പലപ്പോഴും കരൾ രോഗങ്ങളെക്കുറിച്ചു പലരും പറയുന്ന കാര്യമാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന് വന്നു എന്നത്. എന്നാൽ ഈ ധാരണ തെറ്റാണു വളരെ ക്രിസ്ത്യമായ ലക്ഷണങ്ങൾ നൽകിക്കൊണ്ടാണ് കരൾ രോഗങ്ങൾ ആരംഭിക്കുന്നതും മൂർച്ഛിക്കുന്നതും.
പലപ്പോഴും കരൾ രോഗങ്ങളെക്കുറിച്ചു പലരും പറയുന്ന കാര്യമാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന് വന്നു എന്നത്. എന്നാൽ ഈ ധാരണ തെറ്റാണു വളരെ ക്രിസ്ത്യമായ ലക്ഷണങ്ങൾ നൽകിക്കൊണ്ടാണ് കരൾ രോഗങ്ങൾ ആരംഭിക്കുന്നതും മൂർച്ഛിക്കുന്നതും. നമ്മുടെ ശരീരത്തിലെ ഏറ്റവും കഠിനാധ്വാനിയായ ഒരു അവയവമാണു കരൾ അഞ്ഞൂറോളം ധർമങ്ങൾ നിർവഹിക്കുന്ന ഈ ഗ്രന്ഥി അതിനുണ്ടാകുന്ന ചെറിയപോരായ്മകളെ അതിജീവിച്ചു മുന്നേറുകയാണ് പലപ്പോഴും ചെയ്യുക. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആരോഗ്യമുള്ള ഒരാൾക്കുണ്ടാകുന്ന കരൾരോഗ ലക്ഷണങ്ങൾ അറിയാൻ സാധിക്കും അവ ഏതൊക്കെ എന്ന് നോക്കാം.
ഛര്‍ദ്ദിയ്ക്കുന്നതും ഛര്‍ദ്ദിയുടേതായ ലക്ഷണങ്ങളുമാണ് പലപ്പോഴും കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതിന്റെ തെളിവ്. എന്നാല്‍ എല്ലാ തരത്തിലുള്ള ഛര്‍ദ്ദികളും ഗുരുതരമല്ല ചർദ്ധിക്കുമ്പോൾ രക്സ്തത്തിന്റെ അംശം കാണുകയാണെങ്കിൽ സൂക്ഷിക്കണം.
ശരീരത്തിലുണ്ടാകുന്ന രക്തക്കുറവ് കരള്‍ രോഗത്തിന്റെ ലക്ഷമാണ് ഇതോടൊപ്പം ദേഹമാകെ ചൊറിച്ചിലും കരൾരോഗം നൽകുന്ന സൂചനയാണ്.
ശരീരത്തിനുണ്ടാകുന്ന ക്ഷീണം തടി കുറയ്ക്കാന്‍ കഷ്ടപ്പെടാതെ തന്നെ തടി കുറയുന്നത് എന്നിവ ശ്രദ്ധിക്കേണ്ടുന്ന ലക്ഷണമാണ്. ചര്‍മ്മത്തിലെ നിറം മാറ്റം കരൾരോഗത്തിന്റെ ലക്ഷമാണ് മുഖം ക്രമാതീതമായി കറുക്കുകയോ ചര്‍മ്മത്തിന് മഞ്ഞ നിറം കൂടുതലായി കാണപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതിന് തെളിവാണ്.
ഇടയ്ക്കിടയ്ക്കുള്ള പനിയും ശരീരത്തിന് തോന്നുന്ന വിറയലും കരളിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. കൈകാലുകളിലുണ്ടാകുന്ന നീരും കരൾ രോഗത്തിന്റെ ലക്ഷണമാണ് നെഞ്ചിന്റെ ഭാഗത്തും, കാലുകളിലും അധിക നേരം ഇരുന്നാലും യാത്ര ചെയ്താലും കാണുന്ന ഇത്തരം നീര് അല്‍പം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്.
English Summary: liver gives indication for several health issues
Share your comments