<
  1. Environment and Lifestyle

മെറ്റബോളിസം മെച്ചപ്പെടുത്തി, വയറിന്റെ ആരോഗ്യം നിലനിർത്താം: ആയുർവേദം പറയുന്ന ഈ ടിപ്സുകൾ പിന്തുടരൂ…

ശരീരത്തെ വളരെക്കാലം ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്താൻ മെറ്റബോളിസത്തിലൂടെ സാധിക്കും. നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താൻ ഏതൊക്കെ ആയുർവേദ ടിപ്പുകൾ സ്വീകരിക്കാമെന്ന് അറിയുക.

Anju M U
metabolism
മെറ്റബോളിസം മെച്ചപ്പെടുത്തി, വയറിന്റെ ആരോഗ്യം നിലനിർത്താം

ശരീരഭാരം കുറയ്ക്കാൻ (reduce body weight) ആളുകൾ പല തന്ത്രങ്ങളും പരീക്ഷിക്കാറുണ്ട് നമ്മൾ. ശാസ്ത്രീയപരമായി അമിതഭാരം വർധിപ്പിക്കുന്നതിന് മെറ്റബോളിസം കൂട്ടണം. ഇത് നമ്മെ ഊർജ്ജസ്വലരാക്കുന്നതിനും ശരീരത്തിൽ അധികമായി കലോറി രൂപപ്പെടാതിരിക്കാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വെള്ള അരി കൂടുതലായി കഴിച്ചാൽ ഈ രോഗങ്ങളെ വിളിച്ചു വരുത്തും

അതുകൊണ്ടാണ് ആളുകൾ ശരീരഭാരം കുറയ്ക്കുന്ന ദിനചര്യകളിൽ മെറ്റബോളിസം വർധിപ്പിക്കാൻ ശ്രമിക്കുന്നത്. ശരീരത്തിലെ മെറ്റബോളിസം (metabolism) ശരിയാണെങ്കിൽ, അത് രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയെ നിയന്ത്രണത്തിലാക്കുന്നു.

ശരീരത്തെ വളരെക്കാലം ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്താൻ മെറ്റബോളിസത്തിലൂടെ സാധിക്കും. നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താൻ ഏതൊക്കെ ആയുർവേദ ടിപ്പുകൾ സ്വീകരിക്കാമെന്ന് അറിയുക.

വെജിറ്റേറിയൻ ഭക്ഷണം തെരഞ്ഞെടുക്കാം (Follow vegetarian food and diet)

നോൺ-വെജ് ട്രെൻഡ് വളരെയധികം വർധിച്ചിട്ടുണ്ടെങ്കിലും, ആളുകൾ ഇപ്പോഴും സസ്യാഹാരം കൊണ്ട് ആരോഗ്യവും ഫിറ്റും നിലനിർത്തുന്നു. പച്ചക്കറികൾ പോലെയുള്ള സസ്യാഹാരം കഴിക്കുന്നതിലൂടെ മെറ്റബോളിസം വർധിപ്പിക്കാമെന്ന് ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് മാത്രമല്ല, ഇതിന് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.

കൂടുതൽ വെള്ളം കുടിക്കുക (Drink water more)

വെള്ളം ശാരീരിക ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ദിവസം മുഴുവൻ കുറച്ച് വെള്ളം കുടിച്ച് ദൈനംദിനചര്യകൾ ചെലവഴിക്കുന്നവരുണ്ട്. ഇത്തരക്കാർക്ക് ഉദര പ്രശ്‌നങ്ങൾ ഉണ്ടാവുകയും മെറ്റബോളിക് നിരക്കും കുറയുന്നതിനും കാരണമാകും. അലോപ്പതി മാത്രമല്ല ആയുർവേദവും വെള്ളത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുന്നതിൽ വെള്ളം സർവരോഗ നിവാരണത്തിന്റെ പങ്ക് വഹിക്കുന്നു. നിങ്ങൾക്ക് മെറ്റബോളിസം വർധിപ്പിക്കണമെങ്കിൽ, ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.

വ്യായാമം (Exercise)

വ്യായാമവും പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. വ്യായാമം മെറ്റബോളിസം വർധിപ്പിക്കുമെന്നാണ് പറയുന്നത്. അതായത്, വ്യായാമം നിങ്ങളുടെ മെറ്റബോളിസത്തെ മണിക്കൂറുകളോളം സജീവമാക്കും. വ്യായാമം തുടരെ ചെയ്യുന്ന ആളാണെങ്കിലും, ഈ ശീലം പുതിയതായി തുടങ്ങിയവരാണെങ്കിലും ശരീരത്തിന്റെ ഊർജ്ജവും ശക്തിയും വർധിപ്പിക്കുന്നതിന് വ്യായാമം നല്ലതാണ്. ഇത് കലോറി എരിച്ചുകളയുന്നതിനും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഉറങ്ങാം ശരിയായി (Assure good sleep)

ശരിയായ വിശ്രമം ശരീരത്തിന് വളരെ അത്യാവശ്യമാണ്. ഇത് ശരീരത്തിനും മാനസിക ആരോഗ്യത്തിനും പ്രധാനമാണ്. നിങ്ങൾക്ക് കൃത്യമായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, ശരീരം രണ്ട് ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. അതായത്, ഒരു ഹോർമോൺ നിങ്ങൾക്ക് വിശപ്പുണ്ടാക്കാൻ കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Best Weight Loss Tips: മുട്ടയിലൂടെ അതിവേഗം ഭാരം കുറയ്ക്കാം, ഈ 4 കോമ്പോകൾ ഫലം ചെയ്യും

രണ്ടാമത്തേത് വയർ നിറഞ്ഞത് പോലെ അനുഭവപ്പെടാൻ കാരണമാകുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങളെയും സ്വാധീനിക്കും. അതിനാൽ തന്നെ ശരിയായ ഉറക്കം ലഭിക്കുമ്പോൾ മാത്രമാണ് ഹോർമോണുകളും സന്തുലിതമാകുന്നത്.

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം (Protein rich food)

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിച്ചിരിക്കണം. ഇത് നമ്മുടെ മെറ്റബോളിസം വർധിപ്പിക്കുന്നതിന് നല്ലതാണ്. 5-10% മാത്രം നൽകുന്ന കാർബോഹൈഡ്രേറ്റുകളെ അപേക്ഷിച്ച് പ്രോട്ടീനാണ് ശരീരത്തിലെെ ഉപാപചയ നിരക്കിന് ഉത്തമം.

English Summary: Maintain Stomach Health By Improving Metabolism: Follow These Ayurvedic Tips

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds