
മികച്ച സൗന്ദര്യ ഗുണങ്ങൾ നൽകുന്ന ഓയിലുകളിൽ മികച്ചതാണ് ജൊജോബ ഓയിൽ. ജോജോബ ചെടിയുടെ വിത്തിൽ നിന്നാണ് ജോജോബ ഓയിൽ ഉണ്ടാക്കുന്നത്. ആരോഗ്യകരമായ ഘടനയും രോഗശാന്തി ഗുണങ്ങളും കാരണം, ചർമ്മ സംരക്ഷണത്തിലും മുടി സംരക്ഷണ ഉൽപ്പന്നങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, അത്കൊണ്ട് തന്നെ അത് പല രോഗങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് ജൊജോബ ഓയിലിൻ്റെ ആരോഗ്യ ഗുണങ്ങളെന്ന് നിങ്ങൾക്ക് അറിയാമോ?
ജോജോബ ഓയിലിന്റെ മികച്ച ആരോഗ്യ ഗുണങ്ങൾ?
ആന്റി-ഏജിംഗ് പ്രോത്സാഹിപ്പിക്കുന്നു
ജൊജോബ ഓയിലിന് പ്രായമാകുന്നത് തടയുന്ന ഗുണങ്ങളുണ്ട്. അത്കൊണ്ട് തന്നെ നിങ്ങളെ ചെറുപ്പമായി നിലനിർത്തുന്നതിന് ഇത് സഹായിക്കുന്നു. ചുളിവുകൾ കുറയ്ക്കുകയും നേർത്ത വരകൾ മങ്ങുകയും ചർമ്മത്തിന്റെ മൃദുത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പ്രായമാകൽ മന്ദഗതിയിലാക്കാൻ ഇതിന് കഴിയും. വിറ്റാമിൻ ഇ, വിറ്റാമിൻ ബി കോംപ്ലക്സ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമൃദ്ധമായതിനാൽ മുകളിൽ സൂചിപ്പിച്ച ഫലങ്ങൾ ശരിയാണെന്ന് വിവിധ ഡെർമറ്റോളജിക്കൽ പരിശോധനകൾ വഴി തെളിയിച്ചിട്ടുണ്ട്.
സോറിയാസിസ് ചികിത്സിക്കുന്നു
നിങ്ങൾ സോറിയാസിസ് രോഗിയാണെങ്കിൽ, നിങ്ങളുടെ ദൈനംദിന സ്വയം പരിചരണത്തിൽ ജോജോബ ഓയിൽ ചേർക്കേണ്ട സമയമാണിത്. ആന്റിഓക്‌സിഡന്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമായ ഈ പ്രകൃതിദത്ത എണ്ണയ്ക്ക് വരണ്ട പാടുകൾ കുറയ്ക്കാൻ കഴിയും, ഇത് കൂടുതൽ പാച്ചുകൾ വികസിക്കുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നു. ഈ ചർമ്മരോഗം മൂലമുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാനും ഇതിന് കഴിവുണ്ട്.
താരൻ തടയുന്നു
താരൻ അകറ്റാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ നിങ്ങളുടെ ഹെയർകെയർ ഉത്പ്പന്നങ്ങളിൽ ജോജോബ ഓയിൽ ചേർക്കുക. അതിന്റെ മോയ്സ്ചറൈസിംഗ് സ്വഭാവം തലയോട്ടിക്ക് ചുറ്റും സംരക്ഷിത കവചം തീർക്കുകയും വരൾച്ചയെ തടയുകയും ചെയ്യുന്നു, ഇത് താരൻ, ചൊറിച്ചിൽ എന്നിവ ഉണ്ടാകുന്നത് തടയുന്നു. ഇത് ആഴത്തിൽ ജലാംശം നൽകുന്നതും പോഷിപ്പിക്കുന്നതുമാണ്, അതിനാൽ നിങ്ങൾക്ക് ആഴ്ചയിൽ ഒന്നിലധികം തവണ ഇത് പ്രയോഗിക്കാവുന്നതാണ്.
മുഖക്കുരു നിയന്ത്രിക്കാൻ സഹായിക്കുന്നു
ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ജോജോബ ഓയിൽ മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കാനും ഉപയോഗപ്രദമാണ്. ഇത് ചർമ്മത്തിന് ആശ്വാസവും ജലാംശവും ഈർപ്പവും നൽകുന്നു, ഇത് നേരിയ മുഖക്കുരു സുഖപ്പെടുത്തുന്നതിനും പുതിയവ രൂപപ്പെടുന്നതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ എണ്ണ പുരട്ടിയാൽ ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ്, പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കരളിനെ ആരോഗ്യകരമായി നിലനിർത്താൻ ചില നുറുങ്ങുകൾ
Share your comments