്
അയേൺ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇത് തോരൻ കറിയാക്കി ഭക്ഷണത്തിൻ്റെ കൂടെ കഴിക്കാം, അല്ലെങ്കിൽ ഇത് ജ്യൂസാക്കി കുടിക്കാം. ഇതിൻ്റെ കൂടെ കാരറ്റ്, ആപ്പിൾ, മാതളം എന്നിവയും കഴിക്കാവുന്നതാണ്. ഇത് രക്തം വർധിക്കുന്നതിന് വളരെ നല്ലതാണ്.
അയേൺ ശരീരത്തിന് വലിച്ചെടുക്കാൻ വൈറ്റമിൻ സി ആവശ്യമാണ്, കാരണം വൈറ്റമിൻ സി കുറഞ്ഞാൽ സ്വാഭാവികമായി തന്നെ അയേണും കുറവ് വരും. അത് കൊണ്ട് തന്നെ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
എന്തൊക്കയാണ് വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
1. പപ്പായ
ദഹനം മെച്ചപ്പെടുത്തുന്നതിന് വളരെ നല്ലതാണ് പപ്പായ, മാത്രമല്ല ഇത് വൈറ്റമിൻ സി കൊണ്ച് സമ്പന്നമാണ്,
2. കോളിഫ്ലവർ
വൈറ്റമിൻ സി ധാരാളമായി അടങ്ങിയ കോളിഫ്ലവർ ഭക്ഷണത്തിൻ്റെ ഭാഗമാക്കാവുന്നതാണ്. മാത്രമല്ല ഇതിൽ ഫൈബറും, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
3. ബ്രോക്കോളി
കാൻസർ തടയാൻ ഇതിന് കഴിവുണ്ട്. വൈറ്റമിൻ സിയും ഫൈബറും ധാരാളമായി ഉണ്ട്.
4. മാമ്പഴം
മാമ്പഴത്തിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇടത്തരമുള്ള മാമ്പഴത്തിൽ 122.3 മി. ഗ്രാം വിറ്റമിൻ സി ഉണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മുഖത്ത് വെളിച്ചെണ്ണ പുരട്ടിയാൽ പ്രശ്നമാണോ? അറിയൂ…
Share your comments