പല രോഗങ്ങളുടെയും വാഹകനാണ് കൊതുക്. ഇവ പല രോഗങ്ങളും പരത്തുന്നുണ്ട്. ഡെങ്കിപ്പനി, ചിക്കൻഗുനിയ, മന്ത്, മലമ്പനി, ജപ്പാൻ ജ്വരം തുടങ്ങിയവ അവയിൽ ചിലവയാണ്. ഏറ്റവും കൂടുതല്‍ കൊതുകുകള്‍ വരുന്നത് വൈകുന്നേരങ്ങളിലും അതിരാവിലെയുമാണ്. വീട്ടിൽ കൊതുക് വരാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
- സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം.
- കൊതുക് ലാർവകളെ ഭക്ഷിക്കുന്ന ഗാംബൂസിയ പോലുള്ള മത്സ്യങ്ങളെ ടാങ്കുകളിൽ വളർത്തി കൊതുക് പെരുകുന്നത് തടയാം.
- കൊതുകുവലകൾ ഉപയോഗിച്ച് വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം.
- കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം. വെളുത്തുള്ളി ചതച്ച് ചാറെടുത്തു ശരീരത്തിൽ പുരട്ടിയാലും കൊതുക് കടിയിൽ നിന്നു രക്ഷനേടാം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments