1. Environment and Lifestyle

ബദാം നിത്യേന കഴിച്ചാൽ മൃദുലവും തിളക്കവുമാർന്ന ചർമ്മം സ്വന്തമാക്കാം

ബദാം പോലുള്ള ഡ്രൈ നട്‌സുകൾക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പ്രോട്ടീന്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്. ഇതുകൂടാതെ ചർമ്മ സംരക്ഷണത്തിനും ബദാം നല്ലതാണ്.

Meera Sandeep
If you eat almonds daily, you can get smooth and glowing skin
If you eat almonds daily, you can get smooth and glowing skin

ബദാം പോലുള്ള ഡ്രൈ നട്‌സുകൾക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.  പ്രോട്ടീന്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്. ഇതുകൂടാതെ ചർമ്മ സംരക്ഷണത്തിനും ബദാം നല്ലതാണ്.

മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മം ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.  പ്രായം കൂടുമ്പോൾ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നു. അതിനാൽ ഈ സമയത്ത് ചര്‍മ്മത്തിന് കൂടുതല്‍ പരിരക്ഷ ആവശ്യമാണ്. ചർമ്മ സംരക്ഷണത്തിന് ഭക്ഷണം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്.  ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് ബദാം.

ബന്ധപ്പെട്ട വാർത്തകൾ: കുതിർത്ത ബദാം കഴിച്ചാൽ ഗുണം ഇരട്ടി

ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം ദിവസവും കഴിക്കുന്നത് ഫലപ്രദമാണ്. ആന്‍റി-ഏജിംഗ് ഘടകങ്ങള്‍  ബദാമിൽ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇതിനുള്ള കാരണം.   ആര്‍ത്തവ വിരാമത്തിലേക്ക്  അടുക്കുമ്പോള്‍ പലപ്പോഴും സ്ത്രീകളില്‍ ചര്‍മ്മത്തിലെ എണ്ണമയത്തില്‍ മാറ്റങ്ങള്‍ വരാറുണ്ട്. ഇത് ഒരു പരിധിവരെ ബദാം നിയന്ത്രിക്കും. 

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമ്മത്തിനും ആരോഗ്യത്തിനും ഗ്രീൻ ടീയുടെ അത്ഭുതകരമായ ഗുണങ്ങൾ

നിത്യേന ബദാം കഴിക്കുന്നതിലൂടെ വരണ്ട ചര്‍മ്മ പ്രശ്നത്തില്‍ നിന്നും മോചനം നേടാം. ബദാമിൽ വിറ്റാമിൻ-ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.

പതിവായി ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുകയും പ്രായമാകുന്നതിന്റെ ചുളിവുകൾ അകറ്റുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തെ സ്വാഭാവികമായി തിളക്കും ഈ സസ്യങ്ങൾ

എക്സിമ, സോറിയാസിസ് എന്നിവയുൾപ്പെടെയുള്ള വരണ്ട ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ ബദാം ഓയിൽ മികച്ചതാണ്. പതിവായി ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുകയും പ്രായമാകുന്നതിന്റെ ചുളിവുകൾ അകറ്റുകയും ചെയ്യുന്നു.

English Summary: If you eat almonds daily, you can get smooth and glowing skin

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds