Environment and Lifestyle

ദാഹശമനി രാമച്ച വെള്ളം

raamaccham
വേനലിൽ എത്രവെള്ളം കുടിച്ചാലും ദാഹം തീരില്ല തിളപ്പിച്ചാറ്റിയ വെള്ളം, ജ്യൂസ്, ചായ  എന്നിങ്ങനെ പലതെരത്തിലുള്ള പാനീയങ്ങൾ  നാം കുടിക്കാറുണ്ട്. ചിലസമയത് ലഭിക്കുന്ന വെള്ളം മലിനമാകുമ്പോൾ പലതരത്തിലുള്ള അസുഖങ്ങൾ നമ്മെ പിടികൂടാറുമുണ്ട് . പലതരത്തിലുള്ള ദാഹ ശമനികൾ നമ്മുടെ വീട്ടുമുറ്റത് തന്നെ കാണും അതുകിൽ ഒന്നാണ് രാമച്ചം ദാഹശമനി . വേരുകള്‍ക്ക് സുഗന്ധവും, ഔഷധ ഗുണവുമുള്ള ചെടിയാണ് രാമച്ചം. ഇത് പുല്ലിന്റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ്. 


raamaccham


രാമച്ചം ദാഹശമനി ഉണ്ടാക്കാൻ വെള്ളം തിളപ്പിക്കേണ്ട ആവശ്യമില്ല ദാഹശമനിക്കായി  രാമച്ചത്തിന്റെ വേര് നല്ലവണ്ണം പല പ്രാവശ്യം കഴുകി കുടിക്കാൻ ഉപയോഗിക്കുന്ന മൺകലത്തിൽ വെള്ളത്തിൽ ഇടുക  വൃത്തിയാക്കി ചെറുതായി അരിഞ്ഞ് നല്ല തുണിയില്‍ കിഴിയാക്കി വെള്ളത്തിൽ ഇടുന്നവരും ഉണ്ട് . ഇങ്ങനെ ചെയ്യുമ്പോൾ രാമച്ചതിന്റെ ഹൃദ്യമായ ഗന്ധം വെള്ളത്തിൽ ലഭിക്കുന്നതിനൊപ്പം അതിന്റെ ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും  രാമച്ചത്തിന്റെ ഗുണങ്ങള്‍ വെള്ളത്തില്‍ ലയിച്ചു കഴിയുമ്പോള്‍ ഈ വെള്ളം ദാഹശമിനിയായി ഉപയോഗിക്കാം. വെള്ളത്തിനു രാമച്ചത്തിന്റെ സുഗന്ധം ഉണ്ടായിരിക്കും. ശരീരത്തിന്റെ ചൂടും ക്ഷീണവും മാറ്റാന്‍ ഏറ്റവും ഉത്തമമായ പാനീയമാണ്.


Share your comments