സുഗന്ധവ്യഞ്ജനങ്ങളിൽ പേരു കേട്ട കായം (Asafoetida) ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിനും അത്യുത്തമമാണ്. അച്ചാറും സാമ്പാറും പൂർണമാകണമെങ്കിൽ കായം കൂടി ചേർന്നാലേ മതിയാകൂ എന്ന് പറയാറുണ്ട്. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുക മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരുപാട് ഘടകങ്ങൾ കായത്തിൽ അടങ്ങിയിട്ടുണ്ട്.
എന്നാൽ കടകളിൽ നിന്ന് നിങ്ങൾ വാങ്ങുന്ന കായം എത്രത്തോളം ശുദ്ധമാണെന്നത് അറിയാമോ? മായം കലർന്ന കായം കഴിച്ചാൽ അത് ശരീരത്തിന് ഗുരുതരമായ ദോഷം വരുത്തും. അതിനാൽ തന്നെ നിങ്ങൾ വാങ്ങുന്ന കായം വ്യാജനാണോ ഒറിജിനൽ ആണോ എന്ന് അറിയേണ്ടത് അനിവാര്യമാണ്.
കായം വ്യാജനാണോ എന്ന് എങ്ങനെ അറിയും?
1. കായം കത്തിച്ച് നോക്കാം
യഥാർഥ കായം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ഇത് നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ നിങ്ങൾക്ക് കായം തിരിച്ചറിയണമെങ്കിൽ, അത് കത്തിച്ച് വ്യാജമാണോ എന്ന് ഉറപ്പുവരുത്താം. യഥാർഥ കായം ആണെങ്കിൽ, കത്തിക്കുമ്പോൾ അതിൽ തീജ്വാല പ്രകാശിക്കും. കൂടാതെ, വ്യാജനായ കായം എളുപ്പത്തിൽ കത്തുന്നില്ലെന്നതും നിങ്ങൾ മനസിലാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കായത്തിൻ്റെ ഗുണങ്ങൾ
2. നിറം കൊണ്ട് തിരിച്ചറിയാം
കായത്തിന്റെ നിറം നോക്കി വ്യാജനാണോ അല്ലയോ എന്ന് തിരിച്ചറിയാം. കായത്തിന്റെ യഥാർഥ നിറം ഇളം തവിട്ട് നിറമാണ്. എന്നാൽ നെയ്യിൽ പുരട്ടുമ്പോൾ കായം വീർക്കാൻ തുടങ്ങുന്നോ എന്ന് ശ്രദ്ധിക്കുക. വീർത്ത കായത്തിന്റെ നിറം തുടർന്ന് ചുവപ്പായി മാറുന്നുവെങ്കിൽ അത് ശരിക്കുള്ള കായം അല്ല. വ്യാജ കായത്തെ ഇങ്ങനെയും തിരച്ചറിയാനാകും.
3. മണം കൊണ്ട് തിരിച്ചറിയാം
യഥാർഥ കായത്തിന്റെ മണം പെട്ടെന്ന് പോകില്ലെന്ന് പറയാം. നിങ്ങൾ കായം കൈയ്യിൽ എടുത്ത ശേഷം സോപ്പ് ഉപയോഗിച്ച് കഴുകിയാൽ പോലും അതിന്റെ മണം കൈകളിൽ നിന്ന് പോകില്ല. അതേസമയം ഇത് വ്യാജ കായമാണെങ്കിൽ, അതിന്റെ മണം ഉടൻ പുറത്തുവരും. ഇങ്ങനെയും നിങ്ങൾക്ക് കായത്തിലെ മായം വളരെ വേഗത്തിലും അനായാസത്തിലും തിരിച്ചറിയാൻ സാധിക്കും.
കായം ഒരുപാട് ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. അവ എന്തൊക്കെയാണെന്നും ഇവിടെ വിവരിക്കുന്നു. കായം വാതകഫ വികാരങ്ങളെയും വയര്‍ വീര്‍ക്കുന്നതിനെയും വയറുവേദനയെയും ശമിപ്പിക്കുന്നു. ഔഷധത്തിനുമപ്പുറം പല ഭക്ഷണ പദാർഥങ്ങളിലും രുചി വര്‍ധിപ്പിക്കാന്‍ കായം ഉപയോഗിക്കുന്നുണ്ട്. ദഹനപ്രക്രീയ പ്രോത്സാഹിപ്പിക്കുന്നതിനും, രുചി വർധിപ്പിക്കുന്നതിനുമുള്ള കഴിവ് കായത്തിനുണ്ട്. വയറ്റിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും കായം ഔഷധമായി ഉപയോഗിക്കാം.
കൂടാതെ, എട്ടുകാലി വിഷത്തിന് വെറ്റില, കായം, മഞ്ഞള്‍ ഇവ സമം അരച്ച് പുരട്ടിയാല്‍ മതിയാകും. ചതവ്, നീർവീക്കം മുതലായ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കായത്തിന്റെ എണ്ണ ഉപയോഗപ്രദമാണ്. മാത്രമല്ല, പൈൽസ് പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനും അസഫെറ്റിഡ എണ്ണയും അസഫെറ്റിഡ പേസ്റ്റും വളരെ ഗുണപ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Share your comments