ഉദ്യാനങ്ങൾ പലവിധമുണ്ട്. നമ്മുടെ വീടിൻറെ ശൈലിക്ക് യോജിച്ച പൂന്തോട്ടങ്ങൾ അതായത് ഇൻഫോർമൽ ഗാർഡൻ, ഇന്നർ കോർട്ട്‌യാർഡ് ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ, ടെറസ് ഗാർഡൻ ഡ്രൈ ഗാർഡൻ തുടങ്ങി വ്യത്യസ്ത തരത്തിലുള്ളത്.
ടെറസ് ഗാർഡൻ
സ്ഥലപരിമിതി നേരിടുന്നവർക്ക് പൂന്തോട്ടം ടെറസിലും ഒരുക്കാം. പ്രത്യേക ചട്ടികളിലോ പ്രത്യേകം പ്ലാൻറ് ബോക്സുകളിൽ ചെടികൾ വളർത്താവുന്നതാണ്. സൂര്യപ്രകാശം ലഭിക്കുന്നതിനാൽ വീടിൻറെ മേൽത്തട്ടിൽ എല്ലാത്തരം പൂച്ചെടികളും വളർത്താൻ ഈ രീതിയിലൂടെ സാധിക്കുന്നു.
ജൈവവളങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തി കൃത്യമായ പരിചരണമുറകൾ അവലംബിച്ച് ടെറസ് ഗാർഡൻ അണിയിച്ചൊരുക്കാം. മഴവെള്ളം ഒലിച്ചു പോകുന്ന രീതിയിൽ സംവിധാനങ്ങൾ ഒരുക്കണമെന്ന് മാത്രം.
ഡ്രൈ ഗാർഡൻ
വെള്ളാരംകല്ലുകൾ,സിമൻറ് /ടെറാകോട്ട നിർമ്മിച്ച ശില്പങ്ങൾ വേലികൾ തുടങ്ങിയവയാണ് ഇതിൻറെ ആകർഷണം. കുറഞ്ഞ നനയും ലളിതമായ പരിചരണവും മതിയാകുന്ന അലങ്കാരച്ചെടികൾ ആണ് ഇവിടെ നട്ടുവളർത്തുന്നത്.
നേരിട്ട് സൂര്യപ്രകാശം കിട്ടുന്നതും പാതി തണലുള്ള സ്ഥലങ്ങളിലും ഡ്രൈ ഗാർഡൻ ഒരുക്കുന്നതാണ്.
ഇൻഫോർമൽ ഗാർഡൻ
പൂന്തോട്ടത്തെ പല ഭാഗങ്ങളായി തിരിക്കുന്ന സിമൻറ് നിർമ്മിത ഭിത്തികൾ ഇൻഫോർമൽ ഗാർഡനിൽ വേണ്ട. ചെടികൾ നിരനിരയായി നട്ടു ഭിത്തികൾ ഒരുക്കുന്നു. ഇതിലൂടെ അലങ്കാര പാതകൾ വരെ നിർമ്മിക്കാം. പുൽത്തകിടികൾ ക്കും ഫലവൃക്ഷങ്ങളും പ്രാധാന്യം നൽകുന്നതാണ് ഇൻഫോർമൽ ഗാർഡൻ.
ഇന്നർ കോർട്ട്‌യാർഡ് ഗാർഡൻ
അകത്തളത്തിൽ പച്ചപ്പു നൽകി വീടിനുള്ളിൽ പ്രകൃതിയുടെ വരവറിയിക്കുന്ന രീതിയാണ് ഇത്. അകത്തളത്തിൽ ചെടികൾ നട്ടു ശുദ്ധവായു ഉറപ്പാക്കുന്ന ഇന്നർ കോർട്ട്‌യാർഡ് ഗാർഡൻ വളരെ ജനപ്രിയമാണ്.
There are many types of gardens. Different types of gardens that suit the style of our house i.e. Informal Garden, Inner Courtyard Garden, Vertical Garden, Terrace Garden and Dry Garden.
വെർട്ടിക്കൽ ഗാർഡൻ
ഭിത്തികൾക്ക് നിറം നൽകി ചെടികൾ കുത്തനെ വെച്ചുപിടിപ്പിക്കുന്ന രീതിയാണിത്. ഗ്രീൻ വാൾ എന്നും ഇത് അറിയപ്പെടുന്നു. തണൽ ലഭ്യമാകുന്ന സ്ഥലത്തും ന്യൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചെടികൾ വെച്ചുപിടിപ്പിക്കാൻ ഈ രീതി മികച്ചതാണ്.വെർട്ടിക്കൽ ഗാർഡൻ ഒരുക്കാൻ ചെറിയതരം ചട്ടികളും ഭംഗിയുള്ള ബോക്സുകളും ലഭ്യമാണ്.
Share your comments