
ആറുമാസം മുതൽ കുഞ്ഞിന് പഴച്ചാറുകൾ കൊടുത്തു തുടങ്ങാം , കണ്ണൻ കായ, നേന്ത്രക്കായ കുറുക്ക് എന്നിവയാണ് നമ്മുടെ മുത്തശ്ശിമാർ നൽകാറുള്ളത് ഏഴാം മാസംമുതൽ കാൽസ്യത്തിന്റെയും നാറുകളുടെയും കലവറയായ റാഗി നല്കിത്തുടങ്ങാം, എട്ടാം മാസത്തിൽ കുട്ടികൾക്ക് അരിയാഹാരം ചെറിയതോതിൽ നൽകാം ഇഡ്ഡലിയോ ദോശയോ ചെറുതായി പൊട്ടിച്ചു കൊടുക്കുകയോ ചോറ് അല്ലെങ്കിൽകഞ്ഞി നന്നായിഅരച്ചു കൊടുക്കുകയോ ചെയ്യാം ഒൻപതാം മാസത്തിൽ ധാന്യപ്പൊടികൾ , പോസഹകപൊടികൾ എന്നിവ നൽകാം , ഇതോടൊപ്പം ഉരുളക്കിഴക് കാരറ്റ് തുടങ്ങിയ പച്ചക്കറികൾ പുഴുങ്ങി പൊടിച്ചു നൽകാം. യാതൊരു കാരണവശാലും കുഞ്ഞുങ്ങൾക്ക് മൃഗപ്പാലുകളോ കൃത്രിമ പാലുകളോ കുട്ടിക്ക്ള്ക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കുക . അതുപോലെ കുഞ്ഞുങ്ങൾക്ക് ഈ സമയത്തു കൊടുക്കുന്ന ആഹാരത്തിൽ അധികമായി മധുരമോ , ഉപ്പോ , എരിവോ ചേർക്കാതിരിക്കുക . പത്താം മാസം മുതൽ കുട്ടികൾക്ക് മുട്ടയുടെ മഞ്ഞ കൊടുക്കാം, മാംസാഹാരം പരിചയപെടുത്തുന്നതിന് മുൻപ് കുട്ടികൾക്ക് ഫിഷ് സൂപ്പ്, ചിക്കൻ സൂപ്പ് എന്നിവ നൽകാം.
Share your comments