ഒരു നല്ല ദിവസത്തിന്റെ തുടക്കം സന്തോഷമുള്ള മനസ്സോടു കൂടി തുടങ്ങണം, നമ്മിൽ പലർക്കും പ്രഭാതം സമ്മർദ്ദം നിറഞ്ഞതായിരിക്കും. അലാറം ക്ലോക്കിൽ നിന്ന് സ്വയം ബോധത്തിലേക്ക് എത്താൻ ഇത്തിരി സമയമെടുക്കുന്നു, ഓടികൊണ്ടിരിക്കുന്ന സമയത്തെ പിടിച്ചു കിട്ടാൻ വേണ്ടി നമ്മൾ പലതും മറക്കുന്നു. കൃത്യസമയത്ത് ജോലിയ്ക്ക് എത്താൻ വേണ്ടി ,മതിയായ സമയം ഉണ്ടെന്ന് ഉറപ്പാക്കാനും കൂടെ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു, പ്രഭാതങ്ങൾ നമ്മളിൽ ചിലർക്ക് സുഹൃത്തുക്കളല്ല. പക്ഷേ, നമുക്ക് മുന്നിലുള്ളത് തിരക്കുള്ള ദിവസവുമാണെങ്കിലും, ഈ സമ്മർദ്ദങ്ങൾ കുറയ്ക്കാനും വിജയത്തോടെ നമ്മുടെ ദിവസം ആരംഭിക്കാനും വഴികളുണ്ട്.
സമ്മർദ്ദരഹിതമായ ഒരു ദിവസം ആരംഭിക്കാൻ ചിലതൊക്കെ ശ്രദ്ധിക്കണം.
പതിവ് അലാറം സിസ്റ്റം ഒഴിവാക്കുക. നമ്മുടെ അലേർട്ട് സിസ്റ്റം ഉയർന്ന നിലയിലായിരിക്കാൻ ഗാഢനിദ്രയിൽ നിന്ന് ഞെട്ടിയുണരുക എന്ന ആശയം ഒരു നല്ല ദിവസത്തെ അഭിവാദ്യം ചെയ്യുന്നതിനുള്ള ഒരു നല്ല മാർഗമായി തോന്നുന്നില്ല! അലാറം ഇല്ലെങ്കിൽ പിന്നെന്ത്? ഒരു പഴമൊഴി ആണ് ഇനി പറയാൻ പോവുന്നത് എത്ര പേർക്ക് അതിഷ്ടപ്പെടുമെന്ന് അറിയില്ല, " Early to bed, early to rise"- നേരത്തെ ഉറങ്ങുന്നതും നേരത്തെ എഴുന്നേൽക്കുന്നതും ഒരു മനുഷ്യനെ ആരോഗ്യവാനും സമ്പന്നനും ജ്ഞാനിയുമാക്കുന്നു. വെരിലക്സ് റൈസ് ആൻഡ് ഷൈൻ വേക്ക് അപ്പ് സിസ്റ്റം. ഇത് ഒരു ബഹിരാകാശ ഭ്രമണപഥം പോലെയാണ് കാണപ്പെടുന്നു, ഒരു അലാറത്തിനുപകരം, നിങ്ങളുടെ സർക്കാഡിയൻ താളവുമായി ശരീരത്തെ വിന്യസിക്കാൻ സഹായിക്കുന്നതിനാൽ നിങ്ങൾ ഉണർന്നിരിക്കേണ്ട സമയത്ത് ഈ സിസ്റ്റം സാവധാനം മുറിയിൽ പ്രകാശം പരത്തുന്നു, ഇത് ഉന്മേഷദായകമായി ഉണരാൻ നിങ്ങളെ അനുവദിക്കുന്നു.
ഉണരുമ്പോൾ ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കുക.
നിങ്ങൾ ഉണരുമ്പോൾ എപ്പോഴെങ്കിലും വായ വരണ്ടതായി അനുഭവപ്പെടുന്നുണ്ടോ? ഇത് ഏറ്റവും മോശമാണ്! നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ജലാംശം ലഭിക്കാനും വേണ്ടി നിങ്ങളുടെ മെറ്റബോളിസത്തെ ജ്വലിപ്പിക്കാനും സഹായിക്കുന്നതിന് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഒരു പതിവാക്കുക.
ധ്യാനിക്കുക.
പ്രഭാതത്തിൽ മനസ്സിനെ ശാന്തമാക്കാൻ വേണ്ടി സമയം നീക്കിവെക്കാൻ ശ്രമിക്കുക. രാവിലെ ഒരു പത്ത് മിനിറ്റ് ധ്യാനിക്കുക, ഇത് നിങ്ങളുടെ മനസ്സിനെ അനാവശ്യമായ ആകുലതകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.. ഇത് ചെയുന്ന വഴി ഉണരുമ്പോൾ ഉള്ള ഉത്കണ്ഠകൾ കുറയ്ക്കാൻ നിങ്ങളെ പ്രാപ്തിയാക്കും.
പോസിറ്റീവായിട്ടുള്ള എന്തെങ്കിലും വായിക്കുക.
പലപ്പോഴും, വാർത്തകൾ വായിച്ചുകൊണ്ടോ ഫോണുകളിൽ നിന്നുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടോ ആണ് എല്ലാവരും പ്രഭാതം ആരംഭിക്കുന്നത് . നിർഭാഗ്യവശാൽ, ഈ അറിയിപ്പുകൾ സാധാരണയായി നെഗറ്റീവ് ആണ്, കൂടാതെ ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂറും ഈ വാർത്തകളിലേക്ക് ഞങ്ങൾക്ക് ആക്‌സസ് ഉള്ളതിനാൽ നിരന്തരം സ്ട്രീം ചെയ്യപ്പെടുന്നു. ലോക സംഭവങ്ങളുമായി നമ്മൾ അപ്‌ഡേറ്റ് ചെയ്യരുതെന്ന് പറയുന്നില്ല, പകരം, ദിവസം ആരംഭിക്കുന്നതിന് മനസ്സിനെ സന്തോഷിപ്പിക്കുന്നതും ശാന്തമാക്കുന്നതുമായ എന്തെകിലും വായിക്കാൻ ശ്രമിക്കുക. ഇത് ചെയ്താൽ നിങ്ങൾക്ക് കൂടുതൽ പോസിറ്റീവ് മാനസികാവസ്ഥയിൽ എത്തിച്ചേരും.
