എക്കാലവും താര പരിവേഷമുള്ള ഒരു പാനീയമാണ് നാരങ്ങാ വെള്ളം. വഴിയോരത്തെ പെട്ടിക്കടകളിൽ മൺകലത്തിൽ തണുപ്പിച്ച വെള്ളം കൊണ്ടുണ്ടാക്കുന്ന സർബത്ത് മുതൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ സമൃദ്ധമായ ബിരിയാണിക്ക് ശേഷം കഴിക്കുന്ന ഐസിട്ട ലൈം ജ്യൂസും തരുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.
എക്കാലവും താര പരിവേഷമുള്ള ഒരു പാനീയമാണ് നാരങ്ങാ വെള്ളം. വഴിയോരത്തെ പെട്ടിക്കടകളിൽ മൺകലത്തിൽ തണുപ്പിച്ച വെള്ളം കൊണ്ടുണ്ടാക്കുന്ന സർബത്ത് മുതൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ സമൃദ്ധമായ ബിരിയാണിക്ക് ശേഷം കഴിക്കുന്ന ഐസിട്ട ലൈം ജ്യൂസും തരുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. വളരെ ലളിതമായി ഉണ്ടാക്കാവുന്ന നാരങ്ങാ വെള്ളം വെറും ദാഹം തീർക്കാൻ കഴിക്കുന്ന ഒന്ന് മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ്. പുതിയ രുചികൾ പരീക്ഷിക്കുന്നത്തിൽ രസംകണ്ടെത്തുന്ന നമ്മൾ നന്നാറി, കസ് കസ് , പുതിന, ഇഞ്ചി, പൈനാപ്പിൾ മറ്റു പഴങ്ങൾ എന്നിവയൊക്കെ ചേർത്ത് നാരങ്ങാ വെള്ളത്തിന് രുചിക്കൂട്ടുകയുണ്ടായി. ഇന്നും പല നിറങ്ങളിൽ ഭാവങ്ങളിൽ നാരങ്ങാവെള്ളം നമ്മുടെ മുന്നിൽ എത്തുന്നു. കുപ്പികളിൽ എത്തുന്ന നിറം പിടിപ്പിച്ച പാനീയങ്ങളേക്കാൾ നൂറുമടങ്ങു ഗുണമുള്ളതാണ് നമ്മുട സ്വന്തം സർബത്ത്.
നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. കിഡ്നി സ്റ്റോണ്‍ തടയാന്‍ നാരങ്ങാവെള്ളം ഉത്തമമാണ്. കാത്സ്യം കല്ലുകള്‍ അടിയാതിരിക്കാന്‍ ഏറ്റവും ഉത്തമം സിട്രിക് ആസിഡിന്‍റെ അളവ് വര്‍ധിപ്പിക്കുക എന്നതാണ്. നാരങ്ങാനീര് ദിവസവും ശരീരത്തില്‍ എത്തുന്നത് ശരീരത്തിന് ഉന്മേഷം നല്‍കാനും ആരോഗ്യം കാക്കാനും ഏറെ നല്ലതാണ്.പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നാരങ്ങാ വെള്ളത്തിനു സാധിക്കും. അടിക്കടി വരുന്ന ചെറിയ ജലദോഷമൊക്കെ മാറാന്‍ നാരങ്ങാ വെള്ളം ശീലിച്ചാല്‍ മതിയാകും.
ധാരാളം ആന്‍റി ഓക്സിഡന്‍റ്, വൈറ്റമിന്‍ സി എന്നിവ അടങ്ങിയതാണ് നാരങ്ങ ഇത് പല രീതിയിൽ അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും. ഇനി വയ്‌ക്കേണ്ട ദിവസവും നാരങ്ങാ നീര് ആഹാരത്തിന്റെ ഭാഗമാക്കൂ .
Share your comments