ഒരു ദിവസം ചെയ്യണ്ടേ കാര്യങ്ങളെ കുറിച്ചു ഒരു ഡയറിയിൽ എഴുതുക.
ഒരു അഞ്ച് മിനിറ്റ് ജേണൽ എഴുതുക . ആ ദിവസത്തെ നിങ്ങളുടെ ഉദ്ദേശ്യങ്ങളെ സജ്ജീകരിക്കുന്നതിനും, നന്ദിയുള്ളവരായിരിക്കേണ്ട എല്ലാ കാര്യങ്ങളെയും കുറിച്ച് സ്വയം ഓർമ്മപ്പെടുത്തുന്നതിനുമുള്ള ഒരു മികച്ച മാർഗമാണിത്. നിങ്ങൾക്ക് ഒരു ജേണൽ അല്ലെങ്കിൽ ഒരു ഡയറി വാങ്ങാം, അല്ലെങ്കിൽ ഒരു സ്വകാര്യ ജേണലിൽ ഈ കാര്യങ്ങളിൽ ചിലത് രേഖപ്പെടുത്താം, ഇന്ന് നിങ്ങൾ എന്തൊക്കെ കാര്യങ്ങളിൽ കടപ്പെട്ടിരിക്കുന്നു എന്ന് ഓർമ്മ പെടുത്താം, എന്നാൽ ഇത് നിങ്ങളുടെ ഉദ്ദേശ്യങ്ങൾ ക്രമീകരിക്കുകയും നിങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച ഓരോ കാര്യങ്ങൾക്കും ഒരു വ്യക്തി എന്ന നിലയിൽ നന്ദിയുള്ളവരാണ് എന്ന് എഴുതുകയും ചെയ്യുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ വളരെയധികം സ്വാധീനിക്കുന്നു.
പ്രഭാതഭക്ഷണം കഴിക്കുക.
ഇത് നിങ്ങളുടെ മെറ്റബോളിസത്തെ സഹായിക്കുക മാത്രമല്ല, നിങ്ങൾക്ക് ഊർജവും കൂടുതൽ ശ്രദ്ധയും നൽകുകയും തുടർന്ന് പ്രഭാത ഭ്രമം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
പ്രഭാതത്തിനായി തയ്യാറെടുക്കുക.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന്, നിങ്ങൾ തലേദിവസം രാത്രി തയ്യാറാക്കേണ്ടതുണ്ട്. എന്തുകൊണ്ട് അങ്ങനെ? അടുത്ത ദിവസം നിങ്ങൾ ധരിക്കാൻ ഉദ്ദേശിക്കുന്ന വസ്ത്രങ്ങൾ സജ്ജമാക്കുക. എന്ത് ധരിക്കണം എന്നതിനെക്കുറിച്ച് നിങ്ങൾ അനിശ്ചിതത്വത്തിലാകുകയോ വ്യക്തമായി ചിന്തിക്കാതിരിക്കുകയോ ചെയ്യുമ്പോൾ ഇത് രാവിലെ വരുന്ന സമയം ലാഭിക്കും. അടുത്ത ദിവസം നിങ്ങൾക്ക് ആവശ്യമുള്ള ഇനങ്ങൾ തയ്യാറാക്കുന്നതിനും ഇത് ബാധകമാണ്. ജോലി കഴിഞ്ഞ് ജിമ്മിലേക്ക് പോകുകയാണോ? തലേദിവസം രാത്രി നിങ്ങളുടെ ജിം ബാഗ് പാക്ക് ചെയ്യുക. അടുത്ത ദിവസം ഒരു പ്രധാന മീറ്റിംഗ് ഉണ്ടോ ? നിങ്ങളുടെ ബ്രീഫ്‌കേസിൽ മീറ്റിംഗിന് ആവശ്യമായ സാധനങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത് രാവിലെ നിങ്ങളുടെ സമയം ലാഭിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
ഔദ്യോഗിക ഇമെയിലുകളൊന്നുo പ്രഭാതങ്ങളിൽ വായിക്കേണ്ടതില്ല.
നിങ്ങളുടെ വർക്ക് ഇമെയിലുകൾ പരിശോധിക്കാനുള്ള ത്വരയെ ചെറുക്കുക പ്രേതികിച്ച് രാവിലെ തന്നെ. കൂടുതൽ സന്തുലിതമായ ജോലി/ജീവിത അനുപാതം ലഭിക്കുന്നതിന് അതിരുകൾ നിശ്ചയിക്കുന്നത് വളരെ പ്രധാനമാണ്. ജോലി ആരംഭിക്കാൻ ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുക, വിശ്രമിക്കാൻ വീട്ടിൽ സമയം ഉപയോഗിക്കുക, പ്രത്യേകിച്ച് രാവിലെ.
കൂടുതൽ സമ്മർദ്ദരഹിതമായ പ്രഭാതം ആസ്വദിക്കാൻ ഈ നുറുങ്ങുകൾ നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കിനോവയോ(quinoa) ബ്രൗൺ റൈസോ (Brown rice) കൂടുതൽ ഹെൽത്തി?
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